updated on:2016-03-13 07:51 AM
ജയസൂര്യക്കും പൃഥ്വിരാജിനും മികച്ച നടനുള്ള പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പുരസ്‌കാരം

www.utharadesam.com 2016-03-13 07:51 AM,
തിരുവനന്തപുരം: 2015ലെ കേരള ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി പൃഥിരാജും('എന്നു നിന്റെ മൊയ്തീന്‍, ഇവിടെ) ജയസൂര്യയും(സു സു സുധി വാത്മീകം) എന്നിവര്‍ പങ്കിട്ടു. മികച്ച നടിയായി പാര്‍വതി തിരഞ്ഞെടുക്കപ്പെട്ടു. 'ചാര്‍ലി', 'എന്നു നിന്റെ മൊയ്തീന്‍' എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെയാണു പാര്‍വതി മികച്ച നടിയായത്. ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്ത എന്നു നിന്റെ മൊയ്തീന്‍ ആണ് മികച്ച സിനിമ. ഒറ്റാലിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ജയരാജിനെ തേടിയെത്തി.
'നിര്‍ണായക'ത്തിലെ അഭിനയത്തിനു പ്രേംപ്രകാശും ഉറുമ്പുകള്‍ ഉറങ്ങാറില്ല,എന്നു നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു സുധീര്‍ കരമനയും മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം പങ്കുവച്ചു. ലെന(എന്നു നിന്റെ മൊയ്തീന്‍,അലിഫ്) ആണ് മികച്ച സ്വഭാവ നടി. കുമരകം വാസുദേവന്‍,മാസ്റ്റര്‍ അശാന്ത് ഷാ (ഒറ്റാല്‍) എന്നിവര്‍ പുതുമുഖ നടനുള്ള പുരസ്‌കാരം പങ്കിട്ടു. പാര്‍വതി രതീഷ് (മധുരനാരങ്ങ) ആണ് പുതുമുഖ നടി. 'ചാര്‍ലി', 'എന്നു നിന്റെ മൊയ്തീന്‍', 'നീന' എന്നീ സിനിമകള്‍ക്കായി കാമറ ചലിപ്പിച്ച ജോമോന്‍ ടി. ജോണാണു മികച്ച ഛായാഗ്രാഹകന്‍.
'ചാര്‍ലി'ക്കു തിരക്കഥയൊരുക്കിയ ആര്‍. ഉണ്ണിയും മാര്‍ട്ടിന്‍ പ്രക്കാട്ടും തിരക്കഥയ്ക്കുള്ള പുരസ്‌കാരം പങ്കുവച്ചു. പ്രേമം സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ രാജേഷ് മുരുകേശനാണു മികച്ച സംഗീത സംവിധായകന്‍. പ്രേമത്തിലെ മലരേ എന്ന ഗാനം ആലപിച്ച വിജയ് യേശുദാസാണ് മികച്ച ഗായകന്‍. മധുശ്രീ നാരായണ്‍ ആണ് മികച്ച ഗായിക. അലിഫ് എന്ന ചിത്രത്തിലെ പനിമതി തന്‍ കബറിടത്തില്‍ എന്ന ഗാനമാണ് മധുശ്രീയെ അവാര്‍ഡിനര്‍ഹയാക്കിയത്. എന്നു നിന്റെ മൊയ്തീനിലൂടെ നവാഗത സംവിധായകനുള്ള പുരസ്‌കാരവും ആര്‍.എസ്.വിമലിനെ തേടിയെത്തി.
മറ്റു പുരസ്‌കാരങ്ങള്‍: എഡിറ്റര്‍-അല്‍ഫോന്‍സ് പുത്രന്‍ (പ്രേമം), കലാസംവിധാനം-ഗോകുല്‍ ദാസ് (എന്നു നിന്റെ മൊയ്തീന്‍), മികച്ച നിര്‍മാതാവ്- എന്നു നിന്റെ മൊയ്തീന്റെ നിര്‍മാതാക്കളായ ബിനോയ് ശങ്ക്രാന്ത്,സുരേഷ് രാജ്, മേക്കപ്പ്-രഞ്ജിത് അമ്പാടി(മൊയ്തീന്‍) വസ്ത്രാലങ്കാരം- സമീറ സനീഷ് (ചാര്‍ലി,നീന).
പുരസ്‌കാരങ്ങള്‍ ഏപ്രില്‍ 13ന് അങ്കമാലി അറ്റ്‌ലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിതരണം ചെയ്യുമെന്നു ജൂറി ചെയര്‍മാനും സംവിധായകനുമായ ഭദ്രന്‍, കേരള ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി.സുരേഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി എം.രഞ്ജിത്ത് എന്നിവര്‍ അറിയിച്ചു. മികച്ച ചിത്രം, സംവിധായകന്‍, നടന്‍, നടി എന്നിവര്‍ക്കുള്ള അവാര്‍ഡ് ഒരു ലക്ഷം രൂപ വീതവും മറ്റ് അവാര്‍ഡുകള്‍ 50,000 രൂപ വീതവുമാണ്.



Recent News
  ഒടിയന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

  ആദിയിലൂടെ ഈ റെക്കോര്‍ഡ് പ്രണവിന് സ്വന്തം

  നടി കൽപനയുടെ മകൾ സിനിമയിലേയ്ക്ക്

  ഞെട്ടിക്കുന്ന പുതിയ മേക്ക് ഓവര്‍!

  സിനിമയില്‍ നിന്നും ഔട്ടായതിന് പിന്നില്‍ ആ സ്ത്രീയുടെ പ്രതികാരം

  ഗോവ രാജ്യാന്തര ചലച്ചിത്രമേള; പാർവതി മികച്ച നടി

  തകര്‍ന്ന ഹൃദയവുമായി പടിയിറങ്ങിയെന്ന് മനോജ് കെ ജയന്‍!

  ആരാധകന്റെ ആഗ്രഹം വളരെ സിംപിളായി നിറവേറ്റി പൃഥ്വി !

  പ്രിയതാരത്തെ ആരാധകര്‍ വരവേറ്റത് വന്‍കരഘോഷത്തോടെ..

  അപ്പാനി രവിയ്ക്ക് ശുക്രനുദിച്ചു!

  കരഞ്ഞുകൊണ്ട് ചിരിക്കുന്ന മോഹന്‍ലാല്‍...

  ആക്​ഷൻ ഹീറോ ബിജു ഹിന്ദിയിലേക്ക്

  റെക്കോര്‍ഡ് പിന്നിട്ട് രാമലീല!

  പൃഥ്വിരാജിന്റെ മറ്റൊരു സിനിമ റിലീസിന് ഒരുങ്ങുകയാണ്

  ആദം ജോണ്‍ നിരാശപ്പെടുത്തിയില്ല