updated on:2017-08-12 09:36 AM
ടോണി ലൂക്ക് വില്ലനാണോ ??

www.utharadesam.com 2017-08-12 09:36 AM,
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയുടെ ഷൂട്ടിങ് ആഗസ്റ്റ് ഒന്നിനാണ് ആരംഭിച്ചത്. ഷൂട്ടിങ് പുരോഗമിയ്ക്കവെ ചിത്രത്തിലെ കഥാപാത്രങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. മോഡലും നടനുമായ ടോണി ലൂക്ക് ആദിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ തന്റെ വേഷം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വിടാന്‍ അനുവാദമില്ലെന്ന് ടോണി പറയുന്നു. ടോണിയുടെ മാത്രമല്ല, പ്രണവിന്റെ ഉള്‍പ്പടെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും വേഷം സസ്‌പെന്‍സാണ്. ജീത്തു ജോസഫ് ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്ത ഊഴം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ ശക്തനായ വില്ലനായി ടോണി എത്തിയിരുന്നു. ആന്‍ഡ്രൂസ് വില്‍ഫ്രഡ് മാര്‍ക്കോസ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ഊഴം തന്നെയാണ് ആദിയിലേക്കുള്ള വഴി തുറന്നതും. ഏറ്റവുമൊടുവില്‍ നിവിന്‍ പോളി നായകനായി എത്തിയ സഖാവ് എന്ന ചിത്രത്തില്‍ എസ്‌റ്റേറ്റ് മാനേജരായും ടോണി എത്തി. ഇതിലും നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിരുന്നു. ഊഴത്തിലെയും സഖാവിലെയും പോലെ ആദിയിലും നെഗറ്റീവ് വേഷമായിരിക്കുമോ?



Recent News
  റെക്കോര്‍ഡ് പിന്നിട്ട് രാമലീല!

  പൃഥ്വിരാജിന്റെ മറ്റൊരു സിനിമ റിലീസിന് ഒരുങ്ങുകയാണ്

  ആദം ജോണ്‍ നിരാശപ്പെടുത്തിയില്ല

  വില്ലന്‍ ഞെട്ടിക്കും; റിലീസിന് മുമ്പ് കോടികള്‍

  തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹിതരായി

  പറവ ഉയരത്തില്‍ തന്നെയാണ് പറക്കുന്നത്!

  ആ നായികയും മടങ്ങിയെത്തുന്നു?

  സങ്കടം മാറി..മമ്മൂട്ടിക്കൊപ്പം ഒരുമിച്ചു

  ഫര്‍ഹാനോട് നസ്രിയയ്ക്ക് എന്തിനാ ദേഷ്യം?

  രാമലീലയ്ക്ക് വിനീത് ശ്രീനിവാസന്റെ പിന്തുണ

  ഞാന്‍ കാത്തിരിക്കുന്ന ഭാഗ്യമാണത്

  ത്രിഷയ്ക്ക് ലഭിച്ച ഒന്നൊന്നര സര്‍പ്രൈസ്

  സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലെത്തും!!

  സാമന്തയുടെ ഭീഷണി ഏറ്റു!

  നടി പാര്‍വതി രതീഷ് വിവാഹിതയായി




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News