updated on:2018-01-19 03:43 PM
മാറ്റങ്ങള്‍ വരുത്തി ജിഎസ്ടി കൗണ്‍സില്‍

www.utharadesam.com 2018-01-19 03:43 PM,
ദില്ലി: ജിഎസ്ടിയില്‍ വന്‍ മാറ്റങ്ങള്‍ വരുത്തി ജിഎസ്ടി കൗണ്‍സില്‍. 29 ഉല്‍പ്പന്നങ്ങളുടേയും 53 വിഭാഗത്തില്‍പ്പെടുന്ന സേവനങ്ങളുടേയും നിരക്കിലാണ് മാറ്റം വരുത്തിയിട്ടുള്ളതെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് വ്യക്തമാക്കിയത്. ജനുവരി 25 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. വെള്ളിയാഴ്ച നടക്കുന്ന 25ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ജിഎസ്ടി ഫയലിംഗ് നടപടികള്‍ എളുപ്പത്തിലാക്കുന്ന കാര്യവും പരിഗണിച്ചേക്കും. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, റിയല്‍ എസ്റ്റേറ്റ് മേഖല എന്നിവയെ ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരുന്ന കാര്യം അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പരിഗണിക്കുമെന്നും അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കിയിട്ടുണ്ട്. ബയോ- ഡീസല്‍, മധുരപലഹാരങ്ങള്‍, സെക്കന്‍ഡ് ഹാന്‍‍ഡ് വാഹനങ്ങള്‍ എന്നിവയുടെ ജിഎസ്ടി കുറയ്ക്കാനാണ് ധാരണയായിട്ടുള്ളത്. സെക്കന്‍ഡ് ഹാന്‍ഡ് മീഡിയം ലാര്‍ജ് വാഹനങ്ങള്‍, എസ് യുവി എന്നിവയുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ചിട്ടുണ്ട്. മറ്റ് പഴയ വാഹനങ്ങള്‍ക്കും ഉപയോഗിച്ച മോട്ടോര്‍ വാഹനങ്ങള്‍ എന്നിവയുടെ ജിഎസ്ടി 12 ശതമാനമാക്കിയിട്ടുണ്ട്. ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജിയുടെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കിയിട്ടുണ്ട്. സ്വകാര്യ എല്‍പിജി വിതരണക്കാരുടെ കാര്യത്തിലാണ് ഇത് പ്രാബല്യത്തില്‍ വരിക.
ബയോ ഡീസലിന്റെ നികുതി 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കിയാണ് കുറച്ചിട്ടുള്ളത്. പൊതുഗതാഗത്തിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ബസുകളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ചിട്ടുണ്ട്. വജ്രം, വിലകൂടിയ കല്ലുകള്‍, എന്നിവയുടെ ജിഎസ്ടി മൂന്ന് ശതമാനത്തില്‍ നിന്ന് 0.25 ശതമാനമാക്കിയിട്ടുണ്ട്.



Recent News
  സിതാപാനിയുടെ നവീകരിച്ച ഷോറൂം തുറന്നു

  എട്ടാം വര്‍ഷത്തില്‍ പുതിയ രുചിക്കൂട്ടുകളുമായി സിതാപാനിയുടെ നവീകരിച്ച ഷോറും ഉദ്ഘാടനം നാളെ

  ട്രാന്‍സിറ്റ് വണ്‍ ഷോപ്പിംഗ് മാള്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

  ഗ്രാമീണ്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ വന്‍ വര്‍ധന; ഒടയംചാലിലടക്കം പത്ത് പുതിയ ശാഖകള്‍ തുറക്കും

  പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടം ; 7.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

  മോട്ടോ ജി, മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

  സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു, പെട്രോളിന് 80.97 രൂപയായി

  ഇന്ധന വിലയില്‍ വീണ്ടും കുറവ്

  സാംസങ് ഗ്യാലക്‌സി ജെ7 ഇന്ത്യയില്‍ വില കുറയ്ക്കും

  ഉത്സവാന്തരീക്ഷത്തില്‍ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ കാസര്‍കോട് ഷോറൂം തുറന്നു

  ഇരുട്ടടി : തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധന

  മലബാര്‍ ഗോള്‍ഡ് ഹണിമൂണ്‍ യാത്ര; ആദ്യ നറുക്കെടുപ്പ് നടത്തി

  ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് ; പെട്രോളിന് 23 പൈസ കൂടി

  ഇന്ധന വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

  സെന്‍സെക്‌സ് ; ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം