updated on:2016-02-16 08:14 AM
നടൻ ഓംപുരിയും ഭാര്യ നന്ദിതയും വേർപിരിഞ്ഞു

www.utharadesam.com 2016-02-16 08:14 AM,
നടൻ ഓംപുരിയും ഭാര്യ നന്ദിതയും നിയമപരമായി വേർപിരിയാൻ അനുമതി. 26 വർഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് വേറിട്ടു ജീവിക്കാൻ ഇരുവരും തീരുമാനിച്ചത്. വിവാഹമോചനം കൂടാതെ വേർപെട്ടു കഴിയാൻ കോടതി അനുവാദം നൽകി. ഏറെനാളായി ഇരുവരും വേറിട്ടാണ് താമസിച്ചിരുന്നത്.
വേറിട്ടു ജീവിക്കാൻ കോടതി അനുവദിച്ചെങ്കിലും 18കാരനായ മകൻ ഇഷാന്റെ വിദ്യാഭ്യാസച്ചെലവുകളും ഭാര്യയുടെ ചികിത്സാ ചെലവുകളും ഓംപുരി വഹിക്കണം. മകനെ സന്ദർശിക്കുന്നതിന് ഓംപുരിക്ക് സ്വാതന്ത്ര്യമുണ്ടാകും. ഓംപുരിക്ക് വിവാഹമോചനമാണ് വേണ്ടിയിരുന്നതെങ്കിലും കോടതി ഇരുവർക്കും നിയമപരമായി വേറിട്ടു കഴിയാനുള്ള അനുമതിയാണ് നൽകിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷിക അറിയിച്ചു. ഇരുവർക്കും രണ്ടുപേരുടെയും കാര്യങ്ങളിൽ ഇടപെടാൻ അനുവാദമുണ്ടാകയില്ല. നന്ദിത ഓംപുരി നേരത്തെ നടനെതിരെ ഗാർഹിക പീഡനം ആരോപിച്ച് കേസുകൊടുത്തിരുന്നു.
മാധ്യമപ്രവർത്തയായ നന്ദിത ഓംപുരിയുടെ ജീവചരിത്രം എഴുതി പ്രസിദ്ധീകരിച്ചിരുന്നു. ഇതിലുണ്ടായിരുന്ന ചില മോശം പരാമർശങ്ങളുടെ പേരിലാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്. പുരിയുടെ പഴയകാല ജീവിതത്തിലെ ചില ബന്ധങ്ങളെ പുസ്തകത്തിൽ അധിക്ഷേപിക്കും വിധം എഴുതിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.



Recent News
  ബാഹുബലി രണ്ടാം ഭാഗത്തിന് കര്‍ണ്ണാടകയില്‍ നിരോധനം

  മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍

  മെക്‌സിക്കന്‍ അപാരത എന്തുകൊണ്ട് ഇത്രവലിയ വിജയമാകുന്നു...

  സൈറ ബാനുവിന് ലഭിച്ച ദൈവിക സ്പര്‍ശമായിരുന്നു ലാലേട്ടന്‍ : മഞ്ജു വാര്യര്‍

  കാത്തിരിപ്പിന് വിരാമമിട്ട് സഖാവിന്റെ ടീസറെത്തി

  നാം ഷബാനയുടെ ട്രെയിലര്‍ പുറത്തിറങ്ങി

  പ്രിയങ്ക ചോപ്രയുടെ അമേരിക്കന്‍ സീരിയല്‍ അവസാനിപ്പിക്കുന്നതായി താരത്തിന്റെ ട്വീറ്റ്

  പുലിമുരുകനെയും ഞെട്ടിച്ച് ബിയോണ്ട് ബോര്‍ഡേഴ്‌സ്

  ശക്തമായ കഥാപാത്രവുമായി അമലപോള്‍ വീണ്ടും

  ഭാരം കുറയ്ക്കലും കൂട്ടലും വേദനാജനകമെന്ന് സല്‍മാന്‍ ഖാന്‍

  ഭരതനാട്യം അവതരിപ്പിച്ച ഐശ്വര്യ ധനുഷിനെ കളിയാക്കി സോഷ്യല്‍ മീഡിയ

  വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകും: ഭാവന

  ഈ അവാര്‍ഡ് മാതാപിതാക്കള്‍ക്ക് –രജീഷ

  താര സിനിമകളെ മറികടന്ന്​ 'മെക്​സിക്കൻ അപാരത'

  26 വര്‍ഷം വിലക്കിയ ‘ദ നൈറ്റ്സ് ഓഫ് സായെന്‍ദേഹ് റൂഡ്’ ചിത്രം പ്രദര്‍ശനത്തിന്




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News