updated on:2016-11-23 10:53 AM
മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂരിനെയും പരിഹസിച്ച് എന്‍ എസ് മാധവന്‍

www.utharadesam.com 2016-11-23 10:53 AM,
നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നയത്തെ പിന്തുണച്ച് ബ്ലോഗെഴുതിയ നടന്‍ മോഹന്‍ലാലിനെ പരോക്ഷമായി പരിഹസിച്ച് സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആന്റണി പെരുമ്പാവൂരിനെ മുന്‍നിര്‍ത്തിയാണ് അദ്ദേഹം മോഹന്‍ലാലിനെ വിമര്‍ശിച്ചത്. ആന്റണി പെരുമ്പാവൂര്‍ രാജിവയ്ക്കുക എന്നതായിരുന്നു എന്‍ എസ് മാധവന്റെ ആദ്യ ട്വീറ്റ്. െ്രെഡവറില്‍ നിന്നും 100 കോടി ക്ലബ് ആന്റണി പെരുമ്പാവൂരിന്റെ ജീവചരിത്രം ഐ ഐ എമ്മുകളില്‍ പാഠപുസ്തകമാക്കുക എന്നതായിരുന്നു അടുത്ത ട്വീറ്റ്.

'സത്യത്തിന്റെ ഇന്ത്യയ്ക്ക് വേണ്ടി ഒരു ബിഗ് സല്യൂട്ട്' എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ എഴുതിയ ബ്ലോഗ് ആണ് വന്‍വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. മദ്യഷോപ്പിനു മുന്നിലും സിനിമാശാലകള്‍ക്കു മുന്നിലും മതവിഭാഗങ്ങളുടെ ആരാധാനാലയങ്ങള്‍ക്കു മുന്നിലും പരാതികളില്ലാതെ വരി നില്‍ക്കുന്ന നമ്മള്‍ ഒരു നല്ല കാര്യത്തിനു വേണ്ടി അല്‍പസമയം വരി നില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ അഭിപ്രായം. ഈ നിലപാടിനെതിരെ സിനിമാ–രാഷ്ട്രീയ രംഗത്തുള്ളവര്‍ മോഹന്‍ലാലിനെതിരെ രംഗത്തെത്തി. ഫെയ്‌സ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളിലും മോഹന്‍ലാലിനെതിരായ പ്രതിഷേധം ശക്തമാണ്. ഇതിനു പിന്നാലെയാണ് എന്‍.എസ് മാധവന്റെ പരിഹാസവും.

എന്നാല്‍ ഇതേസമയം മോഹന്‍ലാലിന് പിന്തുണയുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ നോട്ട് പിന്‍വലിക്കല്‍ പദ്ധതിയെ പിന്തുണച്ച് അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ മോഹന്‍ലാല്‍ എന്ന നടനെ സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും കുറ്റപ്പെടുത്തി ആക്രമിക്കുന്നത് ജനാധിപത്യ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം വി.മുരളീധരന്‍ പറഞ്ഞു.



Recent News
  മമ്മൂട്ടിയെ കണ്ടാല്‍ ആരുടെ പിറകെയും ആരാധന മൂത്ത് നടക്കില്ല എന്ന് അനൂപ് മേനോന്‍

  ടോണി ലൂക്ക് വില്ലനാണോ ??

  ബൈക്കില്‍ വന്ന ചാക്കോച്ചനെ എറിഞ്ഞ് വീഴ്ത്തി...

  സന്തോഷ് പണ്ഡിറ്റ് എത്ര സിനിമകള്‍ ചെയ്തിട്ടുണ്ടെന്ന് അറിയാമോ?

  നയന്‍താരയ്ക്ക് തമിഴില്‍ വമ്പന്‍ തിരിച്ചടി!

  കമല്‍ഹാസനും മോഹന്‍ലാലും ഒന്നിക്കുന്നു!

  ഡിടിഎച്ചിന്റെ പരസ്യത്തിന് നയന്‍താര വാങ്ങിയ പ്രതിഫലം കേട്ടാല്‍ ഞെട്ടും!

  പാര്‍വതി രതീഷ് വിവാഹിതയാകുന്നു!

  മോഹന്‍ലാലിന്റെ 'മകള്‍' വിവാഹിതയാകുന്നു

  സായി പല്ലവിയുടെ ആദ്യ തെലുങ്ക് ചിത്രം ഫിദയ്ക്ക് മാസീവ് വിജയം!!

  ടിയാന്‍ ഞെട്ടിച്ചു! ചിത്രം വാരിക്കുട്ടിയത് കോടികള്‍!!!

  സിനിമയില്‍ വരുന്നതിന് മുന്‍പേ തന്നെ ബ്രേക്കപ്പായെന്ന് അപര്‍ണ്ണ മുരളി ...

  പൃഥ്വിരാജ് മികച്ച വില്ലന്‍ !

  കൈവിട്ടുപോയ ആ അവസരം വീണ്ടും നയന്‍താരയെ തേടിയെത്തി !

  ഇന്ദ്രജിത്ത്-പൃഥ്വിരാജ് ടിയാന്‍ സൂപ്പര്‍ഹിറ്റിലേക്ക്..




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News