like this site? Tell a friend |
updated on:2016-03-10 01:47 PM
ഏറ്റവും സുരക്ഷയുള്ള കാറുമായി മെഴ്സിഡസ് ബെന്‍സ്; വില 10.50 കോടി
![]() www.utharadesam.com 2016-03-10 01:47 PM, ന്യൂഡല്‍ഹി: ഏറ്റവും വിലയേറിയതും അതീവ സുരക്ഷയുള്ളതുമായ കാറുമായി പ്രമുഖ കാര്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് ഇന്ത്യ. സ്ഫോടനം തീപിടിത്തം തുടങ്ങിയവയില്നിന്നുപോലും അതിജീവിക്കാന്‍ കഴിയുന്ന മെഴ്സിഡസ് ബെന്‍സ് മേബാക്ക് എസ് 600 ഗാര്‍ഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 10.50 കോടി രൂപയാണ് ഇതിന്റെ ഷോറൂം വില. മെഴ്സിഡസ് ബെന്‍സ് ഇന്ത്യ ഈ വര്‍ഷം അവതരിപ്പിക്കുമെന്ന് പറഞ്ഞിരുന്ന 12 ഉത്പന്നങ്ങളില്‍ ഒന്നാണ് മേബാക്ക് എസ് 600 ഗാര്‍ഡ്. രാജ്യത്തെ കാര്‍ വിപണി കീഴടക്കുന്ന ലക്ഷ്യത്തോടെ എത്തിയിരിക്കുന്ന മേബാക്ക് എസ് 600 ഗാര്‍ഡില്‍ അത്യാധുനികവും ആകര്‍ഷകവുമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ നിലവിലുള്ളതില്‍ ഏറ്റവും സുരക്ഷിതമായ കാറാണ് ഇപ്പോള്‍ തങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് മെഴ്സിഡസ് ബെന്‍സ് ഇന്ത്യ അവകാശപ്പെടുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്കി വിആര്‍10 പ്രൊട്ടക്ഷന്‍ സംവിധാനം വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതായത് ബുള്ളറ്റുകളില്‍ നിന്നുള്ള സംരക്ഷണത്തേക്കാള്‍ ഉപരിയായി സ്ഫോടനം, തീപിടിത്തം, റോക്കറ്റ്, ഗ്രനേഡ് ആക്രമണം തുടങ്ങിയ സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള ശേഷി മേബാക്ക് എസ് 600 ഗാര്‍ഡിനുണ്ട്. പോളികാര്‍ബണേറ്റ് കവറിങ്ങുള്ള വിന്‍ഡോയും വാഹനത്തിന്റെ പ്രത്യേകതയാണ്. വാഹനത്തിന്റെ ഉള്ളിലെ സൗകര്യങ്ങളും കൂടുതലായും സുരക്ഷയ്ക്ക് പ്രാധാന്യം നല്കിയുള്ളത് തന്നെയാണെന്ന് കമ്പനി വ്യക്തമാക്കി. ഒപ്പെക്ക് റോളര്‍, ഹീറ്റഡ് വിന്റ്സ്ക്രീന്‍, പാനിക് അലാറം സിസ്റ്റം, ഓട്ടോമാറ്റിക്കല്‍ ഫയര്‍ എക്സ്റ്റിങ്ക്യുഷര്‍, ഹൈഡ്രോളിക് പവര്‍ വിന്‍ഡോ തുടങ്ങി നിരവധി സൗകര്യങ്ങളോടുകൂടിയാണ് മേബാക്ക് എസ് 600 ഗാര്‍ഡ് വിപണിയിലെത്തിയത്. 4.7 ടണ്ണാണ് വാഹനത്തിന്റെ ഭാരം. രാജ്യത്തെ വിവിഐപികളെ ലക്ഷ്യമിട്ടുള്ളതാണ് മെഴ്സിഡസ് ഇന്ത്യ പുറത്തിറക്കിയിരിക്കുന്ന പുതിയ കാര്‍. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |