updated on:2016-03-26 04:12 PM
ബ്രഹ്മാണ്ഡ ചിത്രം കർണന്റെ തിരക്കഥ പൂർത്തിയായി

www.utharadesam.com 2016-03-26 04:12 PM,
എന്നു നിന്റെ മൊയ്തീനു ശേഷം ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം കർണന്റെ തിരക്കഥ പൂർത്തിയായി. മഹാഭാരത കഥയെ അടിസ്ഥാനമാക്കിയൊരുക്കുന്ന ചിത്രമാണ് കർണൻ. പൃഥ്വിരാജിനെ നായകനാക്കി ചെയ്യുന്ന ചിത്രത്തിൽ വൻ താര നിര അണിനിരക്കും. നാൽപത്തിയഞ്ച് കോടി മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രം വേണു കുന്നപ്പള്ളിയാണ് നിർമിക്കുന്നത്.
കർണ വേഷത്തിൽ പൃഥ്വിരാജ് നിൽക്കുന്ന കവർ‌ ചിത്രത്തോടെയുള്ള പുസ്തകം പോസ്റ്റ് ചെയ്തുകൊണ്ട് തിരക്കഥാ രചന പൂർത്തിയായെന്ന് ആർ എസ് വിമൽ ഫേസ്ബുക്കിലൂടെയാണ് വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ മറ്റു വിവരങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല. ചിത്രത്തിൽ പൃഥ്വി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വാർത്ത മാത്രമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഗംഗ, ഹരിദ്വാർ എന്നിവിടങ്ങളിലായിരിക്കും സിനിമ ചിത്രീകരിക്കുകയെന്നാണ് സൂചന.
കർണന്റെ വീരചരിതം മാത്രമല്ല, അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും ആന്തരിക സംഘർഷങ്ങളെയുമെല്ലാം വേറൊരു തലത്തിൽ നോക്കിക്കാണുന്ന ചിത്രമാണ് കർണനെന്ന് നേരത്തെ ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞിരുന്നു. ബൃഹത്തായ കഥയെ മണിക്കൂറുകൾ മാത്രം ദൈർഘ്യമുള്ള ചലച്ചിത്ര രൂപത്തിലേക്ക് മാറ്റുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. ആ ഘട്ടം പിന്നിട്ടിരിക്കുന്നു. ഇനി ചിത്രത്തിനാ‌യുള്ള കാത്തിരിപ്പാണ്.Recent News
  ആഗ്രയിലേക്ക് സ്‌കൂട്ടര്‍ യാത്ര നടത്തി ബോളിവുഡ് സൂപ്പര്‍താരം

  നടന്‍ ബാബുരാജിന് വെട്ടേറ്റു

  മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂരിനെയും പരിഹസിച്ച് എന്‍ എസ് മാധവന്‍

  സരയു വിവാഹിതയായി

  നടന്‍ പ്രേംകുമാറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

  അജുവിന് വീണ്ടും ഇരട്ടക്കുട്ടികള്‍

  ദുല്‍ക്കറിന്റെ നായിക ഇനി മമ്മൂട്ടിക്കൊപ്പം

  എല്ലാ വിവാഹമോചനങ്ങളും പോലെ അല്ലായിരുന്നു ഞങ്ങളുടേത്; ലിസി വെളിപ്പെടുത്തുന്നു

  ജീവിതത്തില്‍ എന്തുണ്ടെങ്കിലും ജനങ്ങളോട് പറയും; മനസ്സ് തുറന്ന് ദിലീപും കാവ്യയും

  വിവാഹമോചനം; അമലയെ കുറ്റപ്പെടുത്തി സിനിമാലോകം

  റെക്കോര്‍ഡ് തകര്‍ത്ത് കബാലി

  കബാലി നാളെ; കാസര്‍കോട്ടും ആവേശം

  വിദ്യ ബാലന്‍ തെലുങ്കിലേക്ക്

  സംസ്‌കൃത നാടകത്തില്‍ ശകുന്തളയായി മഞ്ജുവാര്യര്‍

  പ്രീതി സിന്‍റ തിരിച്ചുവരുന്നു
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News