updated on:2017-08-12 09:50 AM
ഡീസൽ കാറുകളെ ബഹുദൂരം പിന്തള്ളി പെട്രോൾ മുന്നേറ്റം

www.utharadesam.com 2017-08-12 09:50 AM,
ഇന്ത്യയിൽ കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റ കാറുകളിൽ 75 ശതമാനത്തോളം പെട്രോൾ എൻജിൻ ഘടിപ്പിച്ചവയായിരുന്നെന്നു കണക്ക്. മൊത്തം കാർ വിൽപ്പനയിൽ 27 ശതമാനത്തോളം മാത്രമായിരുന്നു ഡീസൽ എൻജിനുള്ളവയുടെ വിഹിതം. മാത്രമല്ല 2012 — 13ലെ മൊത്തം കാർ വിൽപ്പനയിൽ 47 ശതമാനത്തോളം ഡീസൽ എൻജിനുള്ളവയായിരുന്നു. തുടർന്നിങ്ങോട്ട് ഡീസൽ എൻജിനുള്ള കാറുകളുടെ വിൽപ്പനയിൽ ക്രമമായ ഇടിവാണു രേഖപ്പെടുത്തുന്നതെന്നും പാർലമെന്റിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. 2013 — 14ലെ വിൽപ്പന കണക്കെടുപ്പിൽ ഡീസൽ കാറുകളുടെ വിഹിതം 42% ആയിട്ടാണു താഴ്ന്നത്. അടുത്ത സാമ്പത്തിക വർഷമാവട്ടെ ഡീസൽ കാറുകളുടെ പങ്ക് 37 ശതമാനമായും 2015 — 16ൽ 34 ശതമാനമായും കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ഡീസൽ കാറുകളുടെ പങ്ക് 27 ശതമാനമായും താഴ്ന്നു.
അതേസമയം പെട്രോൾ കാറുകളുടെ വിൽപ്പനയിൽ ക്രമമായ ഉയർച്ചയും രേഖപ്പെടുത്തുന്നുണ്ട്. 2012 — 13ൽ 53 ശതമാനമായിരുന്നത് 2013 — 14ൽ 58 ശതമാനമായിട്ടാണ് ഉയർന്നത്. അടുത്ത സാമ്പത്തിക വർഷം പെട്രോൾ എൻജിനുള്ള കാറുകളുടെ വിഹിതം മൊത്തം വിൽപ്പനയുടെ 63% ആയി. തുടർന്ന് 2015 — 16ൽ പെട്രോൾ കാറുകളുടെ വിഹിതം 66 ശതമാനവുമായി. കഴിഞ്ഞ വർഷമാവട്ടെ പെട്രോൾ കാറുകളുടെ പങ്ക് 73% ആയും ഉയർന്നു.
പത്തു വർഷത്തിലേറെ പഴക്കമുള്ള ഡീസൽ കാറുകൾക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ(എൻ ജി ടി) ഏർപ്പെടുത്തിയ വിലക്കാണ് ഇത്തരം മോഡലുകൾക്ക് തിരിച്ചടി സൃഷ്ടിച്ചതെന്നാണു രാജ്യത്തെ വാഹന നിർമാതാക്കളുടെ സൊസൈറ്റി(സയാം)യുടെ വിലയിരുത്തലെന്നും കേന്ദ്ര ഘന വ്യവസായ സഹമന്ത്രി ബാബുൽ സുപ്രിയൊ വിശദീകരിച്ചു. ഡീസലുകളോടുള്ള ഈ താൽപര്യക്കുറവ് പിൻബലമാക്കി രാജ്യത്തെ പെട്രോൾ കാർ വിൽപ്പന കുതിച്ചുയരുകയാണ്. അതേസമയം ഇന്ധനങ്ങളുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ വിവേചനമൊന്നും കാണിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി; എല്ലാ ഇന്ധനങ്ങളും ഒരുപോലെയാണെന്നാണു സർക്കാരിന്റെ നിലപാട്.



Recent News
  ഓണം ഓഫറുകളുമായി നോക്കിയ

  ജിയോയ്ക്ക് കിടിലന്‍ ക്യാഷ് ബാക്ക് ഓഫര്‍!

  സ്വര്‍ണ്ണവിലയില്‍ വര്‍ധനവ്

  ഓഫര്‍ പെരുമഴ തീര്‍ത്ത് ആമസോണും ഫ്ളിപ്കാര്‍ട്ടും

  മംഗളൂരുവില്‍ ദുബായ് സെന്റര്‍ മൊബൈല്‍ ഷോറും തുടങ്ങി

  10 രൂപാ നാണയം സ്വീകരിക്കാത്തവര്‍ക്കെതിരെ നിയമനടപടി

  ഹോണ്ടയുടെ ഏറ്റവും വലിയ ഉൽപ്പദാനശാല ഇനി കർണാടകത്തിൽ

  മുകേഷ് അംബാനി ഏഷ്യയിലെ കോടീശ്വരന്മാരില്‍ രണ്ടാമൻ!!

  ആധാറും പാന്‍കാര്‍ഡ‍ും ബന്ധിപ്പിക്കാനുള്ള സമയം നീട്ടി

  ട്രെയിനുകളില്‍ കമ്പിളിയില്ല!!

  ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡില്‍ വൈറസ്

  4ജി സ്പീഡില്‍ മുമ്പില്‍ എയര്‍ടെല്‍!

  കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വൈഫൈ: റിലയന്‍സ് ജിയോ ഓഫര്‍ മൂന്ന് കോടി പേര്‍ക്ക്

  അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സമയം അനുവദിക്കാനാവില്ലെന്ന് കേന്ദ്രം

  സിഗരറ്റ് ഇനി ശരിയ്ക്കും പൊള്ളും: സെസ് ചുമത്താനുള്ള നീക്കവുമായി ജിഎസ്ടി കൗണ്‍സില്‍




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News