updated on:2017-10-12 10:03 AM
ആദം ജോണ്‍ നിരാശപ്പെടുത്തിയില്ല

www.utharadesam.com 2017-10-12 10:03 AM,
പൃഥ്വിരാജിന്റെ പ്രണയം കാണാന്‍ അത്രയും മനോഹരമായിരിക്കും. ഒപ്പം ആക്ഷന്‍ സിനിമകളിലെ ഹീറോയും പൃഥ്വി തന്നെയാണ്. ഓണത്തിന് റിലീസ് ചെയ്ത ആദം ജോണ്‍ എന്ന സിനിമയും ഈ പറഞ്ഞ രണ്ട് കാര്യങ്ങളും അടിസ്ഥാനമാക്കിയിരുന്നതിനാല്‍ ഹിറ്റായിരുന്നു. സിനിമയില്‍ നിന്നും പുറത്തിറങ്ങിയ പാട്ടായിരുന്നു ചിത്രത്തെ ഒന്നും കൂടി ജനപ്രിയമാക്കിയത്. ഹോളിവുഡ് സിനിമകളുമായി സാദൃശ്യം തോന്നുന്ന ആദം ജോണ്‍ പല നിഗുഢതകള്‍ ഒളിപ്പിച്ചായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. ഓണത്തിനിറങ്ങിയ താരരാജക്കന്മാരുടെ സിനിമകളെ പിന്നിലാക്കി മികച്ച പ്രതികരണം നേടിയ സിനിമ ബോക്‌സ് ഓഫീസിനെയും ഞെട്ടിച്ച കളക്ഷനായിരുന്നു നേടിയിരുന്നത്. ആക്ഷന്‍ ത്രില്ലര്‍ സിനിമയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. പ്രദര്‍ശനം തുടങ്ങിയ ആദ്യ ദിനങ്ങളില്‍ നിന്നും അതിവേഗം അഞ്ച് കോടി ക്ലബ്ബിലേക്കെത്തിയ ആദം ജോണ്‍ അഞ്ച് ദിവസം കൊണ്ട് 5.24 കോടിയാണ് നേടിയിരുന്നത്. ആദം ജോണിലെ ഈ കാറ്റ് വന്ന കാതില്‍ പറഞ്ഞു എന്ന് തുടങ്ങുന്ന റോമന്റിക് പാട്ടും സൂപ്പര്‍ ഹിറ്റായിരുന്നു. ദിവസങ്ങള്‍ കൊണ്ട് അമ്പത് ലക്ഷം പേരായിരുന്നു പാട്ട് യൂട്യൂബില്‍ നിന്നും കണ്ടത്.



Recent News
  വിമര്‍ശിച്ചും, കളിയാക്കിയും, കുമാറിന് പ്രേക്ഷകന്റെ വക ഒരു കൈ തൊഴല്‍ കൂടി

  ഇന്ദിരാഗാന്ധിയുടെ റോളില്‍ വിദ്യാബാലന്‍

  മോഹന്‍ലാല്‍ ഇത്തിക്കര പക്കിയാവും!

  ശിക്കാരി ശംഭു ; ട്രെയിലര്‍ പുറത്തിറങ്ങി

  പത്മാവതി ഇനി പത്മാവദ്; ഉപാധികളോടെ പ്രദര്‍ശനാനുമതി

  പരാതിയും പരിഭവവുമില്ല -ടൊവിനോ

  എനിക്ക് ദൈവം തന്ന വരമാണ്;പ്രിയതമയ്ക്ക് പീറ്റര്‍ ഹെയ്ന്‍ നല്‍കിയ ആശംസ!

  പുതിയ മേക്ക് ഓവറുമായി ലെന!

  ഒടിയന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

  ആദിയിലൂടെ ഈ റെക്കോര്‍ഡ് പ്രണവിന് സ്വന്തം

  നടി കൽപനയുടെ മകൾ സിനിമയിലേയ്ക്ക്

  ഞെട്ടിക്കുന്ന പുതിയ മേക്ക് ഓവര്‍!

  സിനിമയില്‍ നിന്നും ഔട്ടായതിന് പിന്നില്‍ ആ സ്ത്രീയുടെ പ്രതികാരം

  ഗോവ രാജ്യാന്തര ചലച്ചിത്രമേള; പാർവതി മികച്ച നടി

  തകര്‍ന്ന ഹൃദയവുമായി പടിയിറങ്ങിയെന്ന് മനോജ് കെ ജയന്‍!