updated on:2016-02-01 02:54 PM
ബാഹുബലിയുടെ കേരളത്തിലെ ചിത്രീകരണം പൂര്‍ത്തിയായി

www.utharadesam.com 2016-02-01 02:54 PM,
ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്‍റെ കേരളത്തിലെ ചിത്രീകരണം പൂര്‍ത്തിയായി. സിനിമയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ ജില്ലയിലെ കണ്ണവം പ്രദേശത്തായിരുന്നു ചിത്രീകരണം. കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റിലും കണ്ണൂര്‍ ജില്ലാ ഭരണാധികാരികള്‍ക്കും സഹകരണത്തിന് ബാഹുബലി ടീം നന്ദി പറയുന്നു. കേരളത്തിലെ പ്രകൃതി സൗന്ദര്യത്തിനെ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.
ആദിവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുവെന്ന ആരോപണവും ബാഹുബലിയുടെ ചിത്രീകരണത്തിനിടെ ഉയര്‍ന്നിരുന്നു. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ ആദ്യ ഭാഗം വന്‍ ഹിറ്റായിരുന്നു. പ്രഭാസ്, റാണാ ദഗ്ഗുബതി, അനുഷ്ക ഷെട്ടി, തമന്ന, സത്യരാജ്, നാസര്‍, രമ്യ കൃഷ്ണന്‍, രോഹിണി എന്നിവരാണ് പ്രധാന വേഷത്തില്‍. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും നിര്‍മാണ ചെലവ് കൂടിയ ചിത്രവും ബാഹുബലിയാണ്.



Recent News
  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു

  പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!!

  മാധുരി ദീക്ഷിത്തിന്റെ മറാത്തി ചിത്രം ബക്കറ്റ് ലിസ്റ്റിന്റെ ടീസര്‍ പുറത്തിറങ്ങി.