updated on:2016-09-30 04:01 PM
അജുവിന് വീണ്ടും ഇരട്ടക്കുട്ടികള്‍

www.utharadesam.com 2016-09-30 04:01 PM,
അജു വര്‍ഗീസിന്റെ ആദ്യ ഇരട്ടക്കുട്ടികളുടെ വിശേഷം തന്നെ കേട്ടു തീര്‍ന്നിട്ടില്ല ഇതുവരെ. അതിനിടയിലേക്കാണ് വീണ്ടും ഇരട്ടക്കുട്ടികള്‍ അജുവിന്റെയും അഗസ്റ്റീനയുടെയും ജീവിതത്തിലേക്കെത്തിയത്. ജേക്കും ലൂക്കും. അഭിനന്ദന പ്രവാഹമായിരുന്നു അജുവിനും ഭാര്യയ്ക്കും. സുഹൃത്തുക്കളും ആരാധകരും നല്ല വാക്കുകളും കളിവാക്കുകളും കൊണ്ട് അജുവിന്റെ ഭാഗ്യത്തെ ആഘോഷിക്കുകയാണ്. അക്കൂട്ടത്തില്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ച ചിത്രവും എഴുത്തും ഏറെ രസകരമാണെന്ന് പറയാതെ വയ്യ. പ്രേക്ഷകരുടെ മനസ് വായിച്ചതു പോലെയാണ് ചാക്കോച്ചന്റെ എഴുത്ത്.

ഈ ഉല്‍സവ സീസണിലെ യഥാര്‍ഥ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് അജുവിനെ ചാക്കോച്ചന്‍ വിശേഷിപ്പിച്ചത്. അജുവിന്റെയും അഗസ്റ്റീനയുടെയും ആദ്യത്തെ ഇരട്ടക്കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും ഇവര്‍ പങ്കുവച്ചു.

ഓണത്തിനോടനുബന്ധിച്ച് തുടര്‍ച്ചയായി നാലു ചിത്രങ്ങളാണ് അജുവിന്റേതായി റിലീസ് ചെയ്തത്. പ്രേതം, ഒപ്പം, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്!ലോ, ഒരു മുത്തശ്ശി കഥ. നാലും ഹിറ്റ് ചിത്രങ്ങളുമായിരുന്നു. അതിനു പിന്നാലെയാണ് ജീവിതത്തിലും വലിയൊരു സന്തോഷം അജുവിനെ തേടിയെത്തിയത്. ഇതുകൊണ്ടാണ് കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്!ബുക്കില്‍ ഇങ്ങനെ കുറിച്ചത്. കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്!ലോ എന്ന സിനിമയുടെ നിര്‍മ്മാതാവും ചാക്കോച്ചനായിരുന്നു.

സിനിമാ ലോകത്തു നിന്നു കേട്ട ഏറ്റവും മനോഹരമായ വാര്‍ത്ത അജുവിന്റേതാണെന്നതില്‍ തര്‍ക്കമില്ല. കരിയറിലും ജീവിതത്തിലും സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ആളിനെ കുറിച്ച് മറ്റെന്തു പറയുവാന്‍.



Recent News
  മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂരിനെയും പരിഹസിച്ച് എന്‍ എസ് മാധവന്‍

  സരയു വിവാഹിതയായി

  നടന്‍ പ്രേംകുമാറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

  ദുല്‍ക്കറിന്റെ നായിക ഇനി മമ്മൂട്ടിക്കൊപ്പം

  എല്ലാ വിവാഹമോചനങ്ങളും പോലെ അല്ലായിരുന്നു ഞങ്ങളുടേത്; ലിസി വെളിപ്പെടുത്തുന്നു

  ജീവിതത്തില്‍ എന്തുണ്ടെങ്കിലും ജനങ്ങളോട് പറയും; മനസ്സ് തുറന്ന് ദിലീപും കാവ്യയും

  വിവാഹമോചനം; അമലയെ കുറ്റപ്പെടുത്തി സിനിമാലോകം

  റെക്കോര്‍ഡ് തകര്‍ത്ത് കബാലി

  കബാലി നാളെ; കാസര്‍കോട്ടും ആവേശം

  വിദ്യ ബാലന്‍ തെലുങ്കിലേക്ക്

  സംസ്‌കൃത നാടകത്തില്‍ ശകുന്തളയായി മഞ്ജുവാര്യര്‍

  പ്രീതി സിന്‍റ തിരിച്ചുവരുന്നു

  ബ്രഹ്മാണ്ഡ ചിത്രം കർണന്റെ തിരക്കഥ പൂർത്തിയായി

  അടൂരിന്റെ സിനിമയിൽ ദിലീപും കാവ്യയും

  മാധ്യമപ്രവർത്തകയെ അപമാനിച്ചു പ്രസംഗം: മേജർ രവിക്കെതിരെ കേസ്




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News