updated on:2017-10-30 03:50 PM
കരഞ്ഞുകൊണ്ട് ചിരിക്കുന്ന മോഹന്‍ലാല്‍...

www.utharadesam.com 2017-10-30 03:50 PM,
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അഭിനയ പ്രതിഭകളിലൊരാളാണ് മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ താരം. ഏത് തരം കഥാപാത്രമായാലും അതില്‍ മോഹന്‍ലാലിനെ കാണാന്‍ കഴിയുന്നതാണ് ആരാധകര്‍ക്ക് കൂടുതല്‍ ഇഷ്ടം. ബി ഉണ്ണിക്കൃഷ്ണനും മോഹന്‍ലാലും ഒരുമിച്ചെത്തിയ വില്ലന്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭയുടെ മികച്ച ചിത്രങ്ങളിലൊന്നാണ് വില്ലനെന്ന് നിസംശയം പറയാമെന്നാണ് ആരാധകര്‍ പറയുന്നത്. കരഞ്ഞുകൊണ്ട് ചിരിക്കുന്ന മനുഷ്യനായ മോഹന്‍ലാലിന് പകരം വെക്കാന്‍ മറ്റൊരു താരമില്ലെന്ന് ആരാധകര്‍ പറയുന്നു. അടുത്ത കാലത്ത് കണ്ട അഭിനയപ്രകടനങ്ങളില്‍ മികച്ചതാണ് വില്ലനിലേതെന്നും അവര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ദശരഥത്തിലായിരുന്നു ചിരിച്ചുകൊണ്ട് കരയുന്ന മോഹന്‍ലാലിനെ കണ്ടത്. 29ാമത്തെ വയസ്സിലായിരുന്നു താരം ആ സിനിമയില്‍ അഭിനയിച്ചത്. ദശരഥം പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷവും അതേ ഭാവപ്പകര്‍ച്ചയാണ് മാത്യൂ മാഞ്ഞൂരാനില്‍ കണ്ടതെന്ന് പ്രേക്ഷകര്‍ ആവര്‍ത്തിച്ച് പറയുന്നു. ചിരിച്ചുകൊണ്ട് കരയാന്‍ സാധിക്കുന്ന അഭിനയപ്രതിഭയെ കേരളക്കര ഒന്നടങ്കം ഏറ്റെടുക്കുമെന്നും ആരാധകര്‍ ഉറപ്പ് നല്‍കുന്നു.



Recent News
  ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്, ‘ക്യൂട്ട് ആണ്’: സോനം കപൂര്‍

  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു

  പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!!