updated on:2016-02-22 02:09 PM
ശങ്കറും വിക്രമും വീണ്ടുമൊന്നിക്കുന്നു

www.utharadesam.com 2016-02-22 02:09 PM,
അന്യന്‍, ഐ എന്നി ചിത്രങ്ങള്‍ക്ക് ശേഷം വിക്രത്തെ നായകനാക്കി സിനിമയൊരുക്കാന്‍ തയാറെടുക്കുകയാണ് സംവിധായകന്‍ ശങ്കര്‍. യെന്തിരന്‍റെ രണ്ടാംഭാഗം 2.0യ്ക്ക് ശേഷം ശങ്കര്‍ വിക്രം ചിത്രത്തിലേക്ക് കടക്കുമെന്നാണ് കേള്‍ക്കുന്നത്. ശങ്കര്‍ വിക്രത്തെ കണ്ടു കഥ പറഞ്ഞതായും, സാഹചര്യങ്ങളെല്ലാം ഒത്തുവന്നാല്‍ ഇരുവരും മൂന്നാം തവണയും ഒന്നിക്കുമെന്നുമാണ് വാര്‍ത്തകള്‍.
സയന്‍സ് ഫിക്ഷന്‍ സിനിമയായ 2.0 നിര്‍മിക്കുന്നത് ലൈക്കയാണ്. രജനികാന്ത് നായകനാകുന്ന ചിത്രത്തില്‍ എമി ജാകസനാണ് നായികയാവുന്നത്. ബോളിവുഡ് താരം അക്ഷയ്കുമാര്‍ രജനിയുടെ വില്ലനായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇരുമുഗന്‍ എന്ന ചിത്രത്തിന്‍റെ തിരക്കുകളിലാണ് വിക്രമിപ്പോള്‍.
നയന്‍താരയും നിത്യ മേനോനുമാണ് ചിത്രത്തിലെ നായികമാര്‍. ഇതോടൊപ്പം തിരു സംവിധാനം ചെയ്യുന്ന ഗരുഡ എന്ന ചിത്രത്തിലും വിക്രമാണ് നായകനാവുന്നത്. കാജല്‍ അഗര്‍വാള്‍ ചിത്രത്തില്‍ വിക്രത്തിന്‍റെ നായികയായെത്തുന്നു.



Recent News
  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു

  പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!!

  മാധുരി ദീക്ഷിത്തിന്റെ മറാത്തി ചിത്രം ബക്കറ്റ് ലിസ്റ്റിന്റെ ടീസര്‍ പുറത്തിറങ്ങി.