updated on:2017-11-13 03:52 PM
നാലുവര്‍ഷത്തിനകം എ.ടി.എം കൗണ്ടറുകള്‍ ഇല്ലാതാകും - നീതി ആയോഗ്

www.utharadesam.com 2017-11-13 03:52 PM,
ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത നാലു വര്‍ഷത്തിനകം എടി എം കൗണ്ടറുകള്‍ ഇല്ലാതാകുമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. രാജ്യത്ത് എ ടി എം ഡെബിറ്റ്‌ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള സാമ്പത്തിക കൈമാറ്റങ്ങള്‍ പൂര്‍ണമായും ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപയോക്താക്കള്‍ മൊബൈല്‍ ഫോണിനെ മാത്രം ആശ്രയിക്കുന്നതാണ് ഇതിന് കാരണമെന്നാണ് അദ്ദേഹം പറയുന്നത്.
മൂന്നുനാലു വര്‍ഷത്തിനകം രാജ്യത്ത് എ ടി എം കൗണ്ടറുകളും ഡെബിറ്റ്‌ക്രെഡിറ്റ് കാര്‍ഡുകളും അപ്രസക്തമായി മാറും. മൊബൈല്‍ ഫോണ്‍ മാത്രം ഉപയോഗിച്ച് ജനങ്ങള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തും. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ കണക്ഷനുകളും ബാങ്ക് അക്കൗണ്ടുകളും ഉള്ള രാജ്യമാണ് ഇന്ത്യ. ജനസംഖ്യയില്‍ 72 ശതമാനവും 32 വയസില്‍ താഴെയുളളവരുള്ള ലോകത്തെ ഏകരാഷ്ട്രമാണ് ഇന്ത്യ. ഇത് ഭാവിയില്‍ ഇന്ത്യക്ക് അനുകൂല ഘടകമാണ്. അതുകൊണ്ട് തന്നെ ഭാവിയില്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ വര്‍ധന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമിതാഭ് കാന്ത് പറഞ്ഞു.നോയിഡയിലെ അമിറ്റി യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ എം ബി എ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അമിതാഭ് കാന്ത്.



Recent News
  പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടം ; 7.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

  മോട്ടോ ജി, മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

  സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു, പെട്രോളിന് 80.97 രൂപയായി

  ഇന്ധന വിലയില്‍ വീണ്ടും കുറവ്

  സാംസങ് ഗ്യാലക്‌സി ജെ7 ഇന്ത്യയില്‍ വില കുറയ്ക്കും

  ഉത്സവാന്തരീക്ഷത്തില്‍ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ കാസര്‍കോട് ഷോറൂം തുറന്നു

  ഇരുട്ടടി : തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധന

  മലബാര്‍ ഗോള്‍ഡ് ഹണിമൂണ്‍ യാത്ര; ആദ്യ നറുക്കെടുപ്പ് നടത്തി

  ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് ; പെട്രോളിന് 23 പൈസ കൂടി

  ഇന്ധന വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

  സെന്‍സെക്‌സ് ; ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

  ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച ജെറ്റ് എയര്‍വേസ്

  പെട്രോള്‍ വില വീണ്ടും വര്‍ധിച്ചു; ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍

  എച്ച്.ഡി.എഫ്.സി ഭവന വായ്പ പലിശ വര്‍ധിപ്പിച്ചു

  തകര്‍പ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ബി.എസ്.എന്‍.എല്‍