updated on:2016-07-26 08:17 AM
റെക്കോര്‍ഡ് തകര്‍ത്ത് കബാലി

www.utharadesam.com 2016-07-26 08:17 AM,
കബാലി കീഴടക്കിയ റെക്കോര്‍ഡുകള്‍ കേട്ടാല്‍ അറിയാതെ നാമും പറഞ്ഞു പോകും. ഞെരിപ്പ് ഡാ. റിലീസിനു മുന്‍പേ 223 കോടി കലക്ട് ചെയ്യുക! റിലീസ് ചെയ്ത ദിവസം 250 കോടി. അങ്ങനെ കോടികള്‍ കോടികള്‍ വാരിക്കോരി മുന്നോട്ടങ്ങനെ മുന്നോട്ട്.

അമേരിക്കയില്‍ ഒരു ഇന്ത്യന്‍ പടത്തിന്റെ പ്രീമിയര്‍ (ആദ്യദിനം) കലക്ഷനിലെ റെക്കോര്‍ഡ് ആണ് കബാലിയുടേത്. ബാഹുബലി ആദ്യ ദിനം അമേരിക്കയില്‍ 13 ലക്ഷം ഡോളറിലേറെ നേടിയ സ്ഥാനത്ത് കബാലിയുടെ ബോക്‌സ് ഓഫിസില്‍ 19 ലക്ഷം ഡോളറിലേറെ വീണു. ഇന്ത്യന്‍ സിനിമകളില്‍ കലക്ഷനില്‍ റെക്കോര്‍ഡിട്ട ബാഹുബലിയെ കബാലി കടത്തി വെട്ടുമോ എന്നാണിനി അറിയാനുള്ളത്.

കബാലിയുടെ കച്ചവടം മലയാള സിനിമയ്ക്കു സ്വപ്നം പോലും കാണാനാവാത്തതാണ്. 100 കോടി മുടക്കി ആരെങ്കിലും മലയാളം പടം പിടിക്കുമോ? പിടിച്ചാല്‍ തന്നെ ലോകമാകെ ആയിരക്കണക്കിനു സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുമോ? പടം ഇറങ്ങും മുന്‍പേ 200 കോടിയിലേറെ നേടി നിര്‍മ്മാതാവിന് ഇരട്ടിയിലേറെ ലാഭം ഉണ്ടാക്കി കൊടുക്കുമോ? കബാലി ഇറങ്ങും മുന്‍പേ 223 കോടി കലക്ട് ചെയ്തു എന്നു പറയുന്നതു വെറുതേയല്ല. കണക്കുകള്‍ വച്ചാണ്. ബ്രേക്ക് അപ് ഇങ്ങനെ– തമിഴ്‌നാട്ടിലെ തിയറ്റര്‍ അവകാശം വിറ്റത് 68 കോടിക്ക്. ആന്ധ്രയില്‍ 32 കോടി. കര്‍ണാടക 10 കോടി. കേരളമോ...???

മലയാളത്താന്‍ പടിത്തു പാര്...ച്ചാല്‍ മലയാളികള്‍ വായിച്ചു നോക്ക്– 7.5 കോടിയാണ് കബാലിക്കു കേരളത്തിലെ തിയറ്റര്‍ അവകാശം വിറ്റുകിട്ടിയത്. മലയാളം സൂപ്പര്‍സ്റ്റാര്‍ സിനിമയ്ക്ക് ഇത്രയും കിട്ടില്ല.

ഉത്തരേന്ത്യയില്‍ 15.5 കോടി, മലേഷ്യയില്‍ 10 കോടി, യുഎസ്–കാനഡ–8.5 കോടി, മറ്റെല്ലാ ഓവര്‍സീസ് ലൊക്കേഷനുകളും– 16.5 കോടി. തിയറ്റര്‍ അവകാശം കൊണ്ടു വരുമാനം തീരുന്നില്ല. സാറ്റലൈറ്റ് റൈറ്റ്– സര്‍വ മലയാള സിനിമക്കാരും ഇതു കണ്ടിട്ടാണു പടം പിടിക്കുന്നതു തന്നെ. ചാനലുകള്‍ക്കു വിറ്റു കിട്ടുന്ന തുക– ജയ ടിവിയാണു കബാലിയെ സ്വന്തമാക്കിയത്. സാറ്റലൈറ്റും സംഗീതവും ചേര്‍ത്ത് 40 കോടി. പലവകയായി 10 കോടിയിലേറെ കിട്ടിയിട്ടുമുണ്ട്.



Recent News
  തൊണ്ടിമുതലിലെ ആ നായിക ആരാണ് ?

  ഇളയദളപതിയെ ഞെട്ടിച്ച പിറന്നാൾ സമ്മാനം

  മഞ്ജു വാര്യരുടെ വലിയ ഫാനാണ് താനെന്ന് വിശാല്‍

  അഖില ശശിധരന്‍ ഇപ്പോള്‍ എവിടെ ?

  കുഞ്ചാക്കോ ബോബന്‍ അതിനൊരു അപവാദമാണ് -റിമ കല്ലിങ്കല്‍

  മിയ നേടിയ ഫേസ്ബുക്ക് ലൈക്ക്

  കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായി ദുല്‍ഖര്‍ സല്‍മാന്‍!

  ഫഹദ് ഫാസിലിന് പറയാനുള്ളത്‌

  പൃഥ്വിരാജിന്റെ ജീവിതത്തിലെ വലിയ വേദന

  ജീവിതം അര്‍ത്ഥപൂര്‍ണമായത് നസ്‌റിയ വന്നതിന് ശേഷം--ഫഹദ്

  കളിയാക്കിയവര്‍ക്ക് മരണമാസ് റിപ്ലൈയുമായി ശരണ്യയുടെ ഭർത്താവ്

  1104 എപ്പിസോഡുമായി കാര്യം നിസാരം പരമ്പര അവസാനിക്കുന്നു

  സുജാതയാവാന്‍ മേക്കപ്പ് വേണ്ടെന്ന് മഞ്ജു

  ശക്തമായ കഥാപാത്രവുമായി അനന്യ തിരിച്ച് വരുന്നു

  'വില്ലന്' വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News