updated on:2016-03-15 09:06 AM
സോനം കപൂര്‍ കല്യാണ്‍ ജ്വല്ലേഴ്സിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍

www.utharadesam.com 2016-03-15 09:06 AM,
കൊച്ചി: ഇന്ത്യയിലെ വിശ്വാസ്യതയാര്‍ന്ന പ്രമുഖ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജ്വല്ലേഴ്സ് പ്രമുഖ നടിയും സ്റ്റൈല്‍ ഐക്കണുമായ സോനം കപൂറിനെ ദേശീയ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചു. ഇതിന്‍റെ ഭാഗമായി ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന പുതിയ പരസ്യം ഈ മാസം അവസാനം ടെലിവിഷനുകളില്‍ പ്രത്യക്ഷപ്പെടും. ശക്തമായ മനസും ആത്മവിശ്വാസവും ധൈര്യവും നിറഞ്ഞുനില്‍ക്കുന്ന ഇന്നത്തെ വനിതയുടെ പ്രതിരൂപമാണ് സോനം എന്ന് കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാനും മാനെജിംഗ് ഡയറക്റ്ററുമായ ടി.എസ്.കല്യാണരാമന്‍ പറഞ്ഞു.
കുറ്റമറ്റ വ്യക്തിഗത ശൈലിയിലൂടെ പരമ്പരാഗതമായ ഫാഷന്‍ സങ്കല്‍പ്പങ്ങളെ വെല്ലുവിളിക്കാനും സ്വന്തം വഴി വെട്ടിത്തുറക്കാനും സോനത്തിനു കഴിഞ്ഞു. സോനത്തിന്‍റെ ഫാഷന്‍ ശൈലിയും ഫാഷന്‍ അറിവും രാജ്യമെങ്ങും പ്രതിഫലിക്കുന്നുണ്ട്. ഇത് കല്യാണ്‍ ജ്വല്ലേഴ്സിന്‍റെ വളര്‍ച്ചയിലും ജനമനസുകളില്‍ ഈ ബ്രാന്‍ഡിനെ ഉറപ്പിക്കുന്നതിനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ ബ്രാന്‍ഡ് എന്ന നിലയില്‍ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞ കല്യാണ്‍ ജ്വല്ലേഴ്സ് പ്രാദേശികമായ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും വിതരണം വിപുലപ്പെടുത്തുന്നതിനും നവയുഗമാധ്യമങ്ങളിലൂടെ ഇതുവരെയും എത്തിച്ചേരാത്ത ഉപയോക്താക്കളില്‍ എത്തുന്നതിനുമാണ് ശ്രമിക്കുന്നതെന്ന് കല്യാണ്‍ ജ്വല്ലേഴ്സിന്‍റെ എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ – ഫിനാന്‍സ്, രാജേഷ് കല്യാണരാമന്‍ പറഞ്ഞു. ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയില്‍ സോനം കപൂര്‍ കല്യാണിന്‍റെ വിലമതിക്കാത്ത ബ്രാന്‍ഡ് മൂല്യവും വിശ്വാസവും ഉയര്‍ത്തിപ്പിടിക്കുമെന്നാണ് കരുതുന്നതെന്ന് രാജേഷ് പറഞ്ഞു.
അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, നാഗാര്‍ജുന, പ്രഭു, ശിവരാജ് കുമാര്‍, മഞ്ജു വാര്യര്‍ എന്നിങ്ങനെ തിളക്കമുളള താരനിരയ്ക്കൊപ്പമാണ് സോനം കപൂര്‍ ബ്രാന്‍ഡ് അംബാസിഡറായി ചേരുന്നത്.
കമ്പനിയുടെ പ്രചാരണപരിപാടികള്‍ക്ക്, പ്രത്യേകിച്ച് വടക്ക്, പടിഞ്ഞാറന്‍ വിപണികളില്‍ സോനം കപൂര്‍ നേതൃത്വം നല്കും. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ബ്രാന്‍ഡ് കല്യാണിന് പ്രചാരം നല്‍കിയ ഐശ്വര്യ റായ് ബച്ചന് ആത്മാര്‍ത്ഥമായി നന്ദി പറയുകയാണെന്ന് കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ – മാര്‍ക്കറ്റിങ്ങ് ആന്‍ഡ് ഓപ്പറേഷന്‍സ് രമേഷ് കല്യാണരാമന്‍ പറഞ്ഞു. ദേശീയ ബ്രാന്‍ഡ് എന്ന നിലയില്‍ ഉയര്‍ന്നുവരാന്‍ ഇത് ഏറെ സഹായിച്ചു.
ഭാവിയില്‍ കല്യാണ്‍ ഉത്പന്നങ്ങളുടെ പ്രചാരണം ശക്തിപ്പെടുത്തുന്നതിന് സോനം കപൂറിന്‍റെ സ്റ്റൈല്‍ ഐക്കണ്‍ എന്ന സ്ഥാനവും ജനപ്രിയതയും സഹായിക്കുമെന്നും ഇതിനായി സോനം കപൂറിനെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യ, മഹാരാഷ്ട്ര, ഗുജറാത്ത്, ദേശീയ തലസ്ഥാന മേഖല (എന്‍സിആര്‍), പഞ്ചാബ്, ഒഡീഷ എന്നിവിടങ്ങളിലെ സാന്നിധ്യവുമായി കല്യാണ്‍ ജ്വല്ലേഴ്സ് ശക്തമായ ദേശീയസാന്നിധ്യമായി മാറിയിരിക്കുകയാണ്. ഇന്ത്യയിലും പടിഞ്ഞാറന്‍ ഏഷ്യയിലുമായി കമ്പനിക്ക് 87 എക്സ്ക്ലൂസീവ് ഷോറൂമുകളാണുളളത്.Recent News
  വൻ വിലക്കുറവിൽ നിസ്സാൻ ‘സണ്ണി’ സ്വന്തമാക്കാം

  ഗ്യാലക്‌സി S8 ലെ ഫീച്ചറുകൾ അമ്പരിപ്പിക്കുന്നത്

  ഐശ്വര്യം പ്രദാനം ചെയ്ത് അക്ഷയ തൃതീയ

  രാജ്യത്ത് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു

  ഭീം ആപ്പില്‍ ഒരാളെ ചേര്‍ത്താല്‍ 10 രൂപ അക്കൗണ്ടിലെത്തും

  സേവിംഗ്‌സ് അക്കൗണ്ട് ദാതാക്കള്‍ക്ക് പാന്‍കാര്‍ഡ് സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 30

  അമേസിന്റെ എതിരാളി ടാറ്റ ടിഗോര്‍ കേരളത്തില്‍

  വായ്പാ പലിശയ്ക്കുള്ള അടിസ്ഥാന നിരക്ക് 0.15 ശതമാനമായി എസ്ബിഐ കുറച്ചു

  200 രൂപ നോട്ട് വരുന്നു

  4ജി സ്പീഡില്‍ കേമന്‍ ജിയോ തന്നെയെന്ന് ട്രായി

  സ്വര്‍ണവ്യാപാരികള്‍ ബുധനാഴ്ച ഹര്‍ത്താല്‍ ആചരിക്കും

  കാസര്‍കോട് പുതിയ ബസ്സ്റ്റാന്റില്‍ ഐവ സില്‍ക്‌സ് ഫഹദ് ഫാസില്‍ ഉദ്ഘാടനം ചെയ്തു

  ഐവ സില്‍ക്‌സ് 30 ന് ഫഹദ് ഫാസില്‍ ഉദ്ഘാടനം ചെയ്യും

  കിടിലന്‍ ക്രെഡിറ്റ് കാര്‍ഡ് ഓഫറുമായി എസ്ബിഐ

  മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ ആന്റിക് ജ്വല്ലറി ഫെസ്റ്റിവല്‍ തുടങ്ങി
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News