updated on:2016-08-28 06:08 PM
ജീവിതത്തില്‍ എന്തുണ്ടെങ്കിലും ജനങ്ങളോട് പറയും; മനസ്സ് തുറന്ന് ദിലീപും കാവ്യയും

www.utharadesam.com 2016-08-28 06:08 PM,
തിരുവനന്തപുരം: തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും ജീവിതത്തില്‍ എന്തുണ്ടാവുകയാണെങ്കിലും അത് ജനങ്ങളെ അറിയിച്ച് കൊണ്ടായിരിക്കുമെന്നും നടന്‍ ദിലീപ്. കാവ്യാമാധവനുമൊന്നിച്ച് ഒരു പ്രമുഖ വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്.
ദിലീപ് കാവ്യയെ വിവാഹം കഴിക്കുമോ എന്നറിയാന്‍ ആരാധകര്‍ക്ക് താല്‍പര്യമാണല്ലോ എന്ന ചോദ്യത്തിന് മറുപടിയായാണ് ദിലീപ് ഇങ്ങനെ പറഞ്ഞത്.
'മനസ്സില്‍ ഇപ്പോള്‍ ഒന്നുമില്ല. ഒരു പാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. സാധാരണയായി കല്ല്യാണ കാര്യങ്ങളൊക്കെ സംസാരിക്കുന്നതും തീരുമാനിക്കുന്നതും അച്ഛനമ്മമാരോട് ചോദിച്ചാണ്. എന്നാല്‍ എന്റെ കാര്യത്തില്‍ മകളോടാണ് ചോദിക്കേണ്ടത്. മീനൂട്ടിയാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്.'- ദിലീപ് പറഞ്ഞു.
മീനൂട്ടി യെസ് പറഞ്ഞാലോ എന്ന ചോദ്യത്തിന് 'അത് അപ്പോഴല്ലേ' എന്ന് മറുപടി നല്‍കി ദിലീപ് ഒഴിഞ്ഞുമാറി.
? സോഷ്യല്‍ മീഡിയയില്‍ എല്ലാ മാസവും ദിലീപ്-കാവ്യ വിവാഹവാര്‍ത്ത വരുന്നുണ്ടല്ലോ.
കാവ്യാമാധവന്‍: എല്ലാ മാസവും വാര്‍ത്തയുണ്ട്. 2015 ജനുവരി 16 എന്ന ദിവസമാണ് ആദ്യം കേട്ടത്. പിന്നെ ഓരോ മാസവും 16-ാം തിയതിയാക്കി അപ്‌ഡേഷന്‍ വരും. ഏറ്റവും അവസാനം ജൂണ്‍ 20 എന്ന് കേട്ടു. വിവാഹ വാര്‍ത്ത പറയാന്‍ അച്ഛന്‍ പത്രസമ്മേളനം നടത്തിയതായി ചിലര്‍ വ്യാജ കട്ടിംഗ് വരെ ഇറക്കി.
ഗോസിപ്പുകള്‍ കേട്ട് മടുത്തുവെന്നും മീശമാധവനില്‍ ഒരുമിച്ച് അഭിനയിച്ചത് മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് തന്നോടൊപ്പം കാവ്യയെ ചേര്‍ത്തുള്ള കഥകളെന്നും ദിലീപ് പറഞ്ഞു. എന്നാല്‍ ഈ ഗോസിപ്പുകളൊന്നുമല്ല എന്റെ ജീവിതം തകര്‍ത്തത്. അതിന് പിന്നില്‍ മറ്റു ചില കാര്യങ്ങളുണ്ട്. അതിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയാല്‍ പലരും കുഴപ്പത്തിലാവും. അത് കൊണ്ട് വേണ്ട. ഈ കാര്യത്തില്‍ കാവ്യ ബലിയാടായി എന്ന സങ്കടം മാത്രമെ തനിക്കുള്ളുവെന്നും ദിലീപ് പറഞ്ഞു.
അടുത്തറിയുന്നവര്‍ പോലും മാറിനിന്ന് തങ്ങളെക്കുറിച്ച് പലതും പറയുന്നു എന്ന് കേട്ടപ്പോള്‍ വിഷമം തോന്നി. ജീവിതത്തില്‍ സത്യസന്ധനാവുകയല്ലേ വേണ്ടത്. ഉറപ്പില്ലാത്ത കാര്യങ്ങള്‍ എന്തിനാണ് ചൂടുള്ള വാര്‍ത്തകളായി പ്രചരിപ്പിക്കുന്നത് -കാവ്യ ചോദിച്ചു.Recent News
  ‘ആളൊരുക്കം’ മാര്‍ച്ച് 23ന് തിയേറ്ററുകളിലേക്ക്

  ദിലീപിന്റെ നായികയായി ഉര്‍വശി

  വൈറലായി മേരിക്കുട്ടിയുടെ ടീസര്‍

  ഇരയുടെ ടീസര്‍ പുറത്തുവിട്ടു.

  നിര്‍മ്മാതാവിന്റെ ഉടവാള്‍ സമ്മാനം ഭാവനയെ ഞെട്ടിച്ചു

  അവാര്‍ഡ് വെളിച്ചെത്തില്‍ മിന്നിത്തിളങ്ങി ടേക്ക് ഓഫ്!

  ‘വിഷമവൃത്തം’ ചിത്രീകരണം മാര്‍ച്ച് അവസാനത്തോടെ

  പൂമരത്തിന്റെ റിലീസ് വീണ്ടും മാറ്റി

  ഒടുവില്‍ ജയസൂര്യ കാതുകുത്തി!

  വനിത ഫിലിം അവാര്‍ഡ് 2018: ഫഹദ് മികച്ച നടൻ, മഞ്ജു വാരിയർ, പാർവതി മികച്ച നടിമാർ

  ‘തേനീച്ചയും പീരങ്കിപ്പടയും’ ; ഓഡിയോ ലോഞ്ച് മമ്മൂട്ടി നിര്‍വഹിച്ചു

  വിഷ്ണു–ധർമജൻ ടീമിന്റെ വികടകുമാരൻ

  ആമിയാകാൻ തയ്യാറെടുത്തിരുന്നു;പബ്ലിസിറ്റി തനിയ്ക്ക് ആവശ്യമില്ലെന്നും വിദ്യ

  വിമര്‍ശിച്ചും, കളിയാക്കിയും, കുമാറിന് പ്രേക്ഷകന്റെ വക ഒരു കൈ തൊഴല്‍ കൂടി

  ഇന്ദിരാഗാന്ധിയുടെ റോളില്‍ വിദ്യാബാലന്‍