updated on:2016-02-02 08:50 AM
അവതാരകൻ മാത്തുക്കുട്ടി വിവാഹിതനായി

www.utharadesam.com 2016-02-02 08:50 AM,
മഴവില്‍ മനോരമയിലെ കുക്കറി റിയാലിറ്റി ഷോ ‘ദേ ഷെഫി’ന്‍റെ അവതാരകനും റേഡിയോ ജോക്കിയുമായ ആര്‍.ജെ. മാത്തുക്കുട്ടിയും(അരുണ്‍ മാത്യു) ആസ്റ്റര്‍ മെഡിസിറ്റിയില്‍ പബ്ലിക്ക് റിലേഷന്‍ ഓഫിസറായ റ്റിന്‍സി തോമസും വിവാഹിതരായി. പെരുമ്പാവൂര്‍ വെങ്ങോല മാര്‍ ബഹനാം പള്ളിയിലായിരുന്നു വിവാഹം.
ചലച്ചിത്ര താരങ്ങളായ ടൊവീനോ തോമസ്, സണ്ണിവെയ്ന്‍, അഹമ്മദ് സിദ്ധിഖ്, ഡോ. റോണി, ഷാലിന്‍ സോയ, സംവിധായകന്‍ രൂപേഷ് പീതാംബരന്‍, സംഗീത സംവിധായകന്‍ റോബി എബ്രഹാം തുടങ്ങി ചലച്ചിത്ര-മാധ്യമ രംഗത്തെ പ്രമുഖര്‍ വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്തു.
വീക്ഷണം പത്രത്തില്‍ റിപ്പോര്‍ട്ടറായി മാധ്യമ പ്രവര്‍ത്തനം ആരംഭിച്ച മാത്തുക്കുട്ടി 2008 മുതല്‍ സ്വകാര്യ എഫ്എം ചാനലില്‍ റേഡിയോ ജോക്കിയായും പ്രോഗ്രാം പ്രൊഡ്യൂസറായും പ്രവര്‍ത്തിക്കുന്നു. പോപ്പുലര്‍ റേഡിയോ ഷോയായ ‘റെഡ് കാര്‍പ്പറ്റി’ന്‍റെ അവതാരകനാണ്. ഒട്ടേറെ പരസ്യചിത്രങ്ങള്‍ക്കു വേണ്ടിയും മധുര നാരാങ്ങ, കൂതറ എന്നീ സിനിമകളിലും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുളി സീന്‍, ബെഡ് റൂം എന്നീ ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ യൂ റ്റു ബ്രൂട്ടസിനു വേണ്ടി സംഭാഷണങ്ങളും ഒരുക്കിയിട്ടുണ്ട്.



Recent News
  കാത്തിരിപ്പിന് വിരാമം; ബാഹുബലി രണ്ടാംഭാഗം എത്തി

  തന്നെ അത്ഭുതപ്പെടുത്തിയ നായികയെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍

  കല്‍പ്പന ചൗളയുടെ ജീവിതം സിനിമയാവുമ്പോള്‍

  പ്രണയമല്ല; പക്കാ അറേഞ്ച്ഡ് മാരേജ്: ശാലു കുര്യൻ

  മാതു സിനിമയിലേക്ക് തിരിച്ചു വരവിനൊരുങ്ങുന്നു

  കെ.ആര്‍.കെയ്‌ക്കെതിരെ ആഞ്ഞടിച്ച് സുരാജ് വെഞ്ഞാറമ്മൂട് -

  കെ ആര്‍ കെയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

  ജനങ്ങളെ ഇത്രയധികം ഇഷ്ടപ്പെടുന്നതു കൊണ്ടാണ് ദിലീപ് ജനപ്രിയനായത് - രജിഷ വിജയന്‍

  ലളിതമായി മഞ്ജുവിന്റെ വിഷു ആഘോഷം

  സുരഭിലക്ഷ്മിക്ക് ജന്മനാടിന്റെ സ്വീകരണം

  1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ആദ്യ ദിവസത്തെ ബോക്‌സോഫീസ് കലക്ഷന്‍

  'കുമ്പളക്കാരന്‍ നിത്യാനന്ദ ഷേണായി ബെറും ബെഗിഡനാണന്നാ' കാസ്രോട്ടാരുടെ ബിസ്യം പറഞ്ഞ് മമ്മൂട്ടി; പുത്തന്‍പണം 12ന്

  ദേശീയ പുരസ്‌കാരം-മറുപടിയുമായി പ്രിയന്‍

  14 വർഷങ്ങൾക്ക് ശേഷം സുരഭി

  ചേച്ചിക്കൊപ്പം ഒരു ചിത്രം; മഞ്ജു വാരിയർ




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News