updated on:2016-03-18 09:13 AM
3,799 രൂപയ്ക്ക് ആൻഡ്രോയ്ഡ് 3ജി ഫോൺ

www.utharadesam.com 2016-03-18 09:13 AM,
പുതിയ ബജറ്റ് 3 ജി ആൻഡ്രോയ്ഡ് ഫോണുമായി ലാവയെത്തി. ഐറിസ് ഫ്യുവൽ എഫ് 2 എന്ന സ്മാർട് ഫോൺ 4,444 രൂപയ്ക്ക് ഈ മാസമാദ്യം പുറത്തിറക്കിയ ലാവ ഇതിന് പിന്നാലെയാണ് 4,349 രൂപയ്ക്ക് ലാവ ഫ്ലെയർ എസ് 1 എന്ന മോഡലുമായി എത്തിയിരിക്കുന്നത്. ലാവയുടെ പോർട്ടലിലെ വിലയിൽ നിന്ന് വ്യത്യസ്തമായി 3,799 രൂപയ്ക്കാണ് ആമസോൺ, സ്നാപ്ഡീൽ, ഇ-ബേ എന്നീ ഇ- കോമേഴ്സ് പോർട്ടലുകളിൽ ലാവ ഫ്ലെയർ എസ് 1 ലിസ്റ്റ് ചെയ്തിട്ടുള്ളത്.
ഇന്ത്യയിൽ നിന്നുള്ള സ്മാർട് ഫോൺ നിർമ്മാതാക്കളായ ലാവ അവതരിപ്പിച്ച വില കുറഞ്ഞ ഈ ആൻഡ്രോയ്ഡ് ഫോൺ മനോഹരമായ മെറ്റാലിക് ഫിനിഷോടു കൂടിയ പുറം കവറുമായാണെത്തുന്നത്. 480 x 854 പിക്സൽ റെസലൂഷൻ നൽകുന്ന 4.5 ഇഞ്ച് ഡിസ്പ്ലേയോടെയെത്തുന്ന ഫോൺ ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്.
ഇരട്ട സിം സപ്പോർട്ടോട് കൂടിയ ലാവ ഫ്ലെയർ എസ് 1 സ്മാർട്ട്ഫോണിന് 1.3 ജിഗാഹെട്സ് വേഗത നൽകുന്ന ഡ്യുവൽ കോർ പ്രോസസറാണ് കരുത്ത് പകരുന്നത്. 512 എംബി റാം, 8 ജിബി ആന്തരിക സംഭരണശേഷി എന്നീ പ്രത്യേകതകളോടു കൂടിയ ഫോണിന് മൈക്രോ എസ്.ഡി കാർഡ് ഉപയോഗിച്ച് സംഭരണ ശേഷി 32 ജിബി വരെ വികസിപ്പിക്കാൻ കഴിയും.
135.00 X 67.00x 9.05 എം.എം വലിപ്പമുള്ള ഫോണിന് 3.2 മെഗാപിക്സൽ വ്യക്തത നൽകുന്നതും എൽ.ഇ.ഡി ഫ്ലാഷോടും കൂടിയ ആട്ടോ ഫോക്കസ് പിൻ കാമറയാണുള്ളത്. 0.3 മെഗാപിക്സൽ സെൽഫി ഷൂട്ടറുള്ള കാമറയിൽ 1750 എം.എ. എച്ച് ശേഷിയുള്ള ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ ബാറ്ററിയിൽ 13 മണിക്കൂർ വരെ 2ജി സംസാര സമയവും 9 മണിക്കൂർ വരെ 3ജി സംസാര സമയവുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. യുഎസ്ബി ഒറ്റിജി സപ്പോർട്ട് ചെയ്യുന്ന ലാവ ഫ്ലെയർ എസ് 1 ന്റെ ആദ്യ സിമ്മിൽ 3ജി ലഭ്യമാണ്. 143 ഗ്രാം ഭാരമുള്ള ഫോൺ കറുപ്പ് , ഷാംപെയ്ൻ ഗോൾഡ് എന്നീ നിറങ്ങളിൽ ലഭ്യമാണ്.Recent News
  പ്രീ പെയ്ഡ് പ്ലാനുകള്‍ അടിമുടി മാറ്റി ഭാരതി എയര്‍ടെല്‍

  മലബാര്‍ ബ്രൈഡുമായി കല്യാണ്‍ സില്‍ക്‌സ്

  കാറുണ്ടെങ്കില്‍ ഗ്യാസ് സബ്സിഡിയില്ല!

  മുന്നറിയിപ്പുമായി എല്‍.ഐ.സി

  റിലയന്‍സ് ജിയോയില്‍ കിടിലന്‍ പ്രീ പെയ്ഡ് ഓഫറുകള്‍

  വോഡഫോണില്‍ കിടിലന്‍ പ്രീ പെയ്ഡ് പ്ലാനുകള്‍

  സിറ്റിഗോള്‍ഡ് ഉപ്പള നെക്ലേസ് ഫെസ്റ്റിന് തുടക്കമായി

  എം.ടി.സി. ഹജ്ജ് ബുക്കിംഗ് ഉദ്ഘാടനം ചെയ്തു

  ഫ്‌ലിപ്പ്കാര്‍ട്ടിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്

  കിടിലന്‍ ഓഫറുമായി ഗോഎയര്‍

  സുല്‍ത്താന്‍ ഗോള്‍ഡില്‍ ആന്റിക് ആഭരണങ്ങളുടെ എക്‌സിബിഷന്‍ തുടങ്ങി

  നവീകരിച്ച കനറാ ഐസ്‌ക്രീം പാര്‍ലര്‍ തുറന്നു

  നാലുവര്‍ഷത്തിനകം എ.ടി.എം കൗണ്ടറുകള്‍ ഇല്ലാതാകും - നീതി ആയോഗ്

  'ഡാന്‍ഡില്‍' ബ്രാന്‍ഡ് ലോഞ്ചിംഗ് നടന്നു

  എയർ ഇന്ത്യ;. മൂന്നു ബോയിംഗ് വിമാനങ്ങൾ‌ ഫെബ്രുവരിയോടെ