updated on:2018-04-23 03:16 PM
പെട്രോള്‍ വില വീണ്ടും വര്‍ധിച്ചു; ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍

www.utharadesam.com 2018-04-23 03:16 PM,
തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്‍ഡ് നിലവാരത്തില്‍ പെട്രോള്‍ ഡീസല്‍ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 78.47 രൂപയിലെത്തി. 2013 സെപ്റ്റംബറിന് ശേഷം പെട്രോള്‍ വില ഈ നിലവാരത്തിലെത്തുന്നത് ഇത് ആദ്യമായാണ്. ഡീസല്‍ വില സര്‍വകാല റെക്കോഡില്‍ തുടരുകയാണ്. തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 71.33 രൂപയാണ്. മറ്റു ജില്ലകളിലും പെട്രോള്‍, ഡീസല്‍ വിലയില്‍ കാര്യമായ മാറ്റമില്ല.
കോട്ടയത്ത് പെട്രോള്‍ ലിറ്ററിന് 77.55 രൂപയായിരുന്നു ഇന്നലത്തെ വില. ഡീസലിന് 70.45 രൂപ. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 74.40 രൂപയാണു വില. ഡീസല്‍ നിരക്ക് 65.65 രൂപയിലെത്തി. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കൂടിയതാണു വിലക്കയറ്റത്തിനു പിന്നില്‍. രാജ്യാന്തര വിപണിയിലെ വില വര്‍ധന പ്രമാണിച്ച് എക്‌സൈസ് തീരുവ കുറയ്ക്കണമെന്നു എണ്ണ മന്ത്രാലയം ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പെട്രോള്‍ വില ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്. 2014 നവംബര്‍ മുതല്‍ 2016 ജനുവരി വരെ ഒന്‍പത് തവണയാണു എക്‌സൈസ് തീരുവ കൂട്ടിയത്.



Recent News
  പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടം ; 7.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

  മോട്ടോ ജി, മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

  സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു, പെട്രോളിന് 80.97 രൂപയായി

  ഇന്ധന വിലയില്‍ വീണ്ടും കുറവ്

  സാംസങ് ഗ്യാലക്‌സി ജെ7 ഇന്ത്യയില്‍ വില കുറയ്ക്കും

  ഉത്സവാന്തരീക്ഷത്തില്‍ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ കാസര്‍കോട് ഷോറൂം തുറന്നു

  ഇരുട്ടടി : തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധന

  മലബാര്‍ ഗോള്‍ഡ് ഹണിമൂണ്‍ യാത്ര; ആദ്യ നറുക്കെടുപ്പ് നടത്തി

  ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് ; പെട്രോളിന് 23 പൈസ കൂടി

  ഇന്ധന വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

  സെന്‍സെക്‌സ് ; ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

  ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച ജെറ്റ് എയര്‍വേസ്

  എച്ച്.ഡി.എഫ്.സി ഭവന വായ്പ പലിശ വര്‍ധിപ്പിച്ചു

  തകര്‍പ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ബി.എസ്.എന്‍.എല്‍

  മലബാര്‍ ഗോള്‍ഡില്‍ ആര്‍ട്ടിസ്ട്രി ഫെസ്റ്റിവല്‍ തുടങ്ങി