updated on:2017-12-19 03:36 PM
പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് നിസാന്റെ നോട്ട് ഇ-പവര്‍

www.utharadesam.com 2017-12-19 03:36 PM,
പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസാന്‍ . നിസാന്‍ നോട്ട് ഇ-പവര്‍ ഹാച്ച്ബാക്ക് ഇന്ത്യയില്‍ അവതരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടില്‍ പരീക്ഷണയോട്ടം നടത്തവെ ക്യാമറ പകര്‍ത്തിയ നോട്ട് ഇ-പവര്‍ ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ നിസാന്റെ നീക്കം വെളിപ്പെടുത്തിയിരിക്കുകയാണ്. 1.2 ലിറ്റര്‍ ത്രീസിലിണ്ടര്‍ പെട്രോള്‍ എഞ്ചിനൊപ്പമാണ് നോട്ട് ഇ-പവര്‍ ഒരുങ്ങുന്നത്. എന്നാല്‍ എഞ്ചിന്‍ കരുത്ത് ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുക. മറ്റ് ഇലക്ട്രിക് കാറുകളെ പോലെ പ്രത്യേക ചാര്‍ജ്ജിംഗ് സോക്കറ്റുകള്‍ നിസാന്‍ നോട്ട് ഇ-പവറിന് ആവശ്യമില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം.
ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ ഇലക്ട്രിക് സാങ്കേതികതയിലാണ് നിസാന്‍ നോട്ട് ഇ-പവറിനെ അവതരിപ്പിക്കുന്നത്.
37 കിലോമീറ്റര്‍ ഡ്രൈവിംഗ് പരിധി കാഴ്ചവെക്കാന്‍ ഒരു ലിറ്റര്‍ പെട്രോള്‍ ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്യുന്ന ബാറ്ററിക്ക് സാധിക്കുമെന്നാണ് നിസാന്‍ വാദം.
അതേസമയം, റേഞ്ച് എക്സ്റ്റന്‍ഡര്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന കാറുകളെ ഹൈബ്രിഡ് വാഹനങ്ങളായാണ് അധികൃതര്‍ കണക്കാക്കുന്നത്.
ഇത് നോട്ട് ഇ-പവറിന് വില വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യാന്തര വിപണികളില്‍ വന്‍പ്രചാരം നേടുന്ന നോട്ട് ഇ-പവര്‍ ഇന്ത്യയിലും തരംഗം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് നിസാന്‍.



Recent News
  പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടം ; 7.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

  മോട്ടോ ജി, മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

  സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു, പെട്രോളിന് 80.97 രൂപയായി

  ഇന്ധന വിലയില്‍ വീണ്ടും കുറവ്

  സാംസങ് ഗ്യാലക്‌സി ജെ7 ഇന്ത്യയില്‍ വില കുറയ്ക്കും

  ഉത്സവാന്തരീക്ഷത്തില്‍ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ കാസര്‍കോട് ഷോറൂം തുറന്നു

  ഇരുട്ടടി : തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധന

  മലബാര്‍ ഗോള്‍ഡ് ഹണിമൂണ്‍ യാത്ര; ആദ്യ നറുക്കെടുപ്പ് നടത്തി

  ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് ; പെട്രോളിന് 23 പൈസ കൂടി

  ഇന്ധന വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

  സെന്‍സെക്‌സ് ; ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

  ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച ജെറ്റ് എയര്‍വേസ്

  പെട്രോള്‍ വില വീണ്ടും വര്‍ധിച്ചു; ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍

  എച്ച്.ഡി.എഫ്.സി ഭവന വായ്പ പലിശ വര്‍ധിപ്പിച്ചു

  തകര്‍പ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ബി.എസ്.എന്‍.എല്‍