updated on:2018-06-30 07:00 PM
ഗ്രാമീണ്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ വന്‍ വര്‍ധന; ഒടയംചാലിലടക്കം പത്ത് പുതിയ ശാഖകള്‍ തുറക്കും

www.utharadesam.com 2018-06-30 07:00 PM,
കാസര്‍കോട്: കേരള ഗ്രാമീണ ബാങ്ക് 2017-18 സാമ്പത്തിക വര്‍ഷം 304 കോടി രൂപ പ്രവര്‍ത്തന ലാഭം നേടിയതായി ചെയര്‍മാന്‍ നാഗേജ് ജി. വൈദ്യ ഇന്നലെ കാസര്‍കോട്ട് വിളിച്ച പത്രസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന ലാഭം 202 കോടി രൂപയായിരുന്നു. അറ്റാദായം 73.46 കോടിയാണ്. ഈ വര്‍ഷം 31,658 കോടി രൂപയുടെ ബിസിനസ് നടന്നുവെന്നും അടുത്ത സാമ്പത്തിക വര്‍ഷം 12 ശതമാനം വളര്‍ച്ചയോടെ 35,500 കോടി രൂപയുടെ മൊത്ത ബിസിനസ് കൈവരിക്കുകയാണ് ലക്ഷ്യമെന്നും നാഗേഷ് ജി. വൈദ്യ പറഞ്ഞു. 16,320 കോടി രൂപയുടെ വായ്പയാണ് ബാങ്ക് നല്‍കിയത്.
ബാങ്ക് വിപുലീകരണത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ ഒടയംചാല്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് 10 ശാഖകള്‍ കൂടി തുറക്കും. ഇതോടെ മൊത്തം ശാഖകളുടെ എണ്ണം 640 ആകുമെന്നും ഇന്റര്‍നെറ്റ് സംവിധാനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ ഈ വര്‍ഷത്തെ നിക്ഷേപം 15,338 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. കേരളത്തിലെ ബാങ്കുകളുടെ ശരാശരി വായ്പ-നിക്ഷേപ അനുപാതം 74 ശതമാനത്തില്‍ താഴെയാണെങ്കില്‍ ഗ്രാമീണ്‍ ബാങ്കിന്റേത് 106 ശതമാനമാണ്. 75 ശതമാനം വായ്പ മുന്‍ഗണന മേഖലയില്‍ വിതരണം ചെയ്യണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിക്കുന്നത്. 91 ശതമാനം നല്‍കി. ഇതില്‍ 63 ശതമാനവും കാര്‍ഷിക ആവശ്യങ്ങള്‍ക്കാണ് നല്‍കിയതെന്നും 912 കോടി രൂപ വിദ്യാഭ്യാസ വായ്പയായി നല്‍കിയെന്നും നാഗേഷ് ജി. വൈദ്യ, ജനറല്‍ മാനേജര്‍മാരായ എസ്. പവിത്രന്‍, പി. ജനാര്‍ദ്ദനന്‍, ചീഫ് മാനേജര്‍ ബാപ്റ്റ് ടി.എസ് നിധിരി, റീജ്യണല്‍ മാനേജര്‍ എന്‍.കെ പ്രസന്ന എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.



Recent News
  എട്ടാം വര്‍ഷത്തില്‍ പുതിയ രുചിക്കൂട്ടുകളുമായി സിതാപാനിയുടെ നവീകരിച്ച ഷോറും ഉദ്ഘാടനം നാളെ

  ട്രാന്‍സിറ്റ് വണ്‍ ഷോപ്പിംഗ് മാള്‍ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

  പൊതുമേഖലാ ബാങ്കുകളുടെ കിട്ടാകടം ; 7.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു

  മോട്ടോ ജി, മോട്ടോ ജി6 പ്ലേ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

  സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു, പെട്രോളിന് 80.97 രൂപയായി

  ഇന്ധന വിലയില്‍ വീണ്ടും കുറവ്

  സാംസങ് ഗ്യാലക്‌സി ജെ7 ഇന്ത്യയില്‍ വില കുറയ്ക്കും

  ഉത്സവാന്തരീക്ഷത്തില്‍ അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ കാസര്‍കോട് ഷോറൂം തുറന്നു

  ഇരുട്ടടി : തുടര്‍ച്ചയായ പതിമൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധന

  മലബാര്‍ ഗോള്‍ഡ് ഹണിമൂണ്‍ യാത്ര; ആദ്യ നറുക്കെടുപ്പ് നടത്തി

  ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് ; പെട്രോളിന് 23 പൈസ കൂടി

  ഇന്ധന വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

  സെന്‍സെക്‌സ് ; ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

  ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച ജെറ്റ് എയര്‍വേസ്

  പെട്രോള്‍ വില വീണ്ടും വര്‍ധിച്ചു; ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍