updated on:2016-03-24 04:06 PM
അടൂരിന്റെ സിനിമയിൽ ദിലീപും കാവ്യയും

www.utharadesam.com 2016-03-24 04:06 PM,
സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരജോഡികൾ ദീലീപും കാവ്യ മാധവനും പ്രധാനവേഷങ്ങളിലെത്തുന്നു. ‘പിന്നെയും’ എന്നാണ് സിനിമയുടെ പേര്. തീവ്രമായ പ്രണയത്തിന്റെ കഥയാണെന്നു അടൂർ പറഞ്ഞു. സിനിമയുടെ ഇതിവൃത്തം അദ്ദേഹം പുറത്തു വിട്ടില്ല. മേയ് 11 നു തിരുവനന്തപുരത്ത് ഷൂട്ടിങ് ആരംഭിക്കുന്ന സിനിമ ജൂൺ പത്തോടെ ഷൂട്ടിങ് പൂർത്തിയാക്കാമെന്ന തരത്തിലാണു ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ശാസ്താംകോട്ടയാണു പ്രധാന ലൊക്കേഷൻ. ‌നെടുമുടി വേണു, വിജയരാഘവൻ, ഇന്ദ്രൻസ്, കെപിഎസി ലളിത, നന്ദു, സ്രിന്റ, രവി വള്ളത്തോൾ, പ്രഫ അലിയാർ, പി.ശ്രീകുമാർ‍, ജോൺ സാമുവൽ, സുധീർ കരമന തുടങ്ങിയവരാണു മറ്റു നടീനടന്മാർ. മറാത്തിയിലെ പ്രശസ്ത താരമായ സുബോധ് ഭാവെ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണൻ, ശബ്ദലേഖനം: ഹരികുമാർ, ബി.അജിത് കുമാർ: ചിത്രസന്നിവേശം, പ്രൊഡക്‌ഷൻ ഡിസൈനിങ് ആൻഡ് കാസ്റ്റിങ്: കുക്കു പരമേശ്വരൻ തുടങ്ങിയവരാണ് അണിയറയിൽ. അടൂർ ചിത്രങ്ങളിലെ മുഖ്യസഹായിയായ മീരാ സാഹേബ് ഈ ചിത്രത്തിലുമുണ്ട്.
2008 ൽ പുറത്തിറങ്ങിയ ഒരു പെണ്ണും രണ്ട് ആണും എന്ന ചിത്രത്തിന് ശേഷം അടൂർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
അടൂരിനൊപ്പം കാവ്യയുടെ രണ്ടാമത്തെ ചിത്രമാണ്. നാലു പെണ്ണുങ്ങൾ എന്ന സിനിമയിൽ‌ കാവ്യ പ്രധാനവേഷത്തിലെത്തിയിരുന്നു. ദിലീപ് ആദ്യമായാണ് അടൂർ ചിത്രത്തിൽ അഭിനയിക്കുന്നത്.
2011ൽ പുറത്തിറങ്ങിയ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയിലാണ് ദിലീപും കാവ്യ മാധവും അവസാനമായി ഒന്നിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് ദിലീപിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.



Recent News
  ‘തേനീച്ചയും പീരങ്കിപ്പടയും’ ; ഓഡിയോ ലോഞ്ച് മമ്മൂട്ടി നിര്‍വഹിച്ചു

  വിഷ്ണു–ധർമജൻ ടീമിന്റെ വികടകുമാരൻ

  ആമിയാകാൻ തയ്യാറെടുത്തിരുന്നു;പബ്ലിസിറ്റി തനിയ്ക്ക് ആവശ്യമില്ലെന്നും വിദ്യ

  വിമര്‍ശിച്ചും, കളിയാക്കിയും, കുമാറിന് പ്രേക്ഷകന്റെ വക ഒരു കൈ തൊഴല്‍ കൂടി

  ഇന്ദിരാഗാന്ധിയുടെ റോളില്‍ വിദ്യാബാലന്‍

  മോഹന്‍ലാല്‍ ഇത്തിക്കര പക്കിയാവും!

  ശിക്കാരി ശംഭു ; ട്രെയിലര്‍ പുറത്തിറങ്ങി

  പത്മാവതി ഇനി പത്മാവദ്; ഉപാധികളോടെ പ്രദര്‍ശനാനുമതി

  പരാതിയും പരിഭവവുമില്ല -ടൊവിനോ

  എനിക്ക് ദൈവം തന്ന വരമാണ്;പ്രിയതമയ്ക്ക് പീറ്റര്‍ ഹെയ്ന്‍ നല്‍കിയ ആശംസ!

  പുതിയ മേക്ക് ഓവറുമായി ലെന!

  ഒടിയന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

  ആദിയിലൂടെ ഈ റെക്കോര്‍ഡ് പ്രണവിന് സ്വന്തം

  നടി കൽപനയുടെ മകൾ സിനിമയിലേയ്ക്ക്

  ഞെട്ടിക്കുന്ന പുതിയ മേക്ക് ഓവര്‍!