updated on:2016-03-26 03:37 PM
8,999 രൂപയ്ക്ക് 4ജി, 3 ജിബി റാമുമായി ഇന്റക്സ് ഫോൺ

www.utharadesam.com 2016-03-26 03:37 PM,
വിലകുറഞ്ഞ 4 ജി ഫോണുകളുടെ വർധിച്ചു വരുന്ന ഡിമാന്റ് കണക്കിലെടുത്ത് പുതിയ ഫോണുമായി ഇന്റക്സ് രംഗത്ത്. ഇന്റക്സ് അക്വാ എയ്സ് 2 എന്ന ഫോണാണ് 4 ജി കണക്ടിവിറ്റിയോടെ കമ്പനി വിപണിയിലെത്തിച്ചത്. കഴിഞ്ഞ വർഷം ഇന്റക്സ് വിപണിയിൽ അവതരിപ്പിച്ച അക്വാ എയ്സ് എന്ന ഫോണിന്റെ പിൻഗാമിയായാണ് പുതിയ ഫോൺ ഉപഭോക്താക്കളിലെത്തുക.
1280 x 720 പിക്സൽ റെസലൂഷൻ നൽകുന്ന 5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയോട് കൂടിയ ഫോണിന് 1.3 ജിഗാഹെട്സ് വേഗതയിൽ പ്രവർത്തിക്കുന്ന ക്വാഡ് കോർ മീഡിയ ടെക് പ്രോസസറാണ് കരുത്ത് പകരുന്നത്. 3 ജിബി റാമിന്റെ വിശാലതയിലെത്തുന്ന ഫോണിന്റെ ആന്തരിക സംഭരണ ശേഷി 16 ജിബിയാണ്.
എൽഇഡി ഫ്ലാഷോട് കൂടിയ 8 എംപി ആട്ടോ ഫോക്കസ് പ്രധാന ക്യാമറയുള്ള ഫോണിന്റെ സെൽഫി ഷൂട്ടർ 5 എംപി വ്യക്തത നൽകുന്നതാണ്. ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഇന്റക്സ് അക്വാ ഏയ്സ് 2 ന്റെ ബാറ്ററി 3000 എംഎഎച്ച് ശേഷിയുള്ളതാണ്.
4ജി, വോയിസ് ഓവർ എൽടിഇ എന്നീ സൗകര്യങ്ങളുള്ള ഈ ഇരട്ട സിം ഫോൺ 8,999 രൂപയ്ക്ക് വാങ്ങാനാകും. മികച്ച മൾട്ടി ടാസ്കിംഗ് സൗകര്യവും, വലിയ ബാറ്ററിയുമായി എത്തുന്ന ഫോണിന് ഇന്ത്യയിലെ പുതിയ 4 ജി ഉപഭോക്താക്കളെ ആകർഷിക്കാനാവുമെന്നാണ് ഇന്റക്സ് കണക്കു കൂട്ടുന്നത്.



Recent News
  എംഫോണ്‍ ഞെട്ടിക്കുന്നു !

  ജിഎസ്ടി തൊഴിൽ മേഖലയക്ക് അനുഗ്രം: സൃഷ്ടിക്കപ്പെടുന്നത് ഒരുലക്ഷം തൊഴിലവസരങ്ങൾ

  ‘ബലേനൊ’യുടെ മുന്നേറ്റം

  ഇന്ധന വിലയിൽ നേരിയ കുറവ്

  അസാധുനോട്ടുകള്‍ ജൂലൈ 20 വരെ മാറ്റിയെടുക്കാമെന്ന് കേന്ദ്രസർക്കാർ

  സൂപ്പർ താരം ഇഷ്ട നമ്പറിനായി നൽകിയത് ഏഴു ലക്ഷം രൂപ

  ഇന്ധന വിലയിൽ നേരിയ കുറവ്

  ഇന്നത്തെ ഇന്ധന വില: പെട്രോൾ 68.59 രൂപ; ഡീസൽ 59.04

  പെട്രോള്‍, ഡീസല്‍ വില കുറച്ചു..! പ്രതിദിന വിലമാറ്റം ഇന്ന് മുതല്‍

  കുറഞ്ഞ ടിക്കറ്റ് നിരക്കുമായി ഇൻഡിഗോ എയർലൈൻസ്

  ഒപ്പോ ആർ11 പ്ലസ് പുറത്തിറങ്ങി

  കാറ്റ് പോയാലും ഓടും; മലയാളിയുടെ കമ്പനിക്ക് അവാർഡ്

  ഖത്തര്‍ ക്രൈസിസ്: ഓഹരി വിപണി തകര്‍ന്നടിഞ്ഞു

  മോദിയുടെ അടുത്ത സര്‍ജിക്കല്‍ സട്രൈക്ക് നാണയങ്ങൾക്കെതിരെ

  ആധാറും പാൻകാർഡ‍ും ബന്ധിപ്പിക്കാം




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News