updated on:2016-03-31 07:16 PM
സംസ്‌കൃത നാടകത്തില്‍ ശകുന്തളയായി മഞ്ജുവാര്യര്‍

www.utharadesam.com 2016-03-31 07:16 PM,
സംസ്‌കൃത നാടകത്തില്‍ അഭിനയിക്കാന്‍ മഞ്ജുവാര്യര്‍ ഒരുങ്ങുന്നു.
മോഹന്‍ലാലിനും മുരളിക്കും ശേഷമാണ് സംസ്‌കൃത നാടകത്തില്‍ മഞ്ജുവേഷമിടുന്നത്. കാവാലം നാരായണപ്പണിക്കര്‍ സംവിധാനം ചെയ്ത കാളിദാസന്റെ ശാകുന്തളത്തില്‍ ശകുന്തളയായാണ് മഞ്ജു അരങ്ങില്‍ തന്റെ അഭിനയപാടവം പൊലിപ്പിക്കാനൊരുങ്ങുന്നത്. മേയില്‍ തിരുവനന്തപുരത്താണ് നാടകം അരങ്ങേറുക. കാവാലത്തിന്റെ കര്‍ണഭാരം എന്ന നാടകത്തിലൂടെയും പ്രശാന്ത് നാരായണന്റെ ഛായാമുഖിയിലൂടെയുമാണ് മോഹന്‍ലാല്‍ അരങ്ങിന്റെ അഭിനയ പാടവം പുറത്തെടുത്തത്. ലങ്ക ലക്ഷ്മിയിലെ രാവണനായാണ് മുരളി അരങ്ങിനെ വിസ്മയിപ്പിച്ചത്. മലയാളത്തിലെ പ്രിയപ്പെട്ട നടി മഞ്ജുവാര്യര്‍ക്ക് യഥാര്‍ത്ഥത്തില്‍ വെല്ലുവിളിയാണ് ഈ നാടകം. കാവാലത്തിന്റെ ശിഷ്യര്‍ ചേര്‍ന്ന് രൂപീകരിച്ച കാവാലം സംസ്‌കൃതി ഭവന്‍ എന്ന സാംസ്‌ക്കാരിക സംഘടനയുടെ നേതൃത്വത്തിലാണ് നാടകം അവതരിപ്പിക്കുന്നത്.



Recent News
  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു

  പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!!

  മാധുരി ദീക്ഷിത്തിന്റെ മറാത്തി ചിത്രം ബക്കറ്റ് ലിസ്റ്റിന്റെ ടീസര്‍ പുറത്തിറങ്ങി.