updated on:2016-06-08 06:56 PM
ടാറ്റാ ടിയാഗോ പുത്തന്‍ കാറുകളുടെ ഗ്രാന്റ് ഡെലിവറി ശ്രദ്ധേയമായി

ടാറ്റാ ടിയാഗോ ഗ്രാന്റ് ഡെലിവറിക്കായി ഒരുക്കിയ കാറുകള്‍
www.utharadesam.com 2016-06-08 06:56 PM,
കണ്ണൂര്‍: ടാറ്റാ മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയ കാറായ ടിയാഗോവിന്റെ ഡെലിവറി ചടങ്ങ് ശ്രദ്ധേയമായി. കെ.വി.ആര്‍ ഡ്രീം വെഹിക്കിള്‍സിന്റെ ആഭിമുഖ്യത്തില്‍ ടാറ്റാ ടിയാഗോ കാറുകളുടെ ഗ്രാന്റ് ഡെലിവറി കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടന്നു. ഒരു വേദിയില്‍ 75 പേര്‍ക്ക് കാറിന്റെ താക്കോല്‍ദാനം നടത്തിയാണ് ഗ്രാന്റ് ഡെലിവറി നടത്തിയത്. കാര്‍ വാങ്ങിയവര്‍ക്ക് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകളും സമ്മാനങ്ങളും വിതരണം ചെയ്തു. തുടര്‍ന്ന് ആഘോഷ പരിപാടികളും നടന്നു. കാര്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. കെ.വി.ആര്‍ ഗ്രൂപ്പ് ജോയിന്റ് എം.ഡി സുജിത്ത് റാം പാറയില്‍, ടാറ്റാ മോട്ടോഴ്‌സ് ടെറിറ്ററി സെയില്‍സ് മാനേജര്‍ കെ. അബ്ദുല്‍റഹ്മാന്‍, കെ.വി.ആര്‍ ഡ്രീം വെഹിക്കിള്‍സ് ജനറല്‍ മാനേജര്‍ മനോജ് കുമാര്‍, കെ.വി.ആര്‍ ഗ്രൂപ്പ് എച്ച്.ആര്‍ മാനേജര്‍ എന്‍.ടി ജയരാജന്‍ സംബന്ധിച്ചു. കാറിന്റെ ബുക്കിംഗ് തുടരുകയാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഫോണ്‍: 9746476001



Recent News
  ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് ; പെട്രോളിന് 23 പൈസ കൂടി

  ഇന്ധന വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

  സെന്‍സെക്‌സ് ; ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

  ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച ജെറ്റ് എയര്‍വേസ്

  പെട്രോള്‍ വില വീണ്ടും വര്‍ധിച്ചു; ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍

  എച്ച്.ഡി.എഫ്.സി ഭവന വായ്പ പലിശ വര്‍ധിപ്പിച്ചു

  തകര്‍പ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ബി.എസ്.എന്‍.എല്‍

  മലബാര്‍ ഗോള്‍ഡില്‍ ആര്‍ട്ടിസ്ട്രി ഫെസ്റ്റിവല്‍ തുടങ്ങി

  സുല്‍ത്താനില്‍ വിശ്വവജ്ര എക്‌സിബിഷന്‍ തുടങ്ങി

  ഇന്‍ഫിനിറ്റി പോസ്റ്റ് പെയ്ഡ് പ്ലാന്‍ പുതുക്കി എയര്‍ടെല്‍

  സ്വര്‍ണ വിലയില്‍ നേരിയ കുറവ്

  പച്ചക്കറി വിഭവങ്ങള്‍ക്ക് പൊള്ളുന്ന വില

  ടൊയോട്ടയും സുസൂക്കിയും കൈകോര്‍ക്കുന്നു

  ഊബറും ഒലയും ഒന്നിക്കുന്നു

  സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലകളില്‍ വര്‍ധനവ്