updated on:2016-03-24 02:22 PM
ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് കുറഞ്ഞ വിലയ്ക്ക് ഐഫോണുമായി ആപ്പിള്‍

www.utharadesam.com 2016-03-24 02:22 PM,
സാന്‍ഫ്രാന്‍സിസ്കോ: ചൈനീസ്, ഇന്ത്യന്‍ മൊബൈല്‍ വിപണി ലക്ഷ്യമിട്ട് ആപ്പിള്‍ കുറഞ്ഞവിലയ്ക്ക് ഐഫോണ്‍ പുറത്തിറക്കുന്നു. ആഗോള തലത്തില്‍ ഐഫോണ്‍ വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചതോടെയാണ് പുതിയ തന്ത്രവുമായി ആപ്പിള്‍ രംഗത്തെത്തുന്നത്. ഐഫോണ്‍ എസ്ഇ എന്നപേരിലാകും വിലകുറഞ്ഞ ഐഫോണ്‍ പുറത്തിറക്കുക. താരതമ്യേന ചെറിയ ഫോണായിരിക്കും ഇത്. എന്നാല്‍ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ഫോണുകളേക്കാള്‍ വിലയില്‍ ഉയര്‍ന്നുതന്നെ നില്‍ക്കുകയും ചെയ്യും.
ഇന്ത്യന്‍, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ മാര്‍ക്കറ്റുകളാണ് പ്രധാനമായും ആപ്പിള്‍ ലക്ഷ്യമിടുന്നത്. ലോകത്ത് ഏറ്റവും പ്രചാരമുള്ള ആപ്പിള്‍ വലിയ സ്ക്രീനിനോട് താല്‍പ്പര്യമില്ലാത്തവരെയും ഇഎസ് വിപണിയിലെത്തിക്കുന്നതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ആപ്പിളിന്‍റെ പുതിയ ഐഫോണുകളിലെ പ്രധാനപ്പെട്ട ഫീച്ചറുകളെല്ലാം എസ്ഇയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ഐഫോണിനോട് താല്‍പ്പര്യമുള്ളവരെ ഇതുവരെ നിരാശപ്പെടുത്തിയത് അതിന്‍റെ ഉയര്‍ന്ന വിലയായിരുന്നു. എസ്ഇ വരുന്നതോടെ നിരവധിപേര്‍ ഐഫോണ്‍ സ്വന്തമാക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മറ്റ് മൊബൈല്‍ കമ്പനികള്‍ക്ക് വെല്ലുവിളിയാകും ആപ്പിളിന്‍റെ പുതിയ പരീക്ഷണമെന്നതില്‍ സംശയമില്ല. പുതിയ ഐപാഡും ആപ്പിള്‍ ഉടന്‍ പുറത്തിറക്കുന്നുണ്ട്.Recent News
  വിമാനങ്ങളിൽ ഇന്റർനെറ്റ് ആ​ഗസ്തോടെ

  ചെറുകിട കാര്‍ വാങ്ങുന്നവര്‍ക്ക് ജൂലൈ മുതല്‍ പണി കിട്ടും

  വാനാക്രൈ മൂന്നാം പതിപ്പ് പുറത്ത്? സൈബർ പണിപ്പുരയിൽ ഉത്തര കൊറിയ

  രാജ്യത്തെ എടിഎമ്മുകള്‍ അടച്ചുപൂട്ടാൻ റിസർവ്വ് ബാങ്ക് നിർദ്ദേശം

  ഒടുവില്‍ മുട്ട് മടക്കി എസ്.ബി.ഐ’; പത്ത് എ.ടി.എം ഇടപാടുകള്‍ ഇനി മുതല്‍ സൗജന്യം -

  ചിരിക്കുന്ന മുഖവുമായി ബലൂഗ എക്സ്എൽ

  സ്റ്റേറ്റ് ബാങ്ക് ലയനം: സംസ്ഥാനത്തെ 197 ബ്രാഞ്ചുകൾ ലയിപ്പിച്ചു

  എസ്ബിഐയുടെ എടിഎം, ഓൺലൈൻ സേവനങ്ങൾ നാലു ദിനം തടസ്സപ്പെടും

  വൻ വിലക്കുറവിൽ നിസ്സാൻ ‘സണ്ണി’ സ്വന്തമാക്കാം

  ഗ്യാലക്‌സി S8 ലെ ഫീച്ചറുകൾ അമ്പരിപ്പിക്കുന്നത്

  ഐശ്വര്യം പ്രദാനം ചെയ്ത് അക്ഷയ തൃതീയ

  രാജ്യത്ത് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു

  ഭീം ആപ്പില്‍ ഒരാളെ ചേര്‍ത്താല്‍ 10 രൂപ അക്കൗണ്ടിലെത്തും

  സേവിംഗ്‌സ് അക്കൗണ്ട് ദാതാക്കള്‍ക്ക് പാന്‍കാര്‍ഡ് സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 30

  അമേസിന്റെ എതിരാളി ടാറ്റ ടിഗോര്‍ കേരളത്തില്‍
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News