updated on:2016-02-17 09:49 AM
വനിത ഫിലിം അവാർഡ്; പൃഥ്വി മികച്ച നടൻ, പാർവതി നടി

www.utharadesam.com 2016-02-17 09:49 AM,
കേരളത്തിലെ ഏറ്റവും വലിയ ജനകീയ സിനിമാ അവാർഡായ സെറ വനിത ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. പൃഥ്വിരാജാണ് മികച്ച നടൻ. നിവിൻപോളി ജനപ്രിയ നടൻ. പാർവതി മികച്ച നടി. ജനപ്രിയ നടി നമിത പ്രമോദ്. അര നൂറ്റാണ്ടിലേറെ യായി അഭിനയത്തിന്റെ വ്യത്യസ്ത മുഖങ്ങൾ കാഴ്ചവച്ച കെ .പി.എ.സി. ലളിതയ്ക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം.‘
എന്നു നിന്റെ മൊയ്തീൻ’ എന്ന സിനിമയിലെ െമായ്തീനായി പ്രേക്ഷകരുെട മനം കവര്‍ന്നഅഭിനയമാണ് പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്തത്. ‘പ്രേമം’ സിനിമയിെല േജാര്‍ജിലൂെട മലയാളിയുടെ‌ മനസ്സിൽ നിവിൻപോളി ജനപ്രിയ നടനായി. എന്നു നിന്റെ മൊയ്തീനിലെയും ചാർലിയിലെയും അഭിനയത്തിലൂടെ പാർവതി മികച്ച നടിയും ചന്ദ്രേട്ടന്‍എവിെടയാ, അമർ അക്ബർ അന്തോണി, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ നമിത ജനപ്രിയ നടിയുമായി. ആർ.എസ്. വിമൽ ആണ് മികച്ച സംവിധായകൻ (എന്നു നിന്റെ മൊയ്തീൻ). ടു കൺട്രീ സിലെ നായകനും നായികയുമായി മാറിയ ദിലീപും മംമ്തയുമാണ് മികച്ച താരജോഡി.
സുരേഷ് രാജ്, ബിനോയ് ശങ്കരത്ത്, രാഗി തോമസ് എന്നിവർ ചേർന്ന് നിർമിച്ച എന്നു നിന്റെ മൊയ്തീൻ മികച്ച സിനിമയായി പ്രേ ക്ഷകർ തിരഞ്ഞെടുത്തു. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് അൻവർ റഷീദ് നിർമിച്ച പ്രേമം ആണ് ജനപ്രിയ സിനിമ.
വനിത, മലയാള മനോരമ എന്നിവയിൽ പ്രസിദ്ധീകരിച്ച കൂപ്പണുകൾ പൂരിപ്പിച്ചയച്ചും വനിത ഫേയ്സ് ബുക്ക് പേജ്, മനോരമ ഓൺലൈൻ, പോളിങ് ബൂത്തുകൾ എന്നിവ വഴിയും ഒന്നരലക്ഷത്തിലധികം പേരാണ് പോയ വർഷത്തെ മലയാള സിനിമയിലെ മികച്ച പ്രതിഭകളെ തിരഞ്ഞെടുത്തത്. സിനിമാലോകത്തെ പ്രതിഭകളെ ആദരിക്കാൻ 25 അവാർഡുകളാണ് വനിത ഏർപ്പെടുത്തിയിരിക്കുന്നത്.Recent News
  റെക്കോര്‍ഡ് പിന്നിട്ട് രാമലീല!

  പൃഥ്വിരാജിന്റെ മറ്റൊരു സിനിമ റിലീസിന് ഒരുങ്ങുകയാണ്

  ആദം ജോണ്‍ നിരാശപ്പെടുത്തിയില്ല

  വില്ലന്‍ ഞെട്ടിക്കും; റിലീസിന് മുമ്പ് കോടികള്‍

  തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹിതരായി

  പറവ ഉയരത്തില്‍ തന്നെയാണ് പറക്കുന്നത്!

  ആ നായികയും മടങ്ങിയെത്തുന്നു?

  സങ്കടം മാറി..മമ്മൂട്ടിക്കൊപ്പം ഒരുമിച്ചു

  ഫര്‍ഹാനോട് നസ്രിയയ്ക്ക് എന്തിനാ ദേഷ്യം?

  രാമലീലയ്ക്ക് വിനീത് ശ്രീനിവാസന്റെ പിന്തുണ

  ഞാന്‍ കാത്തിരിക്കുന്ന ഭാഗ്യമാണത്

  ത്രിഷയ്ക്ക് ലഭിച്ച ഒന്നൊന്നര സര്‍പ്രൈസ്

  സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലെത്തും!!

  സാമന്തയുടെ ഭീഷണി ഏറ്റു!

  നടി പാര്‍വതി രതീഷ് വിവാഹിതയായി
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News