updated on:2016-03-08 01:43 PM
ഷവോമിയുടെ റെഡ്മി നോട്ട് 3 വിപണിയില്‍

www.utharadesam.com 2016-03-08 01:43 PM,
കൊച്ചി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ ഷവോമി റെഡ്മി നോട്ട് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ശക്തിയേറിയ സ്നാപ്ഡ്രാഗന്‍ 650 പ്രോസസര്‍ ഉള്ള ഇന്ത്യയിലെ ആദ്യ മൊബൈലാണിത്.
മനോഹരമായ മെറ്റല്‍ ബോഡിയുള്ള ഈ മോഡലില്‍ 4050 എം എ എച്ച് ബാറ്ററിയുള്ളതിനാല്‍ ഒറ്റ ചാര്‍ജില്‍ ഒരു ദിനം മുഴുവന്‍ ചാര്‍ജ് നില്‍ക്കും. ഫിങ്ങര്‍പ്രിന്‍റ് സെന്‍സര്‍ ഉള്ള ഷവോമിയുടെ ആദ്യ ഫോണ്‍ കൂടിയായ ഇതിന് 9999 രൂപ മുതലാണ് വില. സ്നാപ്ഡ്രാഗന്‍ പ്രോസസര്‍ ഉള്ളതിനാല്‍ വേഗതയുടെ കാര്യത്തില്‍ റെഡ്മി നോട്ട് ത്രി മറ്റെല്ലാ സ്മാര്‍ട്ട്ഫോണുകളെയും പിന്തള്ളും. 164 ഗ്രാം ഭാരവും 8.65 മില്ലിമീറ്റര്‍ വ്യാസവുമാണുള്ളത്. 16 എം പി റിയര്‍ ക്യാമറ വ്യക്തതയാര്‍ന്ന ചിത്രം നല്‍കുന്നു. ഡ്യുവല്‍ ഐഎസ്പികള്‍ ഉള്ളതിനാല്‍ ചിത്രങ്ങള്‍ അതിവേഗം പ്രോസസ് ചെയ്യാന്‍ കഴിയും.
ലോക്കല്‍ ടോണ്‍ മാപ്പിങ്ങും ഫേസ് ഡിറ്റക്ഷന്‍ ഓട്ടോ ഫോക്കസ് സംവിധാനവും ഇതിലുണ്ട്. ഫിങ്ങര്‍ പ്രിന്‍റ് സെന്‍സര്‍ ഉള്ളതിനാല്‍ കേവലം 3 സെക്കണ്ടിനുള്ളില്‍ അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കും. 5.5 ഇഞ്ച് എച്ച് ഡി ഡിസ്പ്ലേ, സണ്‍ലൈറ്റ് ഡിസ്പ്ലേ തുടങ്ങിയ സംവിധാനങ്ങളെല്ലാം ഇതിലുണ്ട്.
2 ജിബി റാമും 16 ജിബി സ്റ്റോറേജും ഉള്ള മോഡലിന് 9999 രൂപയും 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മോഡലിന് 11,999 രൂപ മുതല്ക്കുമാണ് വില. ആമസോണ്‍, മൈ ഡോട്ട് കോം എന്നീ സൈറ്റുകളിലൂടെ ഇന്ന് മുതല്‍ റെഡ് മി 3 ബുക്ക് ചെയ്യാം. ഉടന്‍ തന്നെ ഫ്ളിപ്പ് കര്‍ട്ടിലും സ്നാപ്ഡീലിലും ഇത് ലഭ്യമാകും.Recent News
  എസ്ബിഐയുടെ എടിഎം, ഓൺലൈൻ സേവനങ്ങൾ നാലു ദിനം തടസ്സപ്പെടും

  വൻ വിലക്കുറവിൽ നിസ്സാൻ ‘സണ്ണി’ സ്വന്തമാക്കാം

  ഗ്യാലക്‌സി S8 ലെ ഫീച്ചറുകൾ അമ്പരിപ്പിക്കുന്നത്

  ഐശ്വര്യം പ്രദാനം ചെയ്ത് അക്ഷയ തൃതീയ

  രാജ്യത്ത് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു

  ഭീം ആപ്പില്‍ ഒരാളെ ചേര്‍ത്താല്‍ 10 രൂപ അക്കൗണ്ടിലെത്തും

  സേവിംഗ്‌സ് അക്കൗണ്ട് ദാതാക്കള്‍ക്ക് പാന്‍കാര്‍ഡ് സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 30

  അമേസിന്റെ എതിരാളി ടാറ്റ ടിഗോര്‍ കേരളത്തില്‍

  വായ്പാ പലിശയ്ക്കുള്ള അടിസ്ഥാന നിരക്ക് 0.15 ശതമാനമായി എസ്ബിഐ കുറച്ചു

  200 രൂപ നോട്ട് വരുന്നു

  4ജി സ്പീഡില്‍ കേമന്‍ ജിയോ തന്നെയെന്ന് ട്രായി

  സ്വര്‍ണവ്യാപാരികള്‍ ബുധനാഴ്ച ഹര്‍ത്താല്‍ ആചരിക്കും

  കാസര്‍കോട് പുതിയ ബസ്സ്റ്റാന്റില്‍ ഐവ സില്‍ക്‌സ് ഫഹദ് ഫാസില്‍ ഉദ്ഘാടനം ചെയ്തു

  ഐവ സില്‍ക്‌സ് 30 ന് ഫഹദ് ഫാസില്‍ ഉദ്ഘാടനം ചെയ്യും

  കിടിലന്‍ ക്രെഡിറ്റ് കാര്‍ഡ് ഓഫറുമായി എസ്ബിഐ
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News