updated on:2016-03-21 12:50 PM
സുരേഷ് ഗോപിയുടെ മകന്‍ ന്യൂ ലുക്കില്‍

www.utharadesam.com 2016-03-21 12:50 PM,
മലയാളത്തിന്‍റെ പ്രിയനടന്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് പുതിയ ലുക്കില്‍. ഗോകുല്‍ സുരേഷിന്‍റെ അരങ്ങേറ്റ ചിത്രമായ മുത്തുഗൗവിന്‍റെ പോസ്റ്ററിലാണ് സ്റ്റൈലന്‍ ലുക്കില്‍ നടനെത്തുന്നത്. ചിത്രത്തിന്‍റെ പുതിയ പോസ്റ്ററാണിത്.
നവാഗതനായ വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു ചുംബനവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. കോളെജ് വിദ്യാര്‍ഥിയുടെ വേഷമാണ് ഗോകുലിന്. നായികയായി നടന്‍ വിജയ കുമാറിന്‍റ മകള്‍ അര്‍ഥനയാണ്. ഫ്രൈഡേ ഫിലിംസിന്‍റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വിജയ് ബാബു ചിത്രത്തില്‍ വില്ലന്‍ കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. തന്‍റെ ആദ്യ ചിത്രത്തിന്‍റെ ആവേശത്തിലാണിപ്പോള്‍ ഗോകുല്‍. ചെറുപ്പം മുതല്‍ ആരോധനയോടെ കണ്ടിരുന്ന മേഖലയില്‍ അംഗമാകന്‍ കഴിഞ്ഞതിന് തനിക്ക് ഏറെ സന്തോഷമുണ്ടെന്നാണ് ഗോകുല്‍ സുരേഷ് പറയുന്നത്. വിപിന്‍ ദാസ് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും രചിക്കുന്നത്.



Recent News
  ഒടിയന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

  ആദിയിലൂടെ ഈ റെക്കോര്‍ഡ് പ്രണവിന് സ്വന്തം

  നടി കൽപനയുടെ മകൾ സിനിമയിലേയ്ക്ക്

  ഞെട്ടിക്കുന്ന പുതിയ മേക്ക് ഓവര്‍!

  സിനിമയില്‍ നിന്നും ഔട്ടായതിന് പിന്നില്‍ ആ സ്ത്രീയുടെ പ്രതികാരം

  ഗോവ രാജ്യാന്തര ചലച്ചിത്രമേള; പാർവതി മികച്ച നടി

  തകര്‍ന്ന ഹൃദയവുമായി പടിയിറങ്ങിയെന്ന് മനോജ് കെ ജയന്‍!

  ആരാധകന്റെ ആഗ്രഹം വളരെ സിംപിളായി നിറവേറ്റി പൃഥ്വി !

  പ്രിയതാരത്തെ ആരാധകര്‍ വരവേറ്റത് വന്‍കരഘോഷത്തോടെ..

  അപ്പാനി രവിയ്ക്ക് ശുക്രനുദിച്ചു!

  കരഞ്ഞുകൊണ്ട് ചിരിക്കുന്ന മോഹന്‍ലാല്‍...

  ആക്​ഷൻ ഹീറോ ബിജു ഹിന്ദിയിലേക്ക്

  റെക്കോര്‍ഡ് പിന്നിട്ട് രാമലീല!

  പൃഥ്വിരാജിന്റെ മറ്റൊരു സിനിമ റിലീസിന് ഒരുങ്ങുകയാണ്

  ആദം ജോണ്‍ നിരാശപ്പെടുത്തിയില്ല