updated on:2016-07-21 05:01 PM
കബാലി നാളെ; കാസര്‍കോട്ടും ആവേശം

www.utharadesam.com 2016-07-21 05:01 PM,
കാസര്‍കോട്: സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രമായ കബാലി നാളെ തിയേറ്ററുകളില്‍ എത്തുമ്പോള്‍ കാസര്‍കോട്ടും രജനി ആരാധകര്‍ ആവേശത്തില്‍. കെ.പി.ആര്‍ റാവു റോഡ് മെഹ്ബൂബ് തീയേറ്റര്‍ കോംപ്ലക്‌സിലെ മെഹ്ബൂബ്, മുഗള്‍ എന്നീ തീയേറ്ററുകളിലും കറന്തക്കാട് ശ്രീകൃഷ്ണ തീയേറ്ററിലുമാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ശ്രീകൃഷ്ണയില്‍ ഇന്നലെയും മെഹ്ബൂബ് കോംപ്ലക്‌സില്‍ ഇന്നും റിസര്‍വേഷന്‍ ആരംഭിച്ചപ്പോള്‍ ടിക്കറ്റ് കരസ്ഥമാക്കാന്‍ ആരാധകരുടെ തിരക്കാണ്. മെഹ്ബൂബ് കോംപ്ലക്‌സില്‍ ഇന്ന് രാവിലെ 8 മണിക്ക് റിസര്‍വേഷന്‍ ആരംഭിച്ച് രണ്ട് മണിക്കൂറിനകം ആദ്യ ദിവസത്തെ 80 ശതമാനത്തോളം ടിക്കറ്റുകള്‍ വിറ്റുപോയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ ഷോകള്‍ ഏര്‍പ്പെടുത്താനും തീയേറ്ററുകള്‍ ആലോചിക്കുന്നുണ്ട്. ആദ്യ ഷോ രാവിലെ 8 മണിക്കാണ് ആരംഭിക്കുന്നത്.
സോഷ്യല്‍ മീഡിയയുടെ സ്വാധീനമാണ് കബാലിക്ക് ഇത്രയധികം പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തതെന്ന് കരുതുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ യൂട്യൂബിലും മറ്റും വന്‍ ഹിറ്റായിരുന്നു. ചിത്രത്തിന്റെ റിലീസ് പ്രമാണിച്ച് ബംഗളൂരുവിലെ ഒരു ഐ.ടി കമ്പനി നാളെ അവധി നല്‍കിയത് കൗതുകകരമായ വാര്‍ത്തയായിരുന്നു. ചില സ്വകാര്യ വിമാനകമ്പനികളടക്കം ചിത്രവുമായി ബന്ധപ്പെട്ട് പാക്കേജുകള്‍ നല്‍കിയതും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.



Recent News
  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു

  പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!!

  മാധുരി ദീക്ഷിത്തിന്റെ മറാത്തി ചിത്രം ബക്കറ്റ് ലിസ്റ്റിന്റെ ടീസര്‍ പുറത്തിറങ്ങി.