updated on:2016-02-10 04:05 PM
ബാഹുബലി 2വില്‍ പ്രഭാസിന് 150 കിലോ

www.utharadesam.com 2016-02-10 04:05 PM,
ബാഹുബലിയിലൂടെ കരിയര്‍ മാറിമറിഞ്ഞ നടനാണ് തെലുങ്ക് സൂപ്പര്‍താരം പ്രഭാസ്. സിനിമയ്ക്കായി തന്‍റെ കരിയറിലെ രണ്ടര വര്‍ഷമാണ് താരം മാറ്റിവച്ചത്. ചിത്രത്തിന്റെ ആദ്യഭാഗത്തിൽ 130 കിലോയായിരുന്നു പ്രഭാസിന്റെ ഭാരം. എന്നാൽ രണ്ടാം ഭാഗത്തിൽ ആറ് അടി ഉയരമുള്ള സൂപ്പർതാരം 20 കിലോ ഭാരം കൂട്ടി 150 കിലോയിലാണ് എത്തുന്നത്.
ഇതിനായി കഠിനമായ പരിശീലനത്തിലാണ് താരം. ഭാരം വർധിപ്പിക്കാനുള്ള താരത്തിന്റെ ദിനചര്യകൾ കേട്ടാൽ ആരാണെങ്കിലും ഒന്ന് ഞെട്ടും. 50 മുട്ടവെള്ള, അരക്കിലോ ചിക്കൻ, സലാഡ്, പഴങ്ങൾ പിന്നെ 100 മിനിട്ട് വർക്ക്ഔട്ട് എന്നിവയാണ് ഒരു ദിവസത്തെ പ്രഭാസിന്റെ തയാറെടുപ്പുകൾ. ബാഹുബലിയെ കൂടുതൽ കരുത്തനായി കാണിക്കുകയാണ് സംവിധായകന്റെ ലക്ഷ്യം.
രണ്ടാം ഭാഗം അടുത്ത വര്‍ഷമാകും പുറത്തിറങ്ങുക. റാണ ദഗുപതി, സത്യരാജ്‌, അനുഷ്‌ക എന്നിവരാവും ബാഹുബലിയുടെ രണ്ടാം ഭാഗത്തിലും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുക.



Recent News
  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു

  പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!!

  മാധുരി ദീക്ഷിത്തിന്റെ മറാത്തി ചിത്രം ബക്കറ്റ് ലിസ്റ്റിന്റെ ടീസര്‍ പുറത്തിറങ്ങി.