updated on:2017-12-24 02:35 PM
റിലയന്‍സ് ജിയോയില്‍ കിടിലന്‍ ഓഫര്‍

www.utharadesam.com 2017-12-24 02:35 PM,
മുംബൈ: റിലയന്‍സ് ജിയോയുടെ കിടിലന്‍ പുതുവര്‍ഷ സമ്മാനം. അത്യാകര്‍ഷക ഡാറ്റാ ഓഫറുകളുമായാണ് റിലയന്‍സ് ജിയോ ന്യൂ ഇയര്‍ 2018 എന്ന പേരില്‍ പുതിയ പ്രീ പെയ്ഡ് പ്ലാനുകള്‍ പുറത്തിറക്കിയിട്ടുള്ളത്. 199 രൂപ, 299 രൂപ എന്നീ നിരക്കുകളിലാണ് റിലയന്‍സ് ജിയോയുടെ രണ്ട് പുതിയ പ്ലാനുകള്‍. 28 ദിവസമാണ് രണ്ട് പ്ലാനുകളുടേയും കാലാവധി. 199 രൂപയുടെ പ്രീപെയ്ഡ് ഓഫറില്‍ പ്രതിദിനം 1.2 ജിബി ഡാറ്റയും സൗജന്യ വോയ്സ് കോളുകളും അണ്‍ലിമിറ്റഡ് എസ്എംഎസുകളുമാണ് ലഭിക്കുക. ഇതിന് പുറമേ പ്രീമിയം ജിയോ ആപ്പ് സേവനങ്ങളും ലഭിക്കും. 28 ദിവസമാണ് ഓഫര്‍ കാലാവധി. 299 രൂപയുടെ രണ്ടാമത്തെ റിലയന്‍സ് ജിയോയുടെ പ്രീ പെയ്ഡ് പ്ലാനില്‍ പ്രതിദിനം രണ്ട് ജിബി 4ജി ഡാറ്റയും സൗജന്യ വോയ്സ്കോളുകളും അണ്‍ലിമിറ്റഡ‍് എസ്എംഎസ് സേവനങ്ങളും ലഭിക്കും. ജിയോ പ്രൈം അംഗത്വമുള്ളവര്‍ക്ക് ഓഫര്‍ കാലയളവില്‍ ജിയോ പ്രൈം ആപ്പ് സേവനങ്ങളും ലഭിക്കും. അനുവദനീയമായ പരിധി കഴിയുന്നതോടെ ഡാറ്റാ സ്പീഡ് 128 കെബിപിഎസായി പരിമിതപ്പെടുത്തുമെന്നും റിലയന്‍സ് ജിയോ വ്യക്തമാക്കിയിട്ടുണ്ട്.



Recent News
  സിതാപാനിയുടെ നവീകരിച്ച ഷോറൂം തുറന്നു

  എട്ടാം വര്‍ഷത്തില്‍ പുതിയ രുചിക്കൂട്ടുകളുമായി സിതാപാനിയുടെ നവീകരിച്ച ഷോറും ഉദ്ഘാടനം നാളെ

  ട്രാന്‍സിറ്റ് വണ്‍ ഷോപ്പിംഗ് മാള്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

  ഗ്രാമീണ്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ വന്‍ വര്‍ധന; ഒടയംചാലിലടക്കം പത്ത് പുതിയ ശാഖകള്‍ തുറക്കും

  പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടം ; 7.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

  മോട്ടോ ജി, മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

  സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു, പെട്രോളിന് 80.97 രൂപയായി

  ഇന്ധന വിലയില്‍ വീണ്ടും കുറവ്

  സാംസങ് ഗ്യാലക്‌സി ജെ7 ഇന്ത്യയില്‍ വില കുറയ്ക്കും

  ഉത്സവാന്തരീക്ഷത്തില്‍ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ കാസര്‍കോട് ഷോറൂം തുറന്നു

  ഇരുട്ടടി : തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധന

  മലബാര്‍ ഗോള്‍ഡ് ഹണിമൂണ്‍ യാത്ര; ആദ്യ നറുക്കെടുപ്പ് നടത്തി

  ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് ; പെട്രോളിന് 23 പൈസ കൂടി

  ഇന്ധന വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

  സെന്‍സെക്‌സ് ; ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം