updated on:2018-03-01 04:51 PM
കിഡ്‌സീ പ്രീ സ്‌കൂള്‍ ആരംഭിച്ചു

www.utharadesam.com 2018-03-01 04:51 PM,
കാസര്‍കോട്: അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ ശൃംഖലയായ സീ ചാനല്‍ ഗ്രൂപ്പിന്റെ പ്രീ സ്‌കൂള്‍ സംരംഭമായ കിഡ്‌സീയുടെ കാസര്‍കോട് സെന്റര്‍ പടുവടുക്കത്ത് ആരംഭിച്ചു. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥനയും ആദ്യ അഡ്മിഷന്‍ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.
കിഡ്‌സീ കാസര്‍കോട് പാര്‍ട്ണര്‍മാരായ തമീം എം.എ, ഷഹീന്‍ എം, പ്രിന്‍സിപ്പല്‍ ഷെറില്‍ കെ. തുടങ്ങിയവര്‍ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
ഒന്നര വയസ്സു മുതല്‍ രണ്ടര വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി പ്ലേ ഗ്രൂപ്പ്, രണ്ടരവയസ്സ് മുതല്‍ മൂന്നര വയസ്സ് വരെ നഴ്‌സറി വിഭാഗം, മൂന്നര വയസ്സ് മുതല്‍ അഞ്ചര വയസ്സ് വരെ കിന്‍ഡര്‍ ഗാര്‍ട്ടന്‍ എന്നീ ക്ലാസുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.
ഇന്ത്യയില്‍ 550 നഗരങ്ങളിലായി 1700 പ്രീ സ്‌കൂളുകള്‍ കിഡ്‌സീ ബ്രാന്‍ഡില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളുടെ വിവരങ്ങള്‍ രക്ഷിതാക്കളെ അറിയിക്കാന്‍ മൊബൈല്‍ ആപ്, പരിശീലനം ലഭിച്ച അധ്യാപകര്‍, നോണ്‍ ടീച്ചിംഗ് സ്റ്റാഫ്, കുട്ടികളുടെ മാനസിക വികാസം ഉറപ്പു വരുത്തുന്ന പ്രത്യേക കരിക്കുലം തുടങ്ങിയവ കിഡ്‌സീയുടെ പ്രത്യേകതയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.



Recent News
  സിതാപാനിയുടെ നവീകരിച്ച ഷോറൂം തുറന്നു

  എട്ടാം വര്‍ഷത്തില്‍ പുതിയ രുചിക്കൂട്ടുകളുമായി സിതാപാനിയുടെ നവീകരിച്ച ഷോറും ഉദ്ഘാടനം നാളെ

  ട്രാന്‍സിറ്റ് വണ്‍ ഷോപ്പിംഗ് മാള്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

  ഗ്രാമീണ്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ വന്‍ വര്‍ധന; ഒടയംചാലിലടക്കം പത്ത് പുതിയ ശാഖകള്‍ തുറക്കും

  പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടം ; 7.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

  മോട്ടോ ജി, മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

  സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു, പെട്രോളിന് 80.97 രൂപയായി

  ഇന്ധന വിലയില്‍ വീണ്ടും കുറവ്

  സാംസങ് ഗ്യാലക്‌സി ജെ7 ഇന്ത്യയില്‍ വില കുറയ്ക്കും

  ഉത്സവാന്തരീക്ഷത്തില്‍ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ കാസര്‍കോട് ഷോറൂം തുറന്നു

  ഇരുട്ടടി : തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധന

  മലബാര്‍ ഗോള്‍ഡ് ഹണിമൂണ്‍ യാത്ര; ആദ്യ നറുക്കെടുപ്പ് നടത്തി

  ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് ; പെട്രോളിന് 23 പൈസ കൂടി

  ഇന്ധന വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

  സെന്‍സെക്‌സ് ; ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം