updated on:2017-12-17 02:16 PM
ലൈസന്‍സ് റദ്ദാക്കി ; എയര്‍ടെല്ലിനും പേയ് മെന്‍റ് ബാങ്കിനും കിട്ടിയത് കിടിലന്‍ പണി

www.utharadesam.com 2017-12-17 02:16 PM,
ദില്ലി: എയര്‍ടെല്ലിന്‍റെയും എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്കിന്‍റെയും കെവൈസി ലൈസന്‍സ് റദ്ദാക്കി. ആധാര്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുഐ‍ഡിഎഐയുടെ നീക്കം. ഇതോടെ താല്‍ക്കാലികമായി എയര്‍ടെല്ലിന്‍റെ സിം കാര്‍ഡ് വേരിഫിക്കേഷനും പേയ്മെന്‍റ് ബാങ്ക് ഉപയോക്താക്കളുടെ ഇ- കെവൈസി വേരിഫിക്കേഷനും തടസ്സപ്പെട്ടിട്ടുണ്ട്. ഉപയോക്താക്കളുടെ അനുമതിയില്ലാതെ മൊബൈല്‍ വേരിഫിക്കേഷന് ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് പേയ്മെന്‍റ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നുണ്ടെന്ന ആരോപണങ്ങളെത്തുടര്‍ന്നാണ് യുഐഡിഎഐയുടെ നീക്കം. എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്കില്‍ അക്കൗണ്ട് ആരംഭിക്കാത്ത നിരവധി പേരുടെ എയര്‍ പേയ്മെന്‍റ് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പരാതി ലഭിച്ചതാണ് നടപടിയ്ക്ക് വഴിവെച്ചിട്ടുള്ളത്. 23 ലക്ഷം എയര്‍ടെല്‍ ഉപയോക്താക്കളുടെ അക്കൗണ്ടുകളിലായി 47 കോടി രൂപ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നാണ് യുഐഡിഎഐയ്ക്ക് ലഭിച്ച പരാതി. എന്നാല്‍ തങ്ങളുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് ഇത് സംഭവിച്ചതെന്നുമാണ് ചൂണ്ടിക്കാണിക്കുന്നത്. ഇവരില്‍ പലരുടേയും എല്‍പി‍ജി സബ്സിഡിയും ഇപ്രകാരം പേയ്മെന്‍റ് ബാങ്ക് അക്കൗണ്ടുകളിലേയ്ക്കാണ് എത്തിയിട്ടുള്ളത്.



Recent News
  പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടം ; 7.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

  മോട്ടോ ജി, മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

  സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു, പെട്രോളിന് 80.97 രൂപയായി

  ഇന്ധന വിലയില്‍ വീണ്ടും കുറവ്

  സാംസങ് ഗ്യാലക്‌സി ജെ7 ഇന്ത്യയില്‍ വില കുറയ്ക്കും

  ഉത്സവാന്തരീക്ഷത്തില്‍ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ കാസര്‍കോട് ഷോറൂം തുറന്നു

  ഇരുട്ടടി : തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധന

  മലബാര്‍ ഗോള്‍ഡ് ഹണിമൂണ്‍ യാത്ര; ആദ്യ നറുക്കെടുപ്പ് നടത്തി

  ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് ; പെട്രോളിന് 23 പൈസ കൂടി

  ഇന്ധന വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

  സെന്‍സെക്‌സ് ; ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

  ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച ജെറ്റ് എയര്‍വേസ്

  പെട്രോള്‍ വില വീണ്ടും വര്‍ധിച്ചു; ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍

  എച്ച്.ഡി.എഫ്.സി ഭവന വായ്പ പലിശ വര്‍ധിപ്പിച്ചു

  തകര്‍പ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ബി.എസ്.എന്‍.എല്‍