updated on:2016-08-10 11:46 AM
വിവാഹമോചനം; അമലയെ കുറ്റപ്പെടുത്തി സിനിമാലോകം

www.utharadesam.com 2016-08-10 11:46 AM,
അമല പോളും എ.എല്‍ വിജയ്‌യും പരസ്പര സമ്മതത്തോടെ കഴിഞ്ഞ ദിവസം വിവാഹമോചന ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ചെന്നൈ കുടുംബ കോടതിയില്‍ എത്തിയാണ് ഇരുവരും ഹര്‍ജി സമര്‍പ്പിച്ചത്.

വിവാഹമോചനം ആവശ്യപ്പെട്ടല്ലാതെ ഇതില്‍ ജീവനാംശം വേണമെന്ന് അമല പറഞ്ഞിട്ടില്ല. അമലയുടെ ഈ തീരുമാനത്തോട് തമിഴ്‌സിനിമാലോകം മറ്റൊരു തലത്തിലാണ് പ്രതികരിക്കുന്നത്.

അമലയുടെ ആവശ്യമാണ് വിവാഹമോചനമെന്നതും എത്രയും പെട്ടന്ന് തന്നെ വിജയ്‌യുമായുള്ള ബന്ധം വേര്‍പെടുത്തി സിനിമയില്‍ സജീവമാകുകയാണ് നടിയുടെ ലക്ഷ്യമെന്നും ഇവര്‍ ആരോപിക്കുന്നു. മാത്രമല്ല ജീവനാംശത്തിന് പുറകെ പോയി ഈ വിഷയത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങളില്‍ ചെന്ന് ചാടാനും അമലയ്ക്ക് താല്‍പര്യമില്ലെന്നും അടുത്തവ!ൃത്തങ്ങള്‍ പറയുന്നു.

സിനിമാസുഹൃത്തുക്കളും ഇരുവരുടെയും ദാമ്പത്യ പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിച്ചെങ്കിലും ഫലമുണ്ടായില്ല. ഒത്തുതീര്‍പ്പിന് താല്‍പര്യമില്ലെന്ന് അമല തന്നെ പറഞ്ഞതും കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കി. മാത്രമല്ല തങ്ങളുടെ ഇടയില്‍ സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തി വിജയ് പത്രക്കുറിപ്പ് ഇറക്കിയെങ്കിലും അമല യാതൊന്നും പ്രതികരിച്ചിട്ടില്ല.

2015 മാര്‍ച്ച് മുതല്‍ അകന്ന് കഴിയുകയാണ് എന്നാണ് അമലയുടെയും വിജയ്‌യുടെയും ഹര്‍ജിയില്‍ പറഞ്ഞിരുന്നതെങ്കിലും ഇരുവര്‍ക്കുമിടയില്‍ ഭിന്നത ഉടലെടുത്തത് കഴിഞ്ഞ വര്‍ഷം അവസാനത്തോടെയെന്നാണ് സൂചന. നഷ്ടപരിഹാരം അമലും വിജയ്‌യും ആവശ്യപ്പെട്ടിട്ടില്ല.

മാത്രമല്ല വിജയ്‌യുടെ അച്ഛന്‍ അളഗപ്പനും അമലക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. അമല ആരെയും അനുസരിക്കാതെ തന്നിഷ്ടപ്രകാരം ജീവിതം നയിക്കുന്നതാണ് ദാമ്പത്യം തകരാന്‍ കാരണമെന്നും അളഗപ്പന്‍ ആരോപിച്ചിരുന്നു. അമല സിനിമാഭിനയം നിര്‍ത്തി കുടുംബിനിയായാല്‍ സ്വീകരിയ്ക്കാന്‍ തയ്യാറാണെന്നാണ് വിജയുടെ കുടുംബാംഗങ്ങള്‍ പറയുന്നത്.

വിജയ്‌യുടെ വീട്ടുകാര്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും തന്റെ സിനിമാ മോഹത്തിന് എതിരാണെന്നുമായിരുന്നു അമലയുടെ ഒരു കുടുംബസുഹൃത്ത് വെളിപ്പെടുത്തിയത്. എന്നാല്‍ അമലാ പോള്‍ പറഞ്ഞത് സത്യവിരുദ്ധമാണെന്നാണ് വിജയ് പറഞ്ഞത്. സത്യസന്ധതയും വിശ്വാസ്യതയുമാണ് വിവാഹബന്ധത്തിന്റെ അടിത്തറയെന്നും അത് തകര്‍ന്നാല്‍ ബന്ധം അര്‍ഥശൂന്യമാകുമെന്നുമായിരുന്നു വിജയ്‌യുടെ പ്രതികരണം.Recent News
  ഒടിയന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

  ആദിയിലൂടെ ഈ റെക്കോര്‍ഡ് പ്രണവിന് സ്വന്തം

  നടി കൽപനയുടെ മകൾ സിനിമയിലേയ്ക്ക്

  ഞെട്ടിക്കുന്ന പുതിയ മേക്ക് ഓവര്‍!

  സിനിമയില്‍ നിന്നും ഔട്ടായതിന് പിന്നില്‍ ആ സ്ത്രീയുടെ പ്രതികാരം

  ഗോവ രാജ്യാന്തര ചലച്ചിത്രമേള; പാർവതി മികച്ച നടി

  തകര്‍ന്ന ഹൃദയവുമായി പടിയിറങ്ങിയെന്ന് മനോജ് കെ ജയന്‍!

  ആരാധകന്റെ ആഗ്രഹം വളരെ സിംപിളായി നിറവേറ്റി പൃഥ്വി !

  പ്രിയതാരത്തെ ആരാധകര്‍ വരവേറ്റത് വന്‍കരഘോഷത്തോടെ..

  അപ്പാനി രവിയ്ക്ക് ശുക്രനുദിച്ചു!

  കരഞ്ഞുകൊണ്ട് ചിരിക്കുന്ന മോഹന്‍ലാല്‍...

  ആക്​ഷൻ ഹീറോ ബിജു ഹിന്ദിയിലേക്ക്

  റെക്കോര്‍ഡ് പിന്നിട്ട് രാമലീല!

  പൃഥ്വിരാജിന്റെ മറ്റൊരു സിനിമ റിലീസിന് ഒരുങ്ങുകയാണ്

  ആദം ജോണ്‍ നിരാശപ്പെടുത്തിയില്ല