updated on:2018-03-01 03:57 PM
റിലയൻസ് ബിഗ് ടിവിയിൽ അത്യാകർഷ ഓഫർ

www.utharadesam.com 2018-03-01 03:57 PM,
ദില്ലി: അത്യാകർഷക ഓഫറുമായി റിലയന്‍സ് ബിഗ് ടിവി. അഞ്ച് വർഷത്തേയ്ത്ത് 500 ഓളം ചാനലുകളാണ് സൗജന്യമായി ലഭിക്കുക. ബുധനാഴ്ചയാണ് കമ്പനി ഓഫർ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേയ്ക്ക് പണമടയ്ക്കുന്നതോടെ അ‍ഞ്ച് വർഷത്തെ സേവനമാണ് ലഭിക്കുക. റിലയൻസ് ബിഗ് ടിവി സൗജന്യമായി എച്ച്ഡി എച്ച്ഇവിസി സെറ്റ്ടോപ്പ് ബോക്സും നൽകുന്നുണ്ട്. 2018 മാര്‍ച്ച് ഒന്നുമുതൽ പ്രീ ബുക്കിംഗ് ആരംദിക്കുമെന്നും ബുക്കിംഗ് പരിമിത കാലത്തേയ്ക്ക് മാത്രമായിരിക്കുമെന്നും കമ്പനി പ്രസ്താവനയിൽ‍ വ്യക്തമാക്കിയിട്ടുണ്ട്. 499 രൂപയാണ് പ്രീ ബുക്കിംഗിനുള്ള ചാർജ്. എന്നാൽ‍ സെറ്റ് ടോപ്പ് ബോക്സ്, ഔട്ട്ഡോര്‍ യൂണിറ്റ് എന്നിവ വേണ്ടവർ 1,500 രൂപ കൂടി നൽകണം. ആദ്യത്തെ ഒരു വർ‍ഷം സൗജന്യ സേവനം ലഭിച്ചു കഴിഞ്ഞാൽ രണ്ടാമത്തെ വർഷം മുതല്‍ വരിക്കാർ പ്രതിമാസം 300 രൂപ വീതം അടയ്ക്കണം. രണ്ട് വർഷത്തിന് ശേഷം റിലയന്‍സ് ബിഗ് ടിവി ഉപയോക്താക്കൾക്ക് ആദ്യം അടച്ച 1,999 രൂപ റീചാർജിന്റെ രൂപത്തിൽ ലഭ്യമാക്കും.



Recent News
  സിതാപാനിയുടെ നവീകരിച്ച ഷോറൂം തുറന്നു

  എട്ടാം വര്‍ഷത്തില്‍ പുതിയ രുചിക്കൂട്ടുകളുമായി സിതാപാനിയുടെ നവീകരിച്ച ഷോറും ഉദ്ഘാടനം നാളെ

  ട്രാന്‍സിറ്റ് വണ്‍ ഷോപ്പിംഗ് മാള്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

  ഗ്രാമീണ്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ വന്‍ വര്‍ധന; ഒടയംചാലിലടക്കം പത്ത് പുതിയ ശാഖകള്‍ തുറക്കും

  പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടം ; 7.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

  മോട്ടോ ജി, മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

  സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു, പെട്രോളിന് 80.97 രൂപയായി

  ഇന്ധന വിലയില്‍ വീണ്ടും കുറവ്

  സാംസങ് ഗ്യാലക്‌സി ജെ7 ഇന്ത്യയില്‍ വില കുറയ്ക്കും

  ഉത്സവാന്തരീക്ഷത്തില്‍ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ കാസര്‍കോട് ഷോറൂം തുറന്നു

  ഇരുട്ടടി : തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധന

  മലബാര്‍ ഗോള്‍ഡ് ഹണിമൂണ്‍ യാത്ര; ആദ്യ നറുക്കെടുപ്പ് നടത്തി

  ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് ; പെട്രോളിന് 23 പൈസ കൂടി

  ഇന്ധന വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

  സെന്‍സെക്‌സ് ; ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം