updated on:2016-09-16 08:15 PM
എല്ലാ വിവാഹമോചനങ്ങളും പോലെ അല്ലായിരുന്നു ഞങ്ങളുടേത്; ലിസി വെളിപ്പെടുത്തുന്നു

www.utharadesam.com 2016-09-16 08:15 PM,
പ്രിയദര്‍ശനും ലിസിയും നിയമപരമായി വേര്‍പിരിഞ്ഞു. ചെന്നൈ കുടുംബ കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട അവസാന പേപ്പറുകളില്‍ ഇരുവരും ഒപ്പ് വച്ചു. ലിസി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇതു സംബന്ധിച്ചുള്ള സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.

ഹൃതിക്‌സുസൈന്‍, മഞ്ജു-ദിലീപ്, അമല-വിജയ് അങ്ങനെ തുടങ്ങി അടുത്തിടെ നടന്ന വിവാഹമോചനങ്ങളില്‍ പങ്കാളികള്‍ പരസ്പരം ബഹുമാനിച്ചിരുന്നെന്നും ഞങ്ങളുടെ കാര്യത്തില്‍ അത് അങ്ങനെയല്ലായിരുന്നുവെന്നും ലിസി പറയുന്നു. കോടതിക്ക് അകത്തും പുറത്തും പരസ്പരബഹുമാനമില്ലാത്തതും ബഹളങ്ങളും നിറഞ്ഞതായിരുന്നു ഞങ്ങളുടെ വിവാഹമോചനം. ലിസി പറയുന്നു.

വിവാഹമോചനം തന്നെ ഇത്രയും മോശമായ അവസ്ഥയിലാണെങ്കില്‍ ഞങ്ങളുടെ വിവാഹബന്ധവും എത്രത്തോളം ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ഇതിലൂടെ മനസ്സിലാക്കാം. ഇപ്പോള്‍ ഒരു ആശ്വാസം ഉണ്ട്. വെല്ലുവിളികള്‍ നിറഞ്ഞ വഴിയിലൂടെയുള്ള എന്റെ യാത്രയുടെ അവസാനമാണിത്. കൂടെ നിന്നവര്‍ക്കും സഹായിച്ചവര്‍ക്കും നന്ദി. ലിസി കൂട്ടിച്ചേര്‍ത്തു.

24വര്‍ഷം ഒരുമിച്ചു ജീവിച്ച ഇവര്‍ പിരിയാന്‍ തീരുമാനിച്ചത് ഒരു വര്‍ഷം മുന്‍പാണ്. അടുത്ത സുഹൃത്തുക്കളെപ്പോലും അമ്പരപ്പിച്ച തീരുമാനമായിരുന്നു അത്. എന്തുകൊണ്ടു പിരിയുന്നുവെന്നു ഇരുകൂട്ടരും പറഞ്ഞിട്ടില്ല. മാത്രമല്ല ഒരുമിച്ചുള്ള ജീവിതം നഷ്ടമാകുന്നതിലെ വേദനയും രണ്ടു പേരും പങ്കുവച്ചിരുന്നു.



Recent News
  ‘തേനീച്ചയും പീരങ്കിപ്പടയും’ ; ഓഡിയോ ലോഞ്ച് മമ്മൂട്ടി നിര്‍വഹിച്ചു

  വിഷ്ണു–ധർമജൻ ടീമിന്റെ വികടകുമാരൻ

  ആമിയാകാൻ തയ്യാറെടുത്തിരുന്നു;പബ്ലിസിറ്റി തനിയ്ക്ക് ആവശ്യമില്ലെന്നും വിദ്യ

  വിമര്‍ശിച്ചും, കളിയാക്കിയും, കുമാറിന് പ്രേക്ഷകന്റെ വക ഒരു കൈ തൊഴല്‍ കൂടി

  ഇന്ദിരാഗാന്ധിയുടെ റോളില്‍ വിദ്യാബാലന്‍

  മോഹന്‍ലാല്‍ ഇത്തിക്കര പക്കിയാവും!

  ശിക്കാരി ശംഭു ; ട്രെയിലര്‍ പുറത്തിറങ്ങി

  പത്മാവതി ഇനി പത്മാവദ്; ഉപാധികളോടെ പ്രദര്‍ശനാനുമതി

  പരാതിയും പരിഭവവുമില്ല -ടൊവിനോ

  എനിക്ക് ദൈവം തന്ന വരമാണ്;പ്രിയതമയ്ക്ക് പീറ്റര്‍ ഹെയ്ന്‍ നല്‍കിയ ആശംസ!

  പുതിയ മേക്ക് ഓവറുമായി ലെന!

  ഒടിയന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

  ആദിയിലൂടെ ഈ റെക്കോര്‍ഡ് പ്രണവിന് സ്വന്തം

  നടി കൽപനയുടെ മകൾ സിനിമയിലേയ്ക്ക്

  ഞെട്ടിക്കുന്ന പുതിയ മേക്ക് ഓവര്‍!