updated on:2016-02-26 09:25 AM
ഡ്യൂപ്പില്ലാതെ വിക്രം

www.utharadesam.com 2016-02-26 09:25 AM,
കഥാപാത്രത്തിന്‍റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തും സഹിക്കാന്‍ തയാറായ നടനാണ് വിക്രം. ഐ, അന്യന്‍ തുടങ്ങിയ ചിത്രങ്ങളില്‍ നമ്മളെല്ലാമിതു കണ്ടതാണ്. പുതിയ ചിത്രമായ ഇരുമുഖനില്‍ ഡ്യൂപ്പില്ലാതെ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചിരിക്കുകയാണ് വിക്രം. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇരുമുഖന്‍ സയന്‍ ഫിക്ഷന്‍ ത്രില്ലറാണെങ്കിലും ആക്ഷന്‍ രംഗങ്ങളും ഒരുപാടുണ്ട്.
മലേഷ്യയിലെ ഒരു ടണലിന് സമീപത്ത് നടത്തിയ ചിത്രീകരണത്തിലാണ് ഡ്യൂപ്പില്ലാതെ വിക്രം അഭിനയിച്ചത്. ടണലിനകത്തെ രംഗങ്ങള്‍ ചെന്നൈയില്‍ സെറ്റിട്ടായിരിക്കും ചിത്രീകരിക്കുക. ഡ്യൂപ്പില്ലാതെ തകര്‍പ്പന്‍ പ്രകടനമാണ് വിക്രം നടത്തിയതെന്നും പറയപ്പെടുന്നു. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ ആക്ഷന്‍ കോഡിനേറ്ററായിരുന്നു രവി വര്‍മയാണ് ഇരുമുഖനിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.
കശ്മീരിലും ബാങ്കോക്കിലും സിനിമ ചിത്രീകരിക്കുന്നുണ്ട്. ക്ലൈമാക്സ് ആക്ഷന്‍ രംഗങ്ങള്‍ ബാങ്കോക്കിലാണ് ചിത്രീകരിക്കുക. വിക്രം ഡബിള്‍ റോളില്‍ അഭിനയിക്കുന്ന ഇരുമുഖനില്‍ നിത്യ മേനോന്‍, നയന്‍താര എന്നിവരാണ് നായികമാര്‍. ഹാരിസ് ജയരാജാണ് സംഗീതം.



Recent News
  മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രത്തിന് വേണ്ടി മോഹന്‍ലാലും മഞ്ജുവും ഒന്നിക്കുന്നു

  ബാഹുബലി രണ്ടാം ഭാഗത്തിന് കര്‍ണ്ണാടകയില്‍ നിരോധനം

  മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍

  മെക്‌സിക്കന്‍ അപാരത എന്തുകൊണ്ട് ഇത്രവലിയ വിജയമാകുന്നു...

  സൈറ ബാനുവിന് ലഭിച്ച ദൈവിക സ്പര്‍ശമായിരുന്നു ലാലേട്ടന്‍ : മഞ്ജു വാര്യര്‍

  കാത്തിരിപ്പിന് വിരാമമിട്ട് സഖാവിന്റെ ടീസറെത്തി

  നാം ഷബാനയുടെ ട്രെയിലര്‍ പുറത്തിറങ്ങി

  പ്രിയങ്ക ചോപ്രയുടെ അമേരിക്കന്‍ സീരിയല്‍ അവസാനിപ്പിക്കുന്നതായി താരത്തിന്റെ ട്വീറ്റ്

  പുലിമുരുകനെയും ഞെട്ടിച്ച് ബിയോണ്ട് ബോര്‍ഡേഴ്‌സ്

  ശക്തമായ കഥാപാത്രവുമായി അമലപോള്‍ വീണ്ടും

  ഭാരം കുറയ്ക്കലും കൂട്ടലും വേദനാജനകമെന്ന് സല്‍മാന്‍ ഖാന്‍

  ഭരതനാട്യം അവതരിപ്പിച്ച ഐശ്വര്യ ധനുഷിനെ കളിയാക്കി സോഷ്യല്‍ മീഡിയ

  വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകും: ഭാവന

  ഈ അവാര്‍ഡ് മാതാപിതാക്കള്‍ക്ക് –രജീഷ

  താര സിനിമകളെ മറികടന്ന്​ 'മെക്​സിക്കൻ അപാരത'




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News