updated on:2018-04-07 07:04 PM
സുല്‍ത്താനില്‍ വിശ്വവജ്ര എക്‌സിബിഷന്‍ തുടങ്ങി

www.utharadesam.com 2018-04-07 07:04 PM,
കാസര്‍കോട്: സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡില്‍ വിശ്വവജ്ര അന്താരാഷ്ട്ര ഡയമണ്ട് എക്‌സിബിഷന്‍ മഞ്ചേശ്വരം എം.എല്‍.എ. പി.ബി. അബ്ദുല്‍റസാഖ് ഉദ്ഘാടനം നിര്‍വഹിച്ചു. എക്‌സിബിഷന്‍ കളക്ഷനുകള്‍ വിശിഷ്ടവ്യക്തികള്‍ നിര്‍വഹിച്ചു. ഫ്രഞ്ച് കളക്ഷന്‍ കാസര്‍കോട് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍ കെ.എസ് അന്‍വര്‍ സാദത്തും സിംഗപ്പൂര്‍ കളക്ഷന്‍ അച്ചു നായന്മാര്‍മൂലയും സോളിറ്റര്‍ കളക്ഷന്‍ ഓള്‍ കേരള ക്രഷര്‍ ഓണേര്‍സ് അസോ. സെക്രട്ടറി ഹനീഫ് നെല്ലിക്കുന്നും യു.എസ് കളക്ഷന്‍ ഹക്കീം കളനാടും ഇറ്റാലിയന്‍ കളക്ഷന്‍ പി.പി സമീറും മിഡില്‍ ഈസ്റ്റ് കളക്ഷന്‍ എച്ച് ശിവരാം ഭട്ടും തുര്‍ക്കിഷ് കളക്ഷന്‍ കെ.എസ് ഹെഗ്‌ഡെ മെഡിക്കല്‍ കോളേജ് അസോ. പ്രൊഫ. ഡോ. എം.പി നിഖിലും പ്രിന്‍സസ് കളക്ഷന്‍ എ.ജെ ഇന്‍സ്റ്റിറ്റ്യൂട്ട് അസി. പ്രൊഫ. എച്ച്.വി ഡോ. ദീപ്തിയും ഗ്രേഡിംഗ് മെഷീന്‍ ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ സി.എ അഹമദ് കബീറും നിര്‍വ്വഹിച്ചു.
ഇറ്റലി, ഫ്രാന്‍സ്, ബെല്‍ജിയം, സിങ്കപ്പൂര്‍, അമേരിക്ക, തുര്‍ക്കി, ദുബായ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത പതിനായിരം കാരറ്റിന് മുകളില്‍ ഐ.ജി.ഐ. സര്‍ട്ടിഫൈഡ് ചെയ്ത ഡയമണ്ട് ആഭരണങ്ങളാണ് സുല്‍ത്താന്‍ എക്‌സിബിഷനില്‍ ഒരുക്കിയിരിക്കുന്നത്.
നാലായിരം രൂപയില്‍ തുടങ്ങുന്ന ഡെയ്‌ലിവെയര്‍ ആഭരണങ്ങള്‍ മുതല്‍ ഒരുകോടി രൂപ വരെ വിലയുള്ള ബ്രൈഡല്‍ ആഭരണങ്ങള്‍ കാണുവാനും, 6000 രൂപ പ്രത്യേക എക്‌സിബിഷന്‍ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കുവാനുമുള്ള അവസരമാണ് സുല്‍ത്താന്‍ ഒരുക്കിയിരിക്കുന്നതെന്ന് സുല്‍ത്താന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ടി.എം. അബ്ദുല്‍ റഹൂഫ്അറിയിച്ചു. ഡയമണ്ട് ആഭരണങ്ങളുടെ പരിശുദ്ധി പരിശോധിക്കുന്ന ഡയമണ്ട് ഗ്രേഡിംഗ് മെഷീന്‍ എക്‌സിബിഷന്റെ പ്രത്യേകതയാണ്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് സുല്‍ത്താന്‍ വിശ്വവജ്ര എക്‌സിബിഷന്‍ കാസര്‍കോട് ഷോറൂമില്‍ സംഘടിപ്പിക്കുന്നത്.
ഏപ്രില്‍ 16 വരെയാണ് എക്‌സിബിഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. എക്‌സിബിഷനോടനുബന്ധിച്ച് അണ്‍കട്ട്, പ്രഷ്യസ്, വിവാഹ് പ്രീമിയം ആന്റിക് ബ്രൈഡല്‍ ആഭരണങ്ങളുടെ ശേഖരവും ഒരുക്കിയതായി മാനേജ്‌മെന്റ് അറിയിച്ചു.Recent News
  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു

  അയോട്ട ഉദ്ഘാടനം ചെയ്തു

  ഇന്‍ഡീഡ് ഫയര്‍ ആന്റ് സേഫ്റ്റി പ്രവര്‍ത്തനമാരംഭിച്ചു

  സിതാപാനിയുടെ നവീകരിച്ച ഷോറൂം തുറന്നു

  എട്ടാം വര്‍ഷത്തില്‍ പുതിയ രുചിക്കൂട്ടുകളുമായി സിതാപാനിയുടെ നവീകരിച്ച ഷോറും ഉദ്ഘാടനം നാളെ

  ട്രാന്‍സിറ്റ് വണ്‍ ഷോപ്പിംഗ് മാള്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

  ഗ്രാമീണ്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ വന്‍ വര്‍ധന; ഒടയംചാലിലടക്കം പത്ത് പുതിയ ശാഖകള്‍ തുറക്കും

  പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടം ; 7.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

  മോട്ടോ ജി, മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

  സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു, പെട്രോളിന് 80.97 രൂപയായി

  ഇന്ധന വിലയില്‍ വീണ്ടും കുറവ്

  സാംസങ് ഗ്യാലക്‌സി ജെ7 ഇന്ത്യയില്‍ വില കുറയ്ക്കും

  ഉത്സവാന്തരീക്ഷത്തില്‍ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ കാസര്‍കോട് ഷോറൂം തുറന്നു

  ഇരുട്ടടി : തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധന

  മലബാര്‍ ഗോള്‍ഡ് ഹണിമൂണ്‍ യാത്ര; ആദ്യ നറുക്കെടുപ്പ് നടത്തി