updated on:2016-05-19 12:55 PM
ബംഗളുരുവില്‍ സോഫ്ട്‌വെയര്‍ ലബോറട്ടറി തുറക്കുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക്‌

www.utharadesam.com 2016-05-19 12:55 PM,
ന്യൂഡല്‍ഹി: ഇന്ത്യയിലാദ്യമായി ബംഗളുരുവില്‍ സോഫ്ട്‌വെയര്‍ ലബോറട്ടറി തുറക്കുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് പ്രഖ്യാപിച്ചു. 2017 ആദ്യത്തോടെ ലബോറട്ടറി തുറക്കാനാണ് പദ്ധതി. അമേരിക്കയിലും യൂറോപ്പിലും കനത്ത തിരിച്ചടി നേരിടേണ്ടി വന്നതാണ് ഐ ഫോണുകള്‍ക്ക് പ്രിയമേറിയ ഇന്ത്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൈനയില്‍ 33 സ്‌റ്റോറുകളുള്ള ആപ്പിള്‍, ഇന്ത്യയില്‍ ഐ ഫോണുകള്‍ വില്‍ക്കാനാണ് ആലോചിക്കുന്നത്. കഴിഞ്ഞ വര്‍ഷം 100 മില്യണ്‍ സ്മാര്‍ട്ട് ഫോണുകള്‍ വിറ്റഴിച്ച ഇന്ത്യ ലോക സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മൂന്നാമതായിരുന്നു. ആപ്പിളിന് ഇന്ത്യയില്‍ രണ്ടു ശതമാനം മാര്‍ക്കറ്റ് മാത്രമാണുള്ളത്. ഐ ഫോണ്‍ രൂപകല്പനയ്ക്കുള്ള ആക്‌സിലറേറ്റര്‍ പദ്ധതിയാണ് ബംഗളുരുവില്‍ സ്ഥാപിക്കുക. ആപ്പിള്‍ മേധാവിയെന്ന നിലയില്‍, ആദ്യമായി ഇന്ത്യയിലെത്തിയ ടിം കുക്ക് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാനിരിക്കെയാണ് ഇന്ത്യയില്‍ വ്യവസായ സംരഭത്തിനു നാന്ദി കുറിക്കുന്ന കാര്യം വെളിപ്പെടുത്തിയത്.



Recent News
  എച്ച്.ഡി.എഫ്.സി ഭവന വായ്പ പലിശ വര്‍ധിപ്പിച്ചു

  തകര്‍പ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ബി.എസ്.എന്‍.എല്‍

  മലബാര്‍ ഗോള്‍ഡില്‍ ആര്‍ട്ടിസ്ട്രി ഫെസ്റ്റിവല്‍ തുടങ്ങി

  സുല്‍ത്താനില്‍ വിശ്വവജ്ര എക്‌സിബിഷന്‍ തുടങ്ങി

  ഇന്‍ഫിനിറ്റി പോസ്റ്റ് പെയ്ഡ് പ്ലാന്‍ പുതുക്കി എയര്‍ടെല്‍

  സ്വര്‍ണ വിലയില്‍ നേരിയ കുറവ്

  പച്ചക്കറി വിഭവങ്ങള്‍ക്ക് പൊള്ളുന്ന വില

  ടൊയോട്ടയും സുസൂക്കിയും കൈകോര്‍ക്കുന്നു

  ഊബറും ഒലയും ഒന്നിക്കുന്നു

  സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലകളില്‍ വര്‍ധനവ്

  ഗ്രാമീണബാങ്ക് ജീവനക്കാര്‍ മൂന്ന് ദിവസത്തേക്ക് പണിമുടക്കുന്നു

  സ്വര്‍ണ വിലയില്‍ വര്‍ധനവ്

  സുല്‍ത്താനില്‍ ഡയമണ്ട് എക്‌സിബിഷന്‍

  കാറുകളുടെ വില ഉയര്‍ത്തുമെന്ന് ടാറ്റ

  ഫെയ്സ്ബുക് ഓഹരികളിൽ വൻ ഇടിവ്