like this site? Tell a friend |
updated on:2018-05-26 02:00 PM
മലബാര്‍ ഗോള്‍ഡ് ഹണിമൂണ്‍ യാത്ര; ആദ്യ നറുക്കെടുപ്പ് നടത്തി
![]() www.utharadesam.com 2018-05-26 02:00 PM, കാസര്‍കോട്: മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ബ്രൈഡ്സ് ഓഫ് ഇന്ത്യ ആറാം സീസണിന്റെ ഭാഗമായി സിങ്കപ്പൂര്‍, മലേഷ്യ, ദുബായ്, ഹോംകോങ് എന്നീ രാജ്യങ്ങളിലേക്ക് സൗജന്യ ഹണിമൂണ്‍ യാത്രക്ക് അര്‍ഹരായ ആയിരത്തോളം നവ ദമ്പതിമാരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള ബി.സോണ്‍ ഷോറൂമുകളിലെ ആദ്യ നറുക്കെടുപ്പ് നടന്നു. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഷോറൂമുകളില്‍ നിന്നായി വിവാഹ ആവശ്യങ്ങള്‍ക്ക് സ്വര്‍ണ്ണം വാങ്ങിയ ഉപഭോക്താക്കളില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് 175 വിജയികളെ കണ്ടെത്തിയത്. കാസര്‍കോട് ഷോറൂമില്‍ നിന്ന് '3' പേര്‍ക്ക് സുവര്‍ണ്ണാവസരം ലഭിച്ചു. മുളിയാര്‍ മൂലടുക്കം മറിയം ബല്‍ക്കീസ്-ഷെരീഫ് ദമ്പതികള്‍ക്ക് സിങ്കപ്പൂരിലേക്കും ആലമ്പാടി ആയിഷത്ത് റുമൈസ-മുഹമ്മദ് ദമ്പതികള്‍ക്ക് ഹോംകോങിലേക്കും കളനാട് മേല്‍പ്പറമ്പിലെ റാബിയത്തുല്‍ അലാബിയ- സുനീര്‍ ദമ്പതികള്‍ക്ക് മലേഷ്യയിലേക്കുമാണ് സൗജന്യ യാത്ര അവസരം ലഭിച്ചത്. സെപ്തംബര്‍ വരെ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ ഷോറൂമുകളില്‍ നിന്നും വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണ്ണം വാങ്ങുന്നവരും നവമ്പര്‍ 30നകം വിവാഹിതരാകുന്നവരുമായ ആയിരത്തോളം വധു വരന്മാര്ക്കാണ് നറുക്കെടുപ്പിലൂടെ സൗജന്യ യാത്രക്കുള്ള അവസരം ലഭിക്കുന്നത്. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |