updated on:2016-11-23 11:53 AM
മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂരിനെയും പരിഹസിച്ച് എന്‍ എസ് മാധവന്‍

www.utharadesam.com 2016-11-23 11:53 AM,
നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നയത്തെ പിന്തുണച്ച് ബ്ലോഗെഴുതിയ നടന്‍ മോഹന്‍ലാലിനെ പരോക്ഷമായി പരിഹസിച്ച് സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആന്റണി പെരുമ്പാവൂരിനെ മുന്‍നിര്‍ത്തിയാണ് അദ്ദേഹം മോഹന്‍ലാലിനെ വിമര്‍ശിച്ചത്. ആന്റണി പെരുമ്പാവൂര്‍ രാജിവയ്ക്കുക എന്നതായിരുന്നു എന്‍ എസ് മാധവന്റെ ആദ്യ ട്വീറ്റ്. െ്രെഡവറില്‍ നിന്നും 100 കോടി ക്ലബ് ആന്റണി പെരുമ്പാവൂരിന്റെ ജീവചരിത്രം ഐ ഐ എമ്മുകളില്‍ പാഠപുസ്തകമാക്കുക എന്നതായിരുന്നു അടുത്ത ട്വീറ്റ്.

'സത്യത്തിന്റെ ഇന്ത്യയ്ക്ക് വേണ്ടി ഒരു ബിഗ് സല്യൂട്ട്' എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ എഴുതിയ ബ്ലോഗ് ആണ് വന്‍വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. മദ്യഷോപ്പിനു മുന്നിലും സിനിമാശാലകള്‍ക്കു മുന്നിലും മതവിഭാഗങ്ങളുടെ ആരാധാനാലയങ്ങള്‍ക്കു മുന്നിലും പരാതികളില്ലാതെ വരി നില്‍ക്കുന്ന നമ്മള്‍ ഒരു നല്ല കാര്യത്തിനു വേണ്ടി അല്‍പസമയം വരി നില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ അഭിപ്രായം. ഈ നിലപാടിനെതിരെ സിനിമാ–രാഷ്ട്രീയ രംഗത്തുള്ളവര്‍ മോഹന്‍ലാലിനെതിരെ രംഗത്തെത്തി. ഫെയ്‌സ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളിലും മോഹന്‍ലാലിനെതിരായ പ്രതിഷേധം ശക്തമാണ്. ഇതിനു പിന്നാലെയാണ് എന്‍.എസ് മാധവന്റെ പരിഹാസവും.

എന്നാല്‍ ഇതേസമയം മോഹന്‍ലാലിന് പിന്തുണയുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ നോട്ട് പിന്‍വലിക്കല്‍ പദ്ധതിയെ പിന്തുണച്ച് അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ മോഹന്‍ലാല്‍ എന്ന നടനെ സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും കുറ്റപ്പെടുത്തി ആക്രമിക്കുന്നത് ജനാധിപത്യ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം വി.മുരളീധരന്‍ പറഞ്ഞു.



Recent News
  വൈക്കം വിജയലക്ഷ്മിയുടെ ഗായത്രിവീണാ വായന മാര്‍ച്ച് 5 ന്

  ആഗ്രയിലേക്ക് സ്‌കൂട്ടര്‍ യാത്ര നടത്തി ബോളിവുഡ് സൂപ്പര്‍താരം

  നടന്‍ ബാബുരാജിന് വെട്ടേറ്റു

  സരയു വിവാഹിതയായി

  നടന്‍ പ്രേംകുമാറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

  അജുവിന് വീണ്ടും ഇരട്ടക്കുട്ടികള്‍

  ദുല്‍ക്കറിന്റെ നായിക ഇനി മമ്മൂട്ടിക്കൊപ്പം

  എല്ലാ വിവാഹമോചനങ്ങളും പോലെ അല്ലായിരുന്നു ഞങ്ങളുടേത്; ലിസി വെളിപ്പെടുത്തുന്നു

  ജീവിതത്തില്‍ എന്തുണ്ടെങ്കിലും ജനങ്ങളോട് പറയും; മനസ്സ് തുറന്ന് ദിലീപും കാവ്യയും

  വിവാഹമോചനം; അമലയെ കുറ്റപ്പെടുത്തി സിനിമാലോകം

  റെക്കോര്‍ഡ് തകര്‍ത്ത് കബാലി

  കബാലി നാളെ; കാസര്‍കോട്ടും ആവേശം

  വിദ്യ ബാലന്‍ തെലുങ്കിലേക്ക്

  സംസ്‌കൃത നാടകത്തില്‍ ശകുന്തളയായി മഞ്ജുവാര്യര്‍

  പ്രീതി സിന്‍റ തിരിച്ചുവരുന്നു




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News