updated on:2016-03-28 02:24 PM
പ്രീതി സിന്‍റ തിരിച്ചുവരുന്നു

www.utharadesam.com 2016-03-28 02:24 PM,
പ്രണയവും വിവാദങ്ങളും വിവാഹവുമെല്ലാമായി കുറേക്കാലമായി തിരക്കിലായിരുന്നു പ്രീതി സിന്‍റ. ഇപ്പോഴിതാ വീണ്ടും താരം സ്ക്രീനില്‍ സജീവമാകാനൊരുങ്ങുന്നു. പുതിയ ചിത്രത്തെക്കുറിച്ച് പ്രീതി തന്നെയാണ് ട്വീറ്റ് ചെയ്തത്. ഭയ്യാജി സൂപ്പര്‍ഹിറ്റ് എന്ന ചിത്രത്തില്‍ സണ്ണി ഡിയോളിനൊപ്പമാണ് പ്രീതി തിരിച്ചു വരവിനൊരുങ്ങുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു പ്രീതി.
ഇഷ്ക് ഇന്‍ പാരിസ് എന്ന ചിത്രത്തിലാണ് പ്രീതി അവസാനമായി അഭിനയിച്ചത്. ഇഷ്ക് ഇന്‍ പാരീസിന്‍റെ നിര്‍മാതാവും രചയിതാവും പ്രീതി തന്നെയായിരുന്നു. സിനിമയില്‍ സജീവമായിരുന്നില്ലെങ്കിലും വിവാദങ്ങളിലും ഗോസിപ്പുകളിലും പ്രീതി നിറഞ്ഞു തന്നെ നിന്നു.
കിങ്സ് ഇലവന്‍ പഞ്ചാബ് ഐപിഎല്‍ ടീം സ്വന്തമാക്കിയതോടെ ബിസിനസ്കാരനായ നെസ്വാഡിയയുമായി പ്രീതി പ്രണയത്തിലായിരുന്നു. എന്നാല്‍ പെട്ടെന്നാണ് പ്രണയബന്ധം തകര്‍ന്നത്. പിന്നീട് അമെരിക്കയില്‍ ബിസിനസുകാരനായ ജീന്‍ ഗോഡ്നോഫുമായി പ്രണയത്തിലായി. മറ്റാരുമറിയാതെ രഹസ്യമായി ലോസ്ആഞ്ചല്‍സില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിനു ശേഷം കുടുംബിനിയായി സന്തോഷമായി കഴിയുകയാണെന്നും പ്രീതി ട്വിറ്ററില്‍ കുറിച്ചിരുന്നു. അമീഷ പട്ടേല്‍, മീര ചോപ്ര എന്നിവരാണ് ഭയ്യാജി സൂപ്പര്‍ഹിറ്റിലെ മറ്റ് താരങ്ങള്‍.



Recent News
  പ്രഭാസിന് പുതിയ ചിത്രത്തില്‍ ബോളിവുഡ് നായിക വേണ്ട അനുഷ്‌ക മതി

  ദി ആര്‍ട്ട് ഓഫ് ഈറ്റിങ്ങ് ഗ്ലാസ്; വിഡിയോയ്ക്ക് പിന്നിലെ രഹസ്യം

  കുപ്പിച്ചില്ല് കടിച്ചു മുറിച്ച് തിന്നുന്ന ലെന-..

  മമ്മൂട്ടി താരങ്ങളുടെ താരം, നിര്‍മ്മാതാക്കള്‍ ക്യൂവില്‍

  ഹാജി മസ്താനായി അഭിനയിക്കരുത്: രജനീകാന്തിന് അധോലോകത്തിന്‍റെ ഭീഷണി

  സാരിയിൽ സുന്ദരിയായി മാളവിക

  മോഹന്‍ലാല്‍ കുടുംബത്തോടൊപ്പം ദക്ഷിണാഫിക്ക്രയിലേക്ക്

  ആറായിരത്തോളം കല്യാണവും പ്രഭാസ് മുടക്കാന്‍ കാരണം...?

  കാത്തിരിപ്പിന് വിരാമം; ബാഹുബലി രണ്ടാംഭാഗം എത്തി

  തന്നെ അത്ഭുതപ്പെടുത്തിയ നായികയെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍

  കല്‍പ്പന ചൗളയുടെ ജീവിതം സിനിമയാവുമ്പോള്‍

  പ്രണയമല്ല; പക്കാ അറേഞ്ച്ഡ് മാരേജ്: ശാലു കുര്യൻ

  മാതു സിനിമയിലേക്ക് തിരിച്ചു വരവിനൊരുങ്ങുന്നു

  കെ.ആര്‍.കെയ്‌ക്കെതിരെ ആഞ്ഞടിച്ച് സുരാജ് വെഞ്ഞാറമ്മൂട് -

  കെ ആര്‍ കെയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News