updated on:2016-03-07 10:03 AM
എന്ന് നിന്റെ മൊയ്തീനിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നു; ആർ എസ് വിമലില്ല

www.utharadesam.com 2016-03-07 10:03 AM,
ബി പി മൊയ്തീൻ - കാഞ്ചനമാല പ്രണയം തുറന്നു കാണിച്ച ആർ എസ് വിമൽ ചിത്രം എന്ന് നിന്റെ മൊയ്തീനിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നു. ആദ്യ ചിത്രത്തിൽ ബി പി മൊയ്തീൻ എന്ന വ്യക്തിയെ പൂര്ണ്ണമായും ചിത്രീകരിക്കാൻ കഴിഞ്ഞില്ല. മൊയ്തീൻ - കാഞ്ചനമാല പ്രണയത്തിനുപരിയായി സാമൂഹ്യപ്രവർത്തകനും സിനിമാ നിർമ്മാതാവും കായികപ്രേമിയും നാട്ടുകാരുടെ പ്രിയങ്കരനുമായ മൊയ്തീനെ ചിത്രീകരിക്കുന്നതിനു വേണ്ടിയാണ് രണ്ടാം ഭാഗം നിർമ്മിക്കുന്നത്.
എന്ന് നിന്റെ മൊയ്തീൻ രണ്ടാം ഭാഗത്തിൽ ആദ്യ ചിത്രത്തിലെ താരനിരയെ തന്നെ അണിനിരത്താനാണ് ഉദ്ദേശിക്കുന്നത്. കഥാനായകനായ ബി പി മൊയ്തീനായി പൃഥ്വിരാജ് തന്നെ വേഷമിടും. രണ്ടാം ഭാഗത്തിന്റെ കഥയെഴുതുന്നത് മൊയ്തീന്റെ സഹോദരനായ ബി പി റഷീദ് ആണ്. 7 കോടി രൂപ ബജറ്റിൽ എടുക്കാൻ ഉദ്ദേശിക്കുന്ന ചിത്രം നിർമ്മിക്കുന്നതും ബി പി റഷീദ് തന്നെ.
ബി പി മൊയ്തീൻ എന്ന വ്യക്തിയെ ഏറെ സ്നേഹിക്കുന്ന മുക്കത്തെ ജനതയുടെയും കുടുംബത്തിന്റെയും ആഗ്രഹത്തിനൊപ്പം പൃഥ്വിരാജിന്റെ പ്രത്യേക താൽപര്യവും മുൻനിർത്തിയാണ് ചിത്രത്തിൻറെ രണ്ടാംഭാഗം എടുക്കുന്നത്. താരനിരയെ അതേ പോലെ നിലനിർത്തുന്ന ചിത്രത്തിൽ പക്ഷേ സംവിധായകന്റെ വേഷത്തിൽ ആർ എസ് വിമൽ ഉണ്ടാകില്ലെന്ന് ബി പി റഷീദ് പറഞ്ഞു. ആരാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്ന കാര്യത്തിൽ തീരുമാനമാകുന്നതെയുള്ളൂ.
2017 മാർച്ച് മാസത്തോടെ മൊയ്തീനും കാഞ്ചനമാലയും മുക്കത്തെ മണ്ണും ഇരുവഴിഞ്ഞിപ്പുഴയും വീണ്ടും പ്രേക്ഷരെത്തേടി തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്Recent News
  മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രത്തിന് വേണ്ടി മോഹന്‍ലാലും മഞ്ജുവും ഒന്നിക്കുന്നു

  ബാഹുബലി രണ്ടാം ഭാഗത്തിന് കര്‍ണ്ണാടകയില്‍ നിരോധനം

  മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍

  മെക്‌സിക്കന്‍ അപാരത എന്തുകൊണ്ട് ഇത്രവലിയ വിജയമാകുന്നു...

  സൈറ ബാനുവിന് ലഭിച്ച ദൈവിക സ്പര്‍ശമായിരുന്നു ലാലേട്ടന്‍ : മഞ്ജു വാര്യര്‍

  കാത്തിരിപ്പിന് വിരാമമിട്ട് സഖാവിന്റെ ടീസറെത്തി

  നാം ഷബാനയുടെ ട്രെയിലര്‍ പുറത്തിറങ്ങി

  പ്രിയങ്ക ചോപ്രയുടെ അമേരിക്കന്‍ സീരിയല്‍ അവസാനിപ്പിക്കുന്നതായി താരത്തിന്റെ ട്വീറ്റ്

  പുലിമുരുകനെയും ഞെട്ടിച്ച് ബിയോണ്ട് ബോര്‍ഡേഴ്‌സ്

  ശക്തമായ കഥാപാത്രവുമായി അമലപോള്‍ വീണ്ടും

  ഭാരം കുറയ്ക്കലും കൂട്ടലും വേദനാജനകമെന്ന് സല്‍മാന്‍ ഖാന്‍

  ഭരതനാട്യം അവതരിപ്പിച്ച ഐശ്വര്യ ധനുഷിനെ കളിയാക്കി സോഷ്യല്‍ മീഡിയ

  വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകും: ഭാവന

  ഈ അവാര്‍ഡ് മാതാപിതാക്കള്‍ക്ക് –രജീഷ

  താര സിനിമകളെ മറികടന്ന്​ 'മെക്​സിക്കൻ അപാരത'
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News