updated on:2017-11-12 04:00 PM
പ്രിയതാരത്തെ ആരാധകര്‍ വരവേറ്റത് വന്‍കരഘോഷത്തോടെ..

www.utharadesam.com 2017-11-12 04:00 PM,
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് ദിവ്യ ഉണ്ണി. വഴക്കാളി അനിയത്തിയായും കാമുകന്റെ പിന്നാലെ കുണുങ്ങി നട്ക്കുന്ന പ്രണയിനിയായുമൊക്കെ തകര്‍ത്തഭിനയിച്ച താരം വിവാഹത്തോടെ സിനിമയില്‍ നിന്നും അകലുകയായിരുന്നു. 2002 ജൂണ്‍ അഞ്ചിനായിരുന്നു അമേരിക്കയില്‍ ഡോക്ടറായ സുധീര്‍ ശേഖര്‍ മേനോനുമായുള്ള വിവാഹം നടന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 2016ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഇനിയങ്ങോട്ടുള്ള ജീവിതം മക്കളായ അര്‍ജ്ജുനും മീനാക്ഷിക്കും വേണ്ടിയാണെന്ന് താരം വ്യക്തമാക്കിയിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിവാഹ മോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. വിവാഹ മോചനമൊക്കെ കഴിഞ്ഞുവെങ്കിലും പ്രൊഫഷന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അമേരിക്കയിലായപ്പോഴും താരം നൃത്തത്തില്‍ സജീവമായിരുന്നു. കൊച്ചിയിലേക്കുള്ള തിരിച്ചുവരവില്‍ നൃത്തത്തില്‍ സജീവമാവുമെന്ന് പറഞ്ഞ ദിവ്യ ഉണ്ണി കഴിഞ്ഞ ദിവസം സൂര്യ ഫെസ്റ്റിവല്‍ വേദിയില്‍ ഭരതനാട്യം അവതരിപ്പിച്ചിരുന്നു. വന്‍കരഘോഷത്തോടെയാണ് പ്രിയതാരത്തെ ആസ്വാദകര്‍ വരവേറ്റത്. നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു താരം അനന്തപുരിയില്‍ നൃത്തം അവതരിപ്പിച്ചത്. നൃത്തത്തില്‍ സജീവമാവുമെന്നുള്ള വാക്ക് ദിവ്യ ഉണ്ണി പാലിച്ചു. ഇനി സിനിമയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.



Recent News
  ലാൽ ജോസ്-കുഞ്ചാക്കോ ബോബൻ ടീം വീണ്ടും ഒന്നിക്കുന്നു

  ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനാണ്, ‘ക്യൂട്ട് ആണ്’: സോനം കപൂര്‍

  മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു

  ലാലേട്ടനെ പ്രശംസിച്ച് നീരാളിയുടെ സ്റ്റണ്ട് മാസ്റ്റര്‍

  നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് നടി ഭാവന

  പിആര്‍ വര്‍ക്ക് ഇല്ലാതെ പോപ്പുലാരിറ്റി കിട്ടുന്നത് ട്രോളുകളിലൂടെ

  മമ്മൂട്ടിയും, അരവിന്ദ് സ്വാമിയും വീണ്ടും ഒന്നിക്കുന്നു

  ചാണക്യ തന്ത്രത്തിന്റെ റിലീസ് മാറ്റി

  അവതാറിന്റെ രണ്ടാം ഭാഗം ഒരുക്കുമെന്ന് സംവിധായകന്‍

  പ്രചോദനമുള്‍ക്കൊണ്ട് മമ്മൂട്ടിയുടെ പരോള്‍..

  മറഡോണ മെയില്‍ വരും

  ഒരു യുവതാരം കൂടി വിവാഹിതനായി

  ചെങ്കല്‍ ചൂളയില്‍ ആക്രമണം നടത്തി മുങ്ങിയ കാസര്‍കോട്ടെ യുവാവ് ആര്?

  തനിക്ക് വര്‍ണവിവേചനം നേരിടേണ്ടി വന്നുവെന്ന് താരം

  മോഹൻലാൽ വീണ്ടും പാട്ട് പാടുന്നു