updated on:2016-03-04 12:26 PM
എട്ട് വര്‍ഷം മുമ്പ് കണ്ണില്‍ പതിഞ്ഞ ദുരിതക്കാഴ്ചയാണ് അമീബയിലേക്കെത്തിച്ചത് -മനോജ് കാന

www.utharadesam.com 2016-03-04 12:26 PM,
കാസര്‍കോട്: എട്ട് വര്‍ഷക്കാലത്തെ പഴക്കമുണ്ട് അമീബ എന്ന സിനിമയുടെ കാമ്പിന്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വി.എസിന്റെ എന്‍ഡോസള്‍ഫാന്‍ ഭൂമി സന്ദര്‍ശന വേളയില്‍ പടങ്ങള്‍ ഒപ്പിയെടുക്കാന്‍ വന്ന ദിവസം കണ്ണില്‍ തടഞ്ഞ കാഴ്ചയാണ് അമീബ എന്ന സിനിമയിലേക്കെത്തിച്ചത്. ഒപ്പം ബംഗളൂരു പോലുള്ള വന്‍ നഗരങ്ങളിലെ ഐ.ടി കമ്പനികള്‍ ഉപയോഗിച്ച് തള്ളുന്ന യുവത്വവും കഥക്ക് പ്രമേയമായി- അമീബയുടെ സംവിധായകനായ മനോജ് കാന പറയുന്നു. കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞയാഴ്ച കാസര്‍കോട് മെഹബൂബിലും കന്യക തിയേറ്ററിലും ഷോ തുടങ്ങിയ അമീബക്ക് കോഴിക്കോടും തിരുവനന്തപുരത്തും തൃശ്ശൂരുമെല്ലാം നല്ല പ്രതികരണമാണ് ലഭിച്ചത്. ഭൂമിയില്‍ തൊടാതെ നടക്കുന്ന നടീനടന്‍മാരും, മറ്റ് സിനിമാപ്രവര്‍ത്തകരും അടക്കിവാഴുന്ന ഇന്റസ്ട്രിയില്‍ ജോണ്‍ എബ്രഹാം നിലനിര്‍ത്തിയത് പോലുള്ള സാംസ്‌കാരിക സമന്വയമായ ലൊക്കേഷനുകളും ഷൂട്ടിംഗ് ദിനങ്ങളുമാണ് താന്‍ ആഗ്രഹിച്ചതെന്നും തികച്ചും നാടന്‍ പശ്ചാത്തലത്തില്‍ നാട്ടുകാരുടെ സഹകരണത്തില്‍ നടത്തിയ ഷൂട്ടിംഗും കൂട്ടായ്മയുമാണ് അമീബയെ മികച്ച രണ്ടാമത്തെ ചിത്രമാക്കിയതെന്നും മനോജ് പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ഇരകളില്‍ പലരും ബുദ്ധിമാന്ദ്യം സംഭവിച്ചവരായതിനാല്‍ തന്നെ അനുവാദം കൂടാതെ കഥാപാത്രത്തെ പകര്‍ത്താന്‍ മനസ്സില്ലാത്തതിനാലാണ് മറ്റ് പല കാരണങ്ങളാലും വൈകല്യമനുഭവിക്കുന്ന നീലേശ്വരത്തെ സിന്ധുവും വൈശാഖ് ഏറ്റുകുടുക്കയും അമീബയില്‍ ഇരകളെ അവതരിപ്പിച്ചത്. 60 ലക്ഷം ബജറ്റില്‍ നിര്‍മ്മിച്ച പടത്തിന്റെ ഷൂട്ടിംഗ് 3 സെക്ഷനുകളായി 35 ദിവസം കൊണ്ടാണ് അവസാനിച്ചത്. കാസര്‍കോടന്‍ ഗ്രാമങ്ങളിലെ സങ്കരഭാഷയിലുള്ള സംസാരം പ്രേക്ഷകനെ കുഴപ്പിക്കാതിക്കാന്‍ പയ്യന്നൂരിലെ പ്രാദേശികഭാഷയാണ് സിനിമയില്‍ ഉപയോഗിച്ചത്.Recent News
  ഒടിയന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

  ആദിയിലൂടെ ഈ റെക്കോര്‍ഡ് പ്രണവിന് സ്വന്തം

  നടി കൽപനയുടെ മകൾ സിനിമയിലേയ്ക്ക്

  ഞെട്ടിക്കുന്ന പുതിയ മേക്ക് ഓവര്‍!

  സിനിമയില്‍ നിന്നും ഔട്ടായതിന് പിന്നില്‍ ആ സ്ത്രീയുടെ പ്രതികാരം

  ഗോവ രാജ്യാന്തര ചലച്ചിത്രമേള; പാർവതി മികച്ച നടി

  തകര്‍ന്ന ഹൃദയവുമായി പടിയിറങ്ങിയെന്ന് മനോജ് കെ ജയന്‍!

  ആരാധകന്റെ ആഗ്രഹം വളരെ സിംപിളായി നിറവേറ്റി പൃഥ്വി !

  പ്രിയതാരത്തെ ആരാധകര്‍ വരവേറ്റത് വന്‍കരഘോഷത്തോടെ..

  അപ്പാനി രവിയ്ക്ക് ശുക്രനുദിച്ചു!

  കരഞ്ഞുകൊണ്ട് ചിരിക്കുന്ന മോഹന്‍ലാല്‍...

  ആക്​ഷൻ ഹീറോ ബിജു ഹിന്ദിയിലേക്ക്

  റെക്കോര്‍ഡ് പിന്നിട്ട് രാമലീല!

  പൃഥ്വിരാജിന്റെ മറ്റൊരു സിനിമ റിലീസിന് ഒരുങ്ങുകയാണ്

  ആദം ജോണ്‍ നിരാശപ്പെടുത്തിയില്ല