updated on:2016-03-08 09:48 AM
‘പ്രിൻസ്’ നായിക വിവാഹമോചിതയാകുന്നു

www.utharadesam.com 2016-03-08 09:48 AM,
മോഹൻലാലിന്റെ പ്രിൻസ് സിനിമയിലൂടെ ശ്രദ്ധേയായ തെന്നിന്ത്യൻ നടി പ്രേമ വിവാഹമോചിതയാകുന്നു. ഭർത്താവും സോഫ്റ്റുവെയര്‍ എഞ്ചിനീയറുമായ ജീവന്‍ അപ്പാച്ചുവുമായുള്ള പത്ത് വർഷത്തെ വിവാഹജീവിത ബന്ധത്തിനാണ് ഇതോടെ വിരാമമാകുന്നത്. ബന്ധം ഒഴിവാക്കാന്‍ പ്രേമ കോടതിയെ സമീപിച്ചെന്നാണ് വാര്‍ത്തകള്‍.
ദീര്‍ഘനാളായി ഇരുവരും പിരിഞ്ഞു താമസിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ചയാണ് ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്. തുടര്‍ന്ന് കുടുംബക്കോടതി ഇരുവരെയും കൗണ്‍സലിംഗ് സെന്ററിലേക്ക് അയച്ചു.
തെലുങ്ക്, കന്നഡ സിനിമയിലെ സൂപ്പർഹിറ്റ് നായികയായിരുന്ന പ്രേമ 2006ലാണ് സോഫ്റ്റുവെയര്‍ വ്യവസായിയും കമ്പ്യൂട്ടര്‍ വിദഗ്ദ്ധനുമായ ജീവനെ വിവാഹം കഴിക്കുന്നത്.
സവ്യസാചി എന്ന കന്നഡ സിനിമയിലൂടെ അഭിനയരംഗത്ത് എത്തിയ പ്രേമ മോഹന്‍ലാലിന്റെ നായികയായി ദ പ്രിന്‍സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. 2000ൽ പുറത്തിറങ്ങിയ ജയറാം നായകനായ ദൈവത്തിന്റെ മകനിലും നായികയായിരുന്നു.Recent News
  കാത്തിരിപ്പിന് വിരാമം; ബാഹുബലി രണ്ടാംഭാഗം എത്തി

  തന്നെ അത്ഭുതപ്പെടുത്തിയ നായികയെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍

  കല്‍പ്പന ചൗളയുടെ ജീവിതം സിനിമയാവുമ്പോള്‍

  പ്രണയമല്ല; പക്കാ അറേഞ്ച്ഡ് മാരേജ്: ശാലു കുര്യൻ

  മാതു സിനിമയിലേക്ക് തിരിച്ചു വരവിനൊരുങ്ങുന്നു

  കെ.ആര്‍.കെയ്‌ക്കെതിരെ ആഞ്ഞടിച്ച് സുരാജ് വെഞ്ഞാറമ്മൂട് -

  കെ ആര്‍ കെയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

  ജനങ്ങളെ ഇത്രയധികം ഇഷ്ടപ്പെടുന്നതു കൊണ്ടാണ് ദിലീപ് ജനപ്രിയനായത് - രജിഷ വിജയന്‍

  ലളിതമായി മഞ്ജുവിന്റെ വിഷു ആഘോഷം

  സുരഭിലക്ഷ്മിക്ക് ജന്മനാടിന്റെ സ്വീകരണം

  1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ ആദ്യ ദിവസത്തെ ബോക്‌സോഫീസ് കലക്ഷന്‍

  'കുമ്പളക്കാരന്‍ നിത്യാനന്ദ ഷേണായി ബെറും ബെഗിഡനാണന്നാ' കാസ്രോട്ടാരുടെ ബിസ്യം പറഞ്ഞ് മമ്മൂട്ടി; പുത്തന്‍പണം 12ന്

  ദേശീയ പുരസ്‌കാരം-മറുപടിയുമായി പ്രിയന്‍

  14 വർഷങ്ങൾക്ക് ശേഷം സുരഭി

  ചേച്ചിക്കൊപ്പം ഒരു ചിത്രം; മഞ്ജു വാരിയർ
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News