updated on:2016-03-19 01:41 PM
ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍ ഇനി മൊബൈല്‍ ഫോണിലും

www.utharadesam.com 2016-03-19 01:41 PM,
ന്യൂഡല്‍ഹി: ലാന്‍ഡ്‌ഫോണിനെ മൊബൈല്‍ ഫോണില്‍ കൊണ്ടുനടക്കാവുന്ന ആപ്ലിക്കേഷനുമായി ബിഎസ്എന്‍എല്‍. ഫിക്‌സഡ് മൊബൈല്‍ ടെലിഫോണി സര്‍വീസ് ആപ്പ് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബിഎസ്എന്‍എല്‍ സിഎംഡി അനുപം ശ്രീവാസ്തവ പുറത്തിറക്കി. ഏപ്രില്‍ രണ്ടു മുതല്‍ ആപ്പ് ഉപയോഗിക്കാനാകുമെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു.
ഈ സൗകര്യം ഉപയോഗിക്കുന്നതിനു മാസവാടക പോലെ നിശ്ചിത നിരക്ക് ഉണെ്ടങ്കിലും കോള്‍നിരക്കുകളെ അതു ബാധിക്കില്ല. ഈ സംവിധാനത്തിലൂടെ ലോക്കല്‍ കോള്‍ നിരക്കില്‍ ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും ഐഎസ്ഡി കോള്‍ ചെയ്യാനാകും. ഫിക്‌സഡ് മൊബൈല്‍ ടെലിഫോണി സര്‍വീസ് ഉള്ള ലാന്‍ഡ് ഫോണ്‍ കണക്ഷന്‍ എടുക്കുന്ന ആര്‍ക്കും പുതിയ സേവനം ഉപയോഗിക്കാം. ലാന്‍ഡ്‌ഫോണ്‍ നമ്പര്‍ ഉപയോക്താവിന്റെ വിലാസമാക്കി മാറ്റി ഇന്റര്‍നെറ്റ് മുഖേനയാണു സേവനം ലഭിക്കുക. ലാന്‍ഡ്‌ഫോണ്‍ വീട്ടിലാണെങ്കിലും ഒരു വെര്‍ച്വല്‍ ലാന്‍ഡ്‌ഫോണ്‍ നമ്മുടെ മൊബൈല്‍ ഫോണില്‍ ഉണെ്ടന്നതാണു പ്രത്യേകത. നമ്മള്‍ പുറത്തുപോയാലും ലാന്‍ഡ് ഫോണിലേക്കു വരുന്ന കോളുകള്‍ മൊബൈലിലേക്കു വരും. മൊബൈല്‍ ഫോണില്‍ ഡാറ്റാ നെറ്റ്‌വര്‍ക്കിന്റെയോ വൈഫൈയുടെയോ കണക്ഷന്‍ ഉണ്ടായിരിക്കണം.
ലാന്‍ഡ് ലൈന്‍ വഴി എസ്എംഎസ് അയയ്ക്കാനും സ്വീകരിക്കാനും കഴിയുന്ന സംവിധാനവും വൈകാതെ ഏര്‍പ്പെടുത്തും. ലാന്‍ഡ് ലൈനുകളില്‍ പ്രീപെയ്ഡ് സംവിധാനവും ഇതോടൊപ്പം നിലവില്‍ വന്നിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 21,000 മൊബൈല്‍ ടവറുകള്‍കൂടി നിലവില്‍വരുമെന്നും 27,000 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍കൂടി പുതിയ സാങ്കേതികവിദ്യ ഏര്‍പ്പെടുത്തുമെന്നും ശ്രീവാസ്തവ അറിയിച്ചു.



Recent News
  എച്ച്.ഡി.എഫ്.സി ഭവന വായ്പ പലിശ വര്‍ധിപ്പിച്ചു

  തകര്‍പ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ബി.എസ്.എന്‍.എല്‍

  മലബാര്‍ ഗോള്‍ഡില്‍ ആര്‍ട്ടിസ്ട്രി ഫെസ്റ്റിവല്‍ തുടങ്ങി

  സുല്‍ത്താനില്‍ വിശ്വവജ്ര എക്‌സിബിഷന്‍ തുടങ്ങി

  ഇന്‍ഫിനിറ്റി പോസ്റ്റ് പെയ്ഡ് പ്ലാന്‍ പുതുക്കി എയര്‍ടെല്‍

  സ്വര്‍ണ വിലയില്‍ നേരിയ കുറവ്

  പച്ചക്കറി വിഭവങ്ങള്‍ക്ക് പൊള്ളുന്ന വില

  ടൊയോട്ടയും സുസൂക്കിയും കൈകോര്‍ക്കുന്നു

  ഊബറും ഒലയും ഒന്നിക്കുന്നു

  സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലകളില്‍ വര്‍ധനവ്

  ഗ്രാമീണബാങ്ക് ജീവനക്കാര്‍ മൂന്ന് ദിവസത്തേക്ക് പണിമുടക്കുന്നു

  സ്വര്‍ണ വിലയില്‍ വര്‍ധനവ്

  സുല്‍ത്താനില്‍ ഡയമണ്ട് എക്‌സിബിഷന്‍

  കാറുകളുടെ വില ഉയര്‍ത്തുമെന്ന് ടാറ്റ

  ഫെയ്സ്ബുക് ഓഹരികളിൽ വൻ ഇടിവ്