like this site? Tell a friend |
updated on:2018-01-27 03:56 PM
ഖത്തറില്‍ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം
![]() www.utharadesam.com 2018-01-27 03:56 PM, ദോഹ: യോഗഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് ഖത്തറില്‍ നിരോധനം. അനുവദനീയമായതിലും കൂടുതല്‍ അളവില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇനി ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ക്ലിയറന്‍സ് ലഭിക്കുന്നത് വരെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാകില്ല. നേരത്തെ നേപ്പാള്‍ സര്‍ക്കാര്‍ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ തിരിച്ചു വിളിച്ചിരുന്നു. പതഞ്ജലിയുടെ ആറ് ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്നും നേപ്പാളിലെ മെഡിക്കല്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. മാത്രമല്ല, ഇന്ത്യയില്‍ വില്‍ക്കുന്ന പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്കും ഗുണനിലവാരമില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.ഇത് കൂടാതെ ഇന്ത്യയിലെ സൈനിക കാന്റീനുകളില്‍ നിന്ന് നേരത്തെ പതഞ്ജലിയുടെ നെല്ലിക്ക് ജ്യൂസ് പിന്‍വലിച്ചിരുന്നു. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു നടപടി. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |